ഇന്ത്യയെ അറിയാം, സംസ്ഥാനങ്ങളിലൂടെ…തമിഴ്നാട്
*******************
തമിഴ്നാട് സംസ്ഥാനം നിലവിൽ വന്ന വർഷം?
1950 ജനുവരി 26
തമിഴ്നാടിന്റെ തലസ്ഥാനം?
ചെന്നൈ
തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി?
മരതക പ്രാവ്
തമിഴ്നാടിന്റെ ഔദ്യോഗിക വൃക്ഷം?
പന
തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
മേന്തോന്നി
തമിഴ്നാട്ടിലെ ഔദ്യോഗിക മൃഗം?
വരയാട്
തമിഴ്നാടിന്റെ ഔദ്യോഗിക ഭാഷ?
തമിഴ്
തമിഴ്നാട്ടിലെ പ്രധാന ഉത്സവം?
പൊങ്കൽ
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ്ദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം?
തമിഴ്നാട്
വടക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
ഇന്ത്യയിൽ ആദ്യമായി ലോട്ടറി നിരോധിച്ച സംസ്ഥാനം?
തമിഴ്നാട്
സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
ഏറ്റവും കൂടുതൽ കോട്ടൻ തുണി മില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരം സ്ഥാപിച്ചത് ആര്?
ഫ്രാൻസിസ് ഡേ
ചെന്നൈ മുമ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
മദ്രാസ്
9മദ്രാസ് ചെന്നൈ എന്ന പേര് സ്വീകരിച്ച വർഷം?
1996
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന മുനിസിപ്പൽ കോർപ്പറേഷൻ?
ചെന്നൈ
തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം?
ചെന്നൈ
ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
ചെന്നൈ
പൂർണമായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രം എവിടെയാണ്?
തഞ്ചാവൂർ (തമിഴ്നാട്)
ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം?
തഞ്ചാവൂർ (തമിഴ്നാട്)
കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്നത്?
തഞ്ചാവൂർ (തമിഴ്നാട്)
തമിഴ്നാടിന്റെ അരി കിണ്ണം എന്നറിയപ്പെടുന്നത്?
തഞ്ചാവൂർ (തമിഴ്നാട്)
കർണ്ണാടകസംഗീതജ്ഞനായ മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം ഏത്?
തഞ്ചാവൂർ (തമിഴ്നാട്)
നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്?
ഊട്ടി (തമിഴ്നാട്)
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
കോയമ്പത്തൂർ (തമിഴ്നാട്)