സിക്കിമിന്റെ തലസ്ഥാനം?
ഗാങ് ടോക്ക്
സിക്കിമിൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ?
11 ഭാഷകൾ
സിക്കിമിന്റെ ഔദ്യോഗിക ഭാഷകൾ ഏതൊക്കെയാണ്?
സിക്കിമീസ്, നേപ്പാളി, ലിമ്പു, ഇംഗ്ലീഷ്, ഗുരങ്, ലെപ്, സുവർ, മഗർ, തമങ്, ഷേർപ്പ, നേവാരി
സിക്കിമിന്റെ സംസ്ഥാന പക്ഷി?
ബ്ലഡ് ഫെസന്റ്
സിക്കിമിന്റെ സംസ്ഥാന മൃഗം?
ചുവന്ന പാണ്ട
സിക്കിമിന്റെ സംസ്ഥാന വൃക്ഷം ?
റോഡോഡെൻ ഡ്രോൺ (Rhododendron)
സിക്കിമിന്റെ സംസ്ഥാന പുഷ്പം?
നോബിൾ ഓർക്കിഡ്
സിക്കിമിന്റെ ഹൈക്കോടതി?
ഗാങ് ടോക്ക്
സിക്കിം ഇന്ത്യയുടെ 22- മത് സംസ്ഥാനമായി ചേർക്കപ്പെട്ടത് എന്ന് ?
1975 മേയ് 16
പുതിയ കൊട്ടാരം എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം?
സിക്കിം
സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
36 ആം ഭരണഘടനാഭേദഗതി
സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കീം
സിക്കീമുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
പശ്ചിമ ബംഗാൾ
സിക്കീമിന്റെ പുരാതന നാമം?
ഡെൻജോങ് (നെല്ലിന്റെ താഴ് വര)
ടിബറ്റുകാർ ഡെൻസോങ് എന്ന് വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കിം
പാങ് ലാബ്സോൾ (Pang Lhabsol) എന്ന പ്രശസ്തമായ ആഘോഷം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കിം
ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കീം
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
സിക്കിം
സിക്കിമിലെ പ്രശസ്തമായ ചൂട് നീരുറവകൾ (hot springs ) ഏതൊക്കെയാണ്?
യുംതങ്ങ് ബൊറാങ് റാലങ് , ഫുർച്ചാചു, തരാം-ചു ,യുമേ സാംഡോങ്
സംരക്ഷിത സംസ്ഥാനം എന്ന പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കിം
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
സിക്കിം
സിക്കിമിലെ ആദ്യത്തെ മുഖ്യമന്ത്രി?
കാസി ലെൻഡെപ് ഡോർജി
ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
സിക്കിം
ഇന്ത്യയിലെ ഏക പുകരഹിത സംസ്ഥാനം (മോക്ക് ഫ്രീ സ്റ്റേറ്റ്)?
സിക്കിം
കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ സംസ്ഥാനം?
സിക്കിം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തേയിലത്തോട്ടമായ ‘തമി’ (Temi Tea Garden) തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സിക്കിം
ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?
ഗാങ്ടോക്ക് ഹൈക്കോടതി
(സിക്കിമിന്റെ ഹൈക്കോടതി)
സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ മലയാളി?
പയസ് സി കുര്യാക്കോസ്
ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം ?
സിക്കിം
കാഞ്ചൻജംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കിം
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കാഞ്ചൻജംഗ കൊടുമുടി (സിക്കിം)
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടി ?
കാഞ്ചൻജംഗ കൊടുമുടി
കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സിക്കിം
സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ഒരേയൊരു വടക്കുകിഴക്കൻ സംസ്ഥാനം?
സിക്കിം
ഇന്ത്യയിലെ ജൈവ സംസ്ഥാനം ( organic state ) ?
സിക്കിം (2016 ജനവരിയിൽ അംഗീകരിക്കപ്പെട്ടു)
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?
ടീസ്റ്റ (സിക്കീം)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്നതും കയറ്റുമതു ചെയ്യുന്നതുമായ സംസ്ഥാനം ?
സിക്കിം
ഇന്ത്യയെ ടിബറ്റുമായി ( ചൈന ) ബന്ധിപ്പിക്കുന്ന സിക്കിമിലെ പാത ഏതാണ് ?
നാഥു ലാ ചുരം
നാഥുല ചുരം, ഷിപ്കില ചുരം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സിക്കിം
ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന ചുരം?
നാഥുല ചുരം
സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം?
നാഥുല ചുരം
സിക്കിമിന്റെ അതിർത്തിയായുള്ള രാജ്യങ്ങൾ ഏതെല്ലാം ?
ചൈന, നേപ്പാൾ, ഭൂട്ടാൻ