ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് എന്ന്?
ഫെബ്രുവരി 21
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര?
22
ഭാരതത്തിലെ പ്രാചീന ലിപി?
ബ്രാഹ്മി
ഇന്ത്യയിലെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ഭാഷകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഫിലോളജി
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ എത്ര?
6
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതൊക്കെയാണ്?
തമിഴ് (2004), സംസ്ക്യതം (2005),
കന്നട, തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014)
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
മാൻഡരിൻ (ചൈനീസ്)
യു എൻ തദ്ദേശീയ ഭാഷാവർഷമായി ആചരിച്ചതെന്ന് ?
2019
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ ഏതൊക്കെയാണ്?
ഹിന്ദി, ബംഗാളി, തെലുങ്ക്
ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?
തമിഴ്
ഏറ്റവും കൂടുതൽ സംസാര ഭാഷകളുള്ള രാജ്യം?
പപ്പു ന്യൂഗിനിയ
ഏറ്റവും കൂടുതൽ സംസാര ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്?
17
ഏറ്റവും കൂടുതൽ പദസമ്പത്തുള്ള ഭാഷ ഏത്?
ഇംഗ്ലീഷ്
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?
തെലുങ്ക്
‘കിഴക്കിന്റെ ഇറ്റാലിയൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭാഷ?
തെലുങ്ക്
സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ ഏത്?
തമിഴ്
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ ഏത്?
നേപ്പാളി
ഉറുദുഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
അമീർ ഖുസ്രു
ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ ഏത്?
പാലി
മുഗളന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു?
പേർഷ്യൻ
ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ?
തമിഴ്
യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ ഏതായിരുന്നു?
അരാമിക്
ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയി രിക്കുന്ന ഭാഷകൾ ഏതൊക്കെയാണ്?
ഹിന്ദി, ഇംഗ്ലീഷ്
പട്ടാള ക്യാമ്പുകളിലെയും രാജ്യ സദസ്സുകളിലെയും ഭാഷ എന്നറിയപ്പെടുന്നത്?
ഉറുദു
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു?
സംസ്ക്യതം
ഏറ്റവും വലിയ ക്യത്രിമ ഭാഷ ഏത്?
എസ്പെരാന്റോ
അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ ഏത്?
പ്രാക്യത്