ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ചരിത്രം.
1928 -ൽ ആസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടി കൊണ്ടാണ് ഇന്ത്യൻ ഹോക്കി ടീം വിജയ യാത്ര ആരംഭിച്ചത്.
ലോക ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ജൈത്ര യാത്ര 1928, മുതൽ 1956 വരെ തുടർച്ചയായി ആറു തവണ സ്വർണം നേടി. (1928, 1932, 1936, 1948, 1952, 1956) പിന്നീട് 1964- ലും 1980- ലും സ്വർണ്ണം നേടി.
ടോക്കിയോ ഒളിമ്പിക്സിൽ നേടിയ വെങ്കലം ഉൾപ്പെടെ ഇന്ത്യൻ ഹോക്കി ടീം
8 സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി
41 വർഷത്തിനുശേഷം ഒളിമ്പിക്സ് ഹോക്കിയിൽ വിജയഭേരി മുഴക്കി കൊണ്ട് ഇന്ത്യൻ ഹോക്കി ടീം തിരിച്ചുവന്നിരിക്കുന്നു.