1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
Post details: Vayana Dinam Quiz for UP or Reading Day Quiz for UP in Malayalam for UP translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് UP on June 19.
We have published many quizzes on Vayana Dinam for the category as LP, UP, HS. You can find the list of Quiz questions below on the respective pages of the Vayana Dinam Quiz. Also, use the download link to download the PDF version of the Vayana Quiz.
- Vayana Dinam Quiz in Malayalam
- Vayana Dinam Quiz for LP
- Vayana Dinam Quiz for UP
- Vayana Dinam Quiz for HS
- വായനാദിനം ക്വിസ്
Vayana Dinam Quiz for UP – വായനാദിനം ക്വിസ് UP
കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പി എൻ പണിക്കർ
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ- 19 ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?
വായനാദിനം
പി എൻ പണിക്കർ അന്തരിച്ചത് എന്നാണ്?
1995 ജൂൺ 19
ജൂൺ -19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1996 ജൂൺ 19 മുതൽ
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇത് ആരുടെ വരികളാണ്?
വള്ളത്തോൾ നാരായണമേനോൻ
സാഹിത്യ രംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡ് ഏതാണ്?
എഴുത്തച്ഛൻ അവാർഡ്
‘കുട്ടനാടിന്റെ കഥാകാരൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
തകഴി ശിവശങ്കരപ്പിള്ള
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ടഹോ” കുമാരനാശാന്റെ ഏതു കവിതയിൽ നിന്ന് എടുത്തതാണ് ഈ വരികൾ?
ചണ്ഡാലഭിക്ഷുകി
മലയാളത്തിലെ ‘പഴഞ്ചൊൽ മാല’
എന്ന കൃതിയുടെ കർത്താവ് ആരാണ്?
ഹെർമൻ ഗുണ്ടർട്ട്
മലയാള ലിപി ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
ആംസ്റ്റർഡാം
ലളിതാംബിക അന്തർജ്ജനം രചിച്ച ഏക നോവൽ?
അഗ്നിസാക്ഷി (1976)
മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥം ഏതാണ്?
കേരള സാഹിത്യ ചരിത്രം (ഉള്ളൂർ
കാച്ചിക്കുറുക്കിയ കവിതകളുടെ കവി അറിയപ്പെടുന്നത്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ്?
വൈക്കം മുഹമ്മദ് ബഷീർ
പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?
നീലംപേരൂർ (ആലപ്പുഴ
1991-ൽ സരസ്വതി സമ്മാൻ ഏർപ്പെടുത്തിയതാര്?
കെ കെ ബിർള ഫൗണ്ടേഷൻ
‘ചാത്തൻസ്, പയ്യൻസ്’ ആരുടെ കൃതികളിലെ കഥാപാത്രമാണ്?
വി കെ എൻ
‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?
എ അയ്യപ്പൻ
‘സരസ കവി’എന്നറിയപ്പെടുന്നത് ആരാണ്?
മൂലൂർ പത്മനാഭപ്പണിക്കർ
കേരള ചരിത്ര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഇടപ്പള്ളി
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജെ സി ഡാനിയേൽ
മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ ഏതാണ്?
കയർ
‘രണ്ടിടങ്ങഴി’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്?
തകഴി ശിവശങ്കരപ്പിള്ള
കണ്ണീരും കിനാവും എന്ന പ്രശസ്ത ആത്മകഥ ആരുടേത്?
വി ടി ഭട്ടതിരിപ്പാട്
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ” ആരുടെ വരികൾ?
വയലാർ രാമവർമ്മ
മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന അവാർഡ് ഏത്?
ജെ സി ഡാനിയേൽ പുരസ്കാരം
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാള കവയത്രി?
ബാലാമണിയമ്മ
‘വൃദ്ധസദനം’ എന്ന നോവലിന്റെ രചയിതാവ്?
ടി വി കൊച്ചുബാവ
നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേര്?
ലോങ്ങ് വാക് ടു ഫ്രീഡം
തകഴിയുടെ ‘ചെമ്മീൻ’ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്?
മുഹ് യുദ്ധീൻ ആലുവായ്
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി എന്ന പ്രാർത്ഥന ഗാനം എഴുതിയത്?
പന്തളം കെ പി രാമൻ പിള്ള
‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവലിന്റെ രചയിതാവ്?
ആനന്ദ്
സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ രചയിതാവ്?
ഉറൂബ്
പിസി കുട്ടികൃഷ്ണൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?
ഉറൂബ്
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
രവീന്ദ്രനാഥ ടാഗോർ
ചെമ്മീൻ, കയർ എന്നീ നോവലുകൾ എഴുതിയതാര്?
