പിഎസ്സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും
സി വി രാമനുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
സി.വി. രാമനെ ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടിത്തമേത് ?
രാമൻ പ്രഭാവം
ഭാരതരത്നത്തിന് അർഹനായ ആദ്യത്തെ ശാസ്ത്രജ്ഞനാര് ?
സി.വി. രാമൻ ( 1954 )
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
ബെംഗളൂരു
1888 നവംബർ 7 – ന് സി.വി. രാമൻ ജനിച്ചതെവിടെ ?
തിരുച്ചിറപ്പിള്ളി ( തമിഴ് നാട് )
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബെംഗളൂരുവിന്റെ ഇന്ത്യാക്കാരനായ ആദ്യത്തെ ഡയറക്ടർ ആരായിരുന്നു ?
സി.വി.രാമൻ
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമേത് ?
രാമൻ പ്രഭാവം
ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ പ്രകീർണനം സംഭവിക്കുന്ന ഏകവർണപ്രകാശത്തിൽ ചെറിയൊരു ഭാഗത്തിന് തരംഗദൈർഘത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസമേത് ?
രാമൻ പ്രഭാവം
രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട വർഷമേത് ?
1928 ഫെബ്രുവരി 28
രാമൻ പ്രഭാവം പ്രസിദ്ധികരി ക്കപ്പെട്ടതിന്റെ സ്മരണാർഥം ഫെബ്രുവരി 28 – ഏത് ദിവസമായി ആചരിക്കുന്നു?
ദേശീയ ശാസ്ത്രദിനം
1970 നവംബറിൽ അന്തരിച്ച സി.വി. രാമന്റെ ഭൗതിക ശരീരം അടക്കം ചെയ്തതെവിടെ?
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
രാമൻ ഇഫക്ട് കണ്ടുപിടിത്തത്തിൽ സി.വി. രാമന്റെ മുഖ്യ സഹായിയായി പ്രവർത്തിച്ചതാര്?
കെ എസ് കൃഷ്ണൻ