Weekly Current Affairs for Kerala PSC Exams|2025 August 24-31|PSC Current Affairs|Weekly Current Affairs|PSC Questions

2025 ഓഗസ്റ്റ് 24-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ഓഗസ്റ്റ് 24-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


ലോക തടാക ദിനം? 
ഓഗസ്റ്റ് 27
ആദ്യ ലോക തടാക ദിനം
2025 ഓഗസ്റ്റ് 27- ന് ആചരിച്ചു


2025 നടക്കുന്ന 71 – മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി  (പേര് കാത്തു)


സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി ശ്രമശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
പശ്ചിമബംഗാൾ

പശ്ചിമബംഗാൾ മുഖ്യമന്ത്രി
മമതാ ബാനർജി


മാലിന്യം സ്വീകരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേണ്ടിയിട്ടുള്ള
ഹരിതമിത്രം ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ്? 
ഹരിതമിത്രം 2.0


സംസ്ഥാന സാക്ഷരതാ മിഷന്റെ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ജില്ല?  
വയനാട്


600 വർഷത്തിനിടെ ആദ്യമായി 2025 ഓഗസ്റ്റിൽ പൊട്ടിത്തെറിച്ച
ക്രഷനിനികോവ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം?  
റഷ്യ


2025 ഓഗസ്റ്റ് ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?  
ആർ അശ്വിൻ


പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം?
ഹിമാലയൻ കിംഗ്ഫിഷർ
വേദി – ശ്രീനഗറിലെ ദാൽ തടാകം


സംസ്ഥാന അഗ്നിശമനസേനയിൽ ഡ്രൈവറായ ആദ്യ വനിത?
ബി ജ്യോതി


2025- ൽ നടക്കുന്ന 13 മത് വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?  
ഹർമൻ പ്രീത് കൗർ
ആതിഥേയ രാജ്യം- ഇന്ത്യ


സംസ്ഥാനത്ത് ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന കോർപ്പറേഷൻ? 
തിരുവനന്തപുരം


കുടുംബങ്ങളിലെ സന്തോഷം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി?
ഹാപ്പി കേരളം


കെ – ഫോണിന്റെ ഭാഗ്യചിഹ്നം?
ഫിബോ (കടുവ)


2025 ഓഗസ്റ്റ് പുറത്തിറങ്ങിയ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്തേത്?
മുംബൈ (മഹാരാഷ്ട്ര)
രണ്ടാംസ്ഥാനത്ത്- കൊഹിമ (നാഗാലാന്റ്)
മൂന്നാം സ്ഥാനത്ത് -വിശാഖപട്ടണം (ആന്ധ്രപ്രദേശ്)


ഗാന്ധിജയന്തിദിനം മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് കുപ്പി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്?
കേരള ഹൈക്കോടതി


അടുത്തിടെ മിന്നൽ പ്രളയം ഉണ്ടായ ചപ്പോത്തി ഗ്രാമം സ്ഥിതിചെയ്യുന്നത്?
ജമ്മു കാശ്മീർ


അടുത്തിടെ തദ്ദേശീയർക്ക് ആയുധ ലൈസൻസ് അപേക്ഷ നൽകുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനം ചെയ്ത സംസ്ഥാനം?
അസം

2025 ഫിഡേ (FIDE) പുരുഷ ചെസ്സ് ലോകകപ്പിന്റെ വേദിയാകുന്ന രാജ്യം?
ഇന്ത്യ (ഗോവ)


ദേശീയ  കായിക ദിനം?
ഓഗസ്റ്റ് 29


2025ൽ ജയ്പൂരിൽ വെച്ച് നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയത്?
മണിക വിശ്വകർമ്മ (രാജസ്ഥാൻ)

2025 -ൽ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മണിക പങ്കെടുക്കും


അടുത്തിടെ അന്തരിച്ച ലോകത്തെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്നറിയപ്പെടുന്ന ജഡ്ജി?
ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ (യുഎസ്)


കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം?
വനൗതു


2025 ആഗസ്റ്റ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേന കപ്പലുകൾ?
ഐഎൻഎസ് ഉദയഗിരി
ഐഎൻഎസ് ഹിമഗിരി

2025 ലയണൽ മെസി യുടെ ഇന്ത്യ സന്ദർശനത്തിന് നൽകിയ പേര്?
ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025


2025 ഓഗസ്റ്റ് പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനൊടുവിൽ 2025- ൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ? അർമേനിയ, അസർബൈജാൻ

ഓപ്പൺ എ ഐയുടെ ഇന്ത്യയിലെ  ആദ്യത്തെ ഓഫീസ് സ്ഥാപിതമാകുന്നത്? ന്യൂഡൽഹി


ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാല?
ലഡാക്കിലെ സിന്ധു കേന്ദ്ര സർവകലാശാല

കേരളത്തിലെ ആദ്യത്തെ AI ക്ലാസ്മേറ്റ് റോബോട്ട്? 
മിയ


അഗ്രികൾച്ചർ ലീഡർഷിപ്പ് അവാർഡ്സ് കമ്മിറ്റി 2024-ലെ മികച്ച കാർഷിക സംസ്ഥാനമായി തിരഞ്ഞെടുത്തത്?
മഹാരാഷ്ട്ര 


2025 ഓഗസ്റ്റ് വിയറ്റ്നാമിൽ വീശിയടിച്ച ചുഴലിക്കാറ്റ് ? 
കാജികി ചുഴലിക്കാറ്റ്


കുറ്റകൃത്യങ്ങളിൽ പെട്ട കുട്ടികൾക്ക് കരുതലും മാനസിക പിന്തുണയും നൽകുന്ന ഏത് പദ്ധതിയാണ് പരിഷ്കരിക്കുന്നത്?
കാവൽ


ലോകത്ത് ആദ്യമായി ബഹിരാകാശ അധിഷ്ഠിത സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?  
ചൈന


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സഹപാഠികൾ വഴി സഹായം ലഭ്യമാക്കുന്ന പദ്ധതി?
പഠനമിത്രം


ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ഡ്രോൺ സംവിധാനം?
രുദ്രാസ്ത്ര


മലയാറ്റൂർ ഫൗണ്ടേഷന്റെ 4-മത് സാഹിത്യ അവാർഡ് ലഭിച്ചത്?
അംബിക സുധൻ മാങ്ങാട്
നോവൽ- അല്ലോഹലൻ


കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്?
മനോജ് എബ്രഹാം


രാജ്യത്തെ ദിവ്യാംഗർക്കും വയോജനങ്ങൾ ക്കും സൗകര്യങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ കേന്ദ്രസർക്കാരിന്റെ സംരംഭം?  
സുഗമ്യഭാരത് ആപ്പ്


ഇന്ത്യയിലെ ആദ്യത്തെ വൈറ്റ് ടൈഗർ ബ്രീഡിങ് കേന്ദ്രം സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്ത്?
മധ്യപ്രദേശ്


കരൾ സംരക്ഷണത്തിനായി ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം? 
കേരളം


എല്ലാവർഷവും ഷിരുയി ലില്ലി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം?
മണിപ്പൂർ


സംസ്ഥാന കർഷക അവാർഡുകൾ 2024

സി ബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ലഭിച്ചത്?
സിജെ സക്കറിയ പിള്ള

കേര കേസരി അവാർഡ് ലഭിച്ചത്?
എൻ മഹേഷ് കുമാർ

കർഷകത്തിലകം അവാർഡ് ലഭിച്ചത്?
വാണി വി


സ്ത്രീകൾക്ക് നൈപുണ്യപരിശീലനം നൽകി പ്രാദേശികമായി തൊഴിൽ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ഓണത്തിന് ഒരു ലക്ഷം തൊഴിൽ


2025 പുരുഷ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
സൂര്യകുമാർ യാദവ്
മത്സരത്തിനു വേദി- യുഎഇ
2025 പുരുഷ ഏഷ്യാകപ്പിനു ള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി-
സഞ്ജു സാംസൺ


2025 ഓഗസ്റ്റ് കമ്മീഷൻ ചെയ്ത സ്റ്റെൽത്ത് യുദ്ധക്കപ്പലുകൾ?
ഐഎൻഎസ് ഹിമഗിരി
ഐഎൻഎസ് ഉദയഗിരി


സംസ്ഥാന കർഷക അവാർഡുകൾ 2024

സി അച്യുതമേനോൻ അവാർഡ്
ലഭിച്ചത് – മീനങ്ങാടി ഗ്രാമപഞ്ചായത്ത്

വി വി രാഘവൻ സ്മാരക പുരസ്കാരം ലഭിച്ചത് – താനാളൂർ കൃഷിഭവൻ

എം എസ് സ്വാമിനാഥൻ അവാർഡ്
ലഭിച്ചത് – മിനിമോൾ ജെ എസ്

സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ലഭിച്ചത് –
സിജെ സക്കറിയ പിള്ള

കേര കേസരി അവാർഡ് ലഭിച്ചത്-
എൻ മഹേഷ് കുമാർ

കർഷകത്തിലകം അവാർഡ്
ലഭിച്ചത് -വാണി വി


എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹിക നീതി വകുപ്പ് തുടങ്ങിയ പദ്ധതി?
സഹജീവനം സ്നേഹ ഗ്രാമം


Weekly Current Affairs | 2025 ഓഗസ്റ്റ് 24-31 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.