തകഴി ശിവശങ്കരപ്പിള്ള
‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)
ശാന്തി പ്രസാദ് ജയിന്റെ അമ്മയുടെ പേരിൽ അറിയപ്പെടുന്ന പുരസ്കാരം ഏതാണ്?
മൂർത്തിദേവി പുരസ്കാരം
മിക്കി മൗസിന് ആരുടെ സൃഷ്ടി?
വാൾട്ട് ഡിസ്നി
മൂർത്തി ദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവി ആര്?
അക്കിത്തം അച്യുതൻനമ്പൂതിരി (2009)
‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിന്റെ രചയിതാവ് ആര്?
യു കെ കുമാരൻ
‘ഞാൻ’ എന്ന ആത്മകഥ ആരുടേത്?
എൻ എൻ പിള്ള
കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര്?
സി വി രാമൻ പിള്ള
‘കാച്ചിക്കുറുക്കിയ കവിത’ എന്ന് അറിയപ്പെടുന്നത് ആരുടെ കവിതകൾ?
വൈലോപ്പിള്ളി ശ്രീധരമേനോൻ
‘പ്രേംജി’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്?
എം പി ഭട്ടതിരിപ്പാട്
ഉത്തരാസ്വയംവരം ആട്ടക്കഥയുടെ രചയിതാവ് ആര്?
ഇരയിമ്മൻ തമ്പി
മൂർത്തീദേവി പുരസ്കാരം നൽകുന്നത് ആരാണ്?
ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആരാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
‘മൂടൽ മഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?
ഉറൂബ് (പി സി കുട്ടികൃഷ്ണൻ)
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്?
ബാലൻ (1936)
ജോർജ്ജ് വർഗ്ഗീസ് ഏത് തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്?
കാക്കനാടൻ
നൈൽ ഡയറി, പാതിരാസൂര്യൻ നാട്ടിൽ എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങൾ രചിച്ചത്?
എസ് കെ പൊറ്റക്കാട്
ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള ലിപി ഏത്?
ദേവനാഗിരി
“വായനയിലൂടെ വളരാത്തവൻ മൃഗതുല്യൻ” എന്നു പറഞ്ഞത് ആര്?
വില്യം ഷേക്സ്പിയർ
ഖുർആൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
പാരായണം ചെയ്യപ്പെടേണ്ടത്
കെ പി കേശവമേനോന്റെ ആത്മകഥയുടെ പേരെന്താണ്?
കഴിഞ്ഞ കാലം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത്?
വീണപൂവ് (കുമാരനാശാൻ)
‘ഡാവിഞ്ചി കോഡ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ് ആര്?
ഡാൻ ബ്രൗൺ
സ്നേഹഗായകൻ, ആശയഗംഭീരൻ എന്നൊക്കെ അറിയപ്പെടുന്നത് ആര്?
കുമാരനാശാൻ
‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ രചയിതാവ് ആര്?
തകഴി ശിവശങ്കരപ്പിള്ള
‘മരപ്പാവകൾ’ എന്ന ചെറുകഥ രചിച്ചത്?
കാരൂർ നീലകണ്ഠപ്പിള്ള
“മറ്റുവിൻ ചട്ടങ്ങളെ” എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച മഹാകവി ആര്?
കുമാരനാശാൻ
“ജയ ജയ കേരള കോമള കേരള ധരണി” എന്നു തുടങ്ങുന്ന കേരള ഗാനം രചിച്ചതാര്?
ബോധേശ്വരൻ
മലയാളത്തിലെ ആദ്യ നിഘണ്ടു നിർമ്മിച്ചത് ആര്?
ഹെർമൻ ഗുണ്ടർട്ട്
സാരോപദേശ കഥകൾകഥകൾ അടങ്ങുന്ന പഞ്ചതന്ത്രം കഥകൾ എഴുതിയത് ആരാണ്?
വിഷ്ണു ശർമ
‘ഇത് ഭൂമിയാണ്’ എന്ന നാടകം നാടകത്തിന്റെ രചയിതാവ്?
കെ ടി മുഹമ്മദ്
കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ട മലയാള കവയത്രി ആര്?
മാധവിക്കുട്ടി
‘കേരള തുളസീദാസൻ’ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയുടെ രചയിതാവ്?
ചാൾസ് ഡിക്കൻസ്
മലയാളത്തിലെ ആദ്യ കളർ ചലച്ചിത്രം ഏത്?
കണ്ടം വെച്ച കോട്ട് (1961)
കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്?
ആശാൻ പുരസ്കാരം
‘വിട’ എന്ന ഈ കൃതിയുടെ രചയിതാവ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
മലയാള ഭാഷയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം
വള്ളത്തോൾ പുരസ്കാരം
കേരളത്തിൽ ആരംഭിച്ച കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
കാസർകോട്
‘God of small things’ എന്ന ബുക്കർ പ്രൈസിന് അർഹമായ നോവൽ രചിച്ചത് ആര്?
