PSC പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി സംഗീതം, കല എന്നീ വിഭാഗത്തിൽ നിന്നും ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും…
ലോക സംഗീത ദിനം എന്നാണ്?
ജൂൺ 21
ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?
സാമവേദം
കേരളത്തിന്റെ തനത് സംഗീത ശാഖ ഏത്?
സോപാനസംഗീതം
ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ?
എം എസ് സുബ്ബലക്ഷ്മി (1998)
ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞൻ?
പണ്ഡിറ്റ് രവിശങ്കർ (1999)
‘എ ലൈഫ് ഇൻ മ്യൂസിക് ‘ ആരുടെ ജീവചരിത്രം?
എം എസ് സുബ്ബലക്ഷ്മി
രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി?
രവീന്ദ്രസംഗീതം
വരികൾ ഇല്ലാതെ സംഗീതം മാത്രമുള്ള ദേശീയ ഗാനമുള്ള രാജ്യം?
സ്പെയിൻ
സംഗീതത്തിന്റെ നോബേൽ പ്രൈസ് എന്നറിയപ്പെടുന്ന ബഹുമതി?
പോളാർ പ്രൈസ്
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
വിയന്ന
ഏറ്റവും പഴക്കം ചെന്ന സംഗീത ഉപകരണം?
ഡ്രം
‘വാദ്യങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന സംഗീത ഉപകരണം?
വയലിൻ
‘കിംഗ് ഓഫ് പോപ്പ് ‘ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
മൈക്കിൾ ജാക്സൺ
‘കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത്?
ശ്യാമശാസ്ത്രി, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ
ഇന്ത്യയിൽ സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം?
തഞ്ചാവൂർ
കേരള സംഗീതനാടക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല?
തൃശ്ശൂർ
ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
എം എസ് സുബ്ബലക്ഷ്മി
കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ എത്ര?
72
ബധിരനായിരുന്ന ലോക പ്രശസ്ത സംഗീതജ്ഞൻ?
ബീദോവാൻ
‘തമിഴ് മഹിളയുടെ സംഗീതാലാപനം’ എന്ന ചിത്രം വരച്ചതാര്?
രാജാരവിവർമ്മ
കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പുരന്ദരദാസൻ
‘പുകഴയെന്തി’ എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത് ആര്?
വേലപ്പൻനായർ
പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതം?
സോപാനസംഗീതം
സോപാന സംഗീതത്തിന്റെ മറ്റൊരു പേര്?
കൊട്ടിപ്പാടി സേവ
‘പിയാനോ മാന്ത്രികൻ’ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
മൊസാർട്ട്
താൻസെൻ പുരസ്കാരം നൽകുന്ന സംസ്ഥാനം?
മധ്യപ്രദേശ്
സംഗീത കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ച ഇന്ത്യൻ സംഗീതജ്ഞൻ ആര്?
മുത്തുസ്വാമിദീക്ഷിതർ
എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം?
സാരംഗി
ചെകുത്താന്റെ സംഗീതം എന്നറിയപ്പെടുന്നത്?
പോപ്പ് സംഗീതം
ഉസ്താദ് ബിസ്മില്ലാ ഖാൻ പ്രസിദ്ധി നേടിയ സംഗീതോപകരണം?
ഷെഹ്നായ്
കർണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം?
മായാമാളവഗൗളം