1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
Post details: Vayana Dinam Quiz or Reading Day Quiz in Malayalam translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് on June 19.
We have published many quizzes on Vayana Dinam for category as LP, UP, HS. You can find the list of Quiz questions below on respective pages of the Vayana Dinam Quiz. Also, use the download link on this page to download the PDF version of the Vayana Quiz.
- Vayana Dinam Quiz in Malayalam
- Vayana Dinam Quiz for LP
- Vayana Dinam Quiz for UP
- Vayana Dinam Quiz for HS
- വായനാദിനം ക്വിസ്
Vayanam Dina Quiz in Malayalam: വായനാദിനം ക്വിസ്:
എന്നാണ് വായനാദിനം ആചരിക്കുന്നത്?
ജൂൺ 19
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1996 മുതൽ
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?
പുതുവായിൽ നാരായണ പണിക്കർ
പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?
നീലംപേരൂർ (ആലപ്പുഴ)
പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?
2004 ജൂൺ 19
എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?
ജൂൺ 25 വരെ
‘അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?
സാഹിത്യലോകം
2021- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരി?
പി വത്സല
2021- ലെ വയലാർ പുരസ്കാരം ലഭിച്ച ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
ബെന്യാമിൻ
2020 – ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?
നീൽമണി ഫൂക്കൻ ( ആസാമീസ് കവി)
2021- ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഗോവൻ നോവലിസ്റ്റ്?
ദാമോദർ മൗസോ
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആറാമത്തെ മലയാളി?
ഡോ.എം ലീലാവതി
ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ‘ ലഭിച്ച മലയാളി?
പ്രൊഫ. എസ് ശിവദാസ്
2021-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ‘ബുധിനി ‘ എന്ന നോവലിന്റെ രചയിതാവ്?
സാറാജോസഫ്
2021- ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളത്തിലെ മികച്ച കൃതി?
ഹൃദയരാഗങ്ങൾ (ആത്മകഥ, രചയിതാവ് ജോർജ് ഓണക്കൂർ)
2021 – ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബാലസാഹിത്യകൃതി യായ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയുടെ രചയിതാവ്?
രഘുനാഥ് പാലേരി
2021 – ലെ സരസ്വതി സമ്മാനം ലഭിച്ച ഹിന്ദി കവി?
ഡോ. രാംദരശ് മിശ്ര
2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ടാൻസാനിയൻ സാഹിത്യകാരൻ?
അബ്ദുൽ റസാഖ് ഗൂർണ
പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് ലഭിച്ച യൂനസ്കോ അവാർഡ് ഏത്?
ക്രൂപ്സ്കായ അവാർഡ്
“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?
അക്കിത്തം അച്യുതൻ നമ്പൂതിരി
കേരളത്തിന്റെ ഭരണഭാഷ ഏതാണ്?
മലയാളം
ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത്?
ഗ്രീക്ക് സാഹിത്യം
കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്?
ഗ്രന്ഥാലോകം
മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?
ഉണ്ണുനീലിസന്ദേശം
“ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
ചെമ്മനം ചാക്കോ
‘നീർമാതളം പൂത്തകാലം’ എന്ന കൃതി എഴുതിയത്?
മാധവിക്കുട്ടി
ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ ഏതൊക്കെയാണ്?
ഒഡീസി, ഇലിയഡ്
‘രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയത്?
വള്ളത്തോൾ നാരായണമേനോൻ
“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?
കുഞ്ഞുണ്ണിമാഷ്
ലോക പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കുന്നത് എന്തുകൊണ്ട്?
വില്യം ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രിൽ 23 ആണ്
‘സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
ഉറുദു ഭാഷ
“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ആരുടേതാണ് ഈ വരികൾ?
കുമാരനാശാൻ
മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി
വാസനാവികൃതി എന്ന ചെറുകഥ രചിച്ചതാര്?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)
കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്?
നാഷണൽ ബുക്ക് സ്റ്റാൾ
‘ബാലമുരളി’ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര്?
ഒ എൻ വി കുറുപ്പ്
‘യുദ്ധവും സമാധാനവും’ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?
ലിയോ ടോൾസ്റ്റോയ്
1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന കൃതി രചിച്ചത്?
എൻ എൻ പിള്ള
കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് പ്രസിദ്ധീകരണത്തിൽ ?
മിതവാദി
മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്?
ഹോർത്തൂസ് മലബാറിക്കസ്
കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
ജോർജ് വർഗീസ്
e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
electronic
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവതാരിക എഴുതിയതാര്?
Willian Burton Years
എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്
1958
വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
എംകെ മേനോൻ
വായിക്കപ്പെടുന്നത് എന്ന അർത്ഥത്തിലുള്ള മുസ്ലീങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്?
വിശുദ്ധ ഖുർആൻ
പി എൻ പണിക്കർ ജന്മനാട്ടിൽ സ്ഥാപിച്ച വായനശാലയുടെ പേര് എന്ത്?
സനാതന ധർമ്മം
‘നന്ദനാർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്?
പി സി ഗോപാലൻ
ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത്?
നഷ്ടബോധങ്ങളില്ലാതെ
India Wins Freedome ആരുടെ ആത്മകഥയാണ്?
അബ്ദുൽ കലാം ആസാദ്
ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്?
ഓടക്കുഴൽ
ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം ഏത്?
ജ്ഞാനപീഠം
വാസ്തുഹാര എന്ന ചെറുകഥയുടെ രചയിതാവ്?
ശ്രീരാമൻ
കോട്ടയ്ക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കഥകളി
ആരാച്ചാർ എന്ന നോവൽ രചിച്ചത്?
കെ ആർ മീര
1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്?
സ്വാതിതിരുനാൾ
കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?
ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം)
തിരുവിതാംകൂർ ലൈബ്രറി അസോസിയേഷന്റെ മുദ്രാവാക്യം എന്താണ്?
വായിച്ചു വളരുക
ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറം?
പുറക്കാട്
പുരാതന കാലത്തെ ഏറ്റവും പ്രസിദ്ധമായ ലൈബ്രറി ഏതാണ്?
അലക്സാണ്ട്രിയയിലെ ഗ്രേറ്റ് ലൈബ്രറി
കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സ്വാതിതിരുനാൾ
കേരള ഗ്രന്ഥശാല ദിനം എന്നാണ്?
സെപ്റ്റംബർ 14
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ്?
1945 സെപ്റ്റംബർ 14ന് (അമ്പലപ്പുഴ)
ഇന്ത്യൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എസ് ആർ രംഗനാഥൻ
എസ് ആർ രംഗനാഥൻ എന്നാണ് ജനിച്ചത്?
1892ആഗസ്റ്റ് 12
ദേശീയ ലൈബ്രേറിയൻ ദിനം എന്നാണ്?
ആഗസ്റ്റ് 12 (എസ് ആർ രംഗനാഥന്റെ ജന്മദിനം)