അരുന്ധതി റോയ്
വയലാർ അവാർഡ് സമ്മാനിക്കുന്നത് ഏതു ദിവസം?
ഒക്ടോബർ 27 (വയലാറിന്റെ ചരമ ദിനത്തിൽ)
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത്?
രാമചന്ദ്രവിലാസം
ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്?
ഇടശ്ശേരി ഗോവിന്ദൻ നായർ
എന്റെ ജീവിതത്തിൽ ആകെ മൂന്ന് കാര്യങ്ങൾ മതി അത് “പുസ്തകം പുസ്തകം പുസ്തകം” എന്നതാണ് ഇത് പറഞ്ഞതാര്?
ലിയോ ടോൾസ്റ്റോയ്
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
രവീന്ദ്രനാഥ ടാഗോർ (സാഹിത്യം)
മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ഏത്?
സംക്ഷേപവേദാർത്ഥം
ജ്ഞാനപ്പാന രചിച്ചത് ആര്?
പൂന്താനം
“വരിക വരിക സഹജരെ” എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
അംശി നാരായണപിള്ള
എഴുത്തച്ഛൻ പുരസ്കാരം ആദ്യം നേടിയ മലയാള കവയത്രി?
ബാലാമണിയമ്മ
മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം ഏതാണ്?
വിഗതകുമാരൻ
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം ഏത്?
1977
ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
നവംബർ 11
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
അബ്ദുൽ കലാം ആസാദ്
മലയാളത്തിൽ ആദ്യമായി വ്യാകരണഗ്രന്ഥവും നിഘണ്ടുവും എഴുതിയ ജർമൻകാരൻ ആര്?
ഹെർമൻ ഗുണ്ടർട്ട്
തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത് ആരാണ്?
വയലാർ രാമവർമ്മ
വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ഏത്?
1991
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏതാണ്?
പാട്ടബാക്കി
പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്?
കെ ദാമോദരൻ
‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന ചെറുകഥയുടെ രചയിതാവ് ആര്?
ടി പത്മനാഭൻ
കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ
ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ ഏത്?
മാർത്താണ്ഡവർമ്മ
തൃക്കോട്ടൂർ ദേശത്തിന്റെ കഥാകാരൻ എന്ന് അറിയപ്പെടുന്നത് ആരാണ്?
യു എ ഖാദർ
പ്രഥമ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
പാലാ നാരായണൻ നായർ
മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമേത്?
ഹോർത്തൂസ് മലബാറിക്കസ്
“ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ”
എന്നു തുടങ്ങുന്ന പരിസ്ഥിതി കവിത രചിച്ചത് ആര്?
ഇഞ്ചിക്കാട് ബാലചന്ദ്രൻ
സഞ്ചാര സാഹിത്യത്തിലെ ലോകപ്രശസ്തനായ മലയാള സാഹിത്യകാരൻ ആര്?
എസ് കെ പൊറ്റക്കാട്
സുമംഗല എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയത് ആര്?
ലീലാ നമ്പൂതിരിപ്പാട്
രണ്ടാമത്തെ മലയാള നിശബ്ദ ചലച്ചിത്രം ഏത്?
മാർത്താണ്ഡവർമ്മ (1931)
ഒരു തെരുവിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്?
എസ് കെ പൊറ്റക്കാട്
ദാർശനിക കവി എന്നറിയപ്പെടുന്നത് ആര്?
ജി ശങ്കരക്കുറുപ്പ്
മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?
അവകാശികൾ (വിലാസിനി)
രാമചരിതം എന്ന പ്രാചീന ഗ്രന്ഥത്തിന്റെ രചയിതാവ്?
ചീരാമൻ
‘ഹിഗ്വിറ്റ’ എന്ന പ്രശസ്ത ചെറുകഥയുടെ രചയിതാവ്?
എൻ എസ് മാധവൻ
Download Vayana Dinam Quiz UP in PDF
You can use the above download button or click here to get the Vayana Quiz UP in Malayalam downloaded to your device for free.
Pingback: Vayana Dinam Quiz for LP - വായനാദിനം ക്വിസ് - GK Malayalam
Pingback: [PDF] Vayana Dinam Quiz in Malayalam - (100+ Questions) - GK Malayalam
Pingback: വായനാദിനം ക്വിസ് with PDF - Vayana Dinam Quiz 2021 - GK Malayalam
Pingback: [PDF] Vayana Dinam Quiz for HS High School - വായനാദിനം ക്വിസ് - GK Malayalam
Hi thank you for the quiz and answers
Thank you 😊 for the questions and answers
Thanku for uploded the importent question answers of reading day…. 🖇️🖇️🖇️
Enikk eppozhum ith aavesham aanu