Weekly Current Affairs for Kerala PSC Exams|2025 January 1-4|PSC Current Affairs|Weekly Current Affairs|PSC Questions

2025 ജനുവരി 1-4 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജനുവരി 1-4 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത്?

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
കേരളത്തിന്റെ 23 മത് ഗവർണർ


2025 -ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്?

കൈതപ്രം ദാമോദർ നമ്പൂതിരി
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലവും അടങ്ങുന്നതാണ് പുരസ്കാരം


78 -മത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്?

പശ്ചിമബംഗാൾ
ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തിയാണ് പശ്ചിമബംഗാൾ കിരീടം നേടിയത്
വേദി ഹൈദരാബാദ്


2025 ജനവരി അന്തരിച്ച മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?
എസ് ജയചന്ദ്രൻ നായർ


2024 -ൽ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാവായായ ഇന്ത്യൻ താരം?

കൊനേരു ഹംപി 
ഇൻഡോനേഷ്യയുടെ ഐറിൻ സുകന്ദറിനെ യാണ് കൊനേരു ഹംപി പരാജയപ്പെടുത്തിയത്

രണ്ടുതവണ ലോക റാപിഡ് ചെസ് കിരീടം നേടിയ രണ്ടാമത്തെ വനിതയും
ആദ്യ ഇന്ത്യൻ വനിതാതാരവുമാണ് കൊനേരു ഹംപി


പുതുവർഷത്തെ സ്വാഗതം ചെയ്ത ആദ്യ രാജ്യം?
കിരിബാത്തി ദ്വീപ്


ജയ്സാൽമീറിലെ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ മ്യൂസിയം നിലവിൽ വന്നത്?
മഹാരാഷ്ട്ര


2025 ജനവരി അന്തരിച്ച സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി?  

കെ എസ് മണിലാൽ
കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച്
17 നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാണ്

നെതർലാൻസിന്റെ ഉന്നത സിവിലിയൻ പുരസ്കാരമായ ഓഫീസർ ഓഫ് ദി ഓർഡർ ഓറഞ്ച് പുരസ്കാരം ലഭിച്ച ആദ്യ  ഏഷ്യക്കാരൻ?
കെ എസ് മണിലാൽ


ലോക ബ്രെയ്ലി ദിനം?

ജനുവരി 4
അന്ധരായവർക്കും കാഴ്ചവൈകല്യങ്ങൾ
ഉള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയ്ലി യുടെ ജന്മദിനമാണ് ബ്രെയ്ലി ദിനമായി ആചരിക്കുന്നത്
1809 ജനുവരി 4 ലൂയിസ്
ബ്രെയിലി ജനിച്ചത്


ഇന്ത്യയിലെ ആദ്യത്തെ കടലിനു മുകളിലൂടെയുള്ള ഗ്ലാസ് പാലംനിർമ്മിച്ചത് ?  

കന്യാകുമാരി (തമിഴ്നാട്)
വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പാലമാണിത്
പാലത്തിന്റെ നീളം 77 മീറ്റർ


അടുത്തിടെ അന്തരിച്ച അമേരിക്കയുടെ മുൻപ്രസിഡന്റ്

ജിമ്മി കാർട്ടർ
അമേരിക്കയുടെ 39 മത്തെ പ്രസിഡണ്ട്
2002 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്


2025 ജനുവരിയിൽ നടക്കുന്ന 63- മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി?

തിരുവനന്തപുരം
കലോത്സവത്തിന്റെ പ്രധാന വേദിയുടെ പേര്
എം ടി നിള


2025 എന്തിന്റെയൊക്കെ വർഷമായിട്ടാണ് ആചരിക്കുന്നത്?

സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും അന്താരാഷ്ട്ര വർഷം,
അന്താരാഷ്ട്ര സഹകരണ വർഷം,
ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജിയുടെ അന്താരാഷ്ട്ര വർഷം,
ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷം
എന്നീ പ്രധാനപ്പെട്ട നാലു വിഷയങ്ങളുടെ വർഷമായിട്ടാണ് 2025 ആചരിക്കുന്നത്


ശാരീരിക വൈകല്യമുള്ളവരുടെ 2025ലെ ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്നത്?
കൊളംബോ ശ്രീലങ്ക


ഇന്ത്യയിലെ ആദ്യ സോളാർ അതിർത്തി ഗ്രാമം?

മസാലി (ഗുജറാത്ത് )
കേന്ദ്രസർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെയാണ് ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ മസാലി ഗ്രാമം സമ്പൂർണ്ണ സോളാർ ഗ്രാമമായത്
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിയിലാണ് ഈ ഗ്രാമം


സാഗർ ദ്വീപ് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പശ്ചിമബംഗാൾ


കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്നത്?

തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജ്


പട്ടികജാതി പട്ടിക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?
കെ കെ ഷാജു


ചഷ്മ -5 എന്ന ആണവനിലയം നിലവിൽ വരുന്ന രാജ്യം?

പാക്കിസ്ഥാൻ
ചൈനയുടെ സഹായത്തോടെയാണ് പാക്കിസ്ഥാൻ ആണവനിലയം സ്ഥാപിക്കുന്നത്


2025 -ലെ ലോക പാരാഅത് ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ന്യൂഡൽഹി (ഇന്ത്യ)
2024 വേദിയായത് കൊബെ (ജപ്പാൻ)


ലോകത്തിലെ ഏറ്റവും വലിയ ജല വൈദ്യുതി ഡാം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?
ചൈന


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി?
കെ -സ്മാർട്ട്


2024 നടന്ന അണ്ടർ 19 വനിതാ ഏഷ്യകപ്പിൽ  കിരീടം നേടിയത് ?  

ഇന്ത്യ
ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്


ബോർഡോയിബാം -ബിൽമുഖ് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
അസം


2024 -ലെ ഐവറി പുരസ്കാരത്തിന് അർഹയായത്?
കെ എസ് ചിത്ര


സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപന നടക്കുന്നത്? ആറന്മുള


ഇന്ത്യ നേപ്പാൾ തമ്മിലുള്ള സൈനികാഭ്യാസമായ സൂര്യകിരൺ 2024 വേദി?
സൽജന്ദി (Saljhandi) നേപ്പാൾ

Weekly Current Affairs | 2025 ജനുവരി 1-4 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.