ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം?
2000 നവംബർ 9
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം?
ഡെറാഡൂൺ
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
ഹിമാലയൻ മൊണാൽ
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
കസ്തൂരി മാൻ (Musk Deer)
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം?
ബ്രഹ്മകമലം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി?
നൈനിറ്റാൾ
ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ?
ചൈന, നേപ്പാൾ
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
ഉത്തരാഖണ്ഡ്
ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി?
രാംഗംഗ
സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
റൂർക്കി (ഉത്തരാഖണ്ഡ്)
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഋഷികേശ് (ഉത്തരാഖണ്ഡ് )
സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
മസൂറി (ഉത്തരാഖണ്ഡ്)
മലകളുടെ റാണി എന്നറിയപ്പെടുന്നത്?
മസൂറി (ഉത്തരാഖണ്ഡ്)
ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, കേദാർനാഥ് എന്നീ സ്ഥലങ്ങൾ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നത്?
നൈനിറ്റാൾ (ഉത്തരാഖണ്ഡ്)
ഗംഗ, യമുന എന്നീ നദികൾ ഉത്ഭവിക്കുന്നത്?
ഉത്തരാഖണ്ഡ്
ദ്രോണരുടെ വാസസ്ഥലം എന്നറിയപ്പെടുന്നത്?
ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ, സ്കൂൾ സിറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ഡെറാഡൂൺ (ഉത്തരാഖണ്ഡ്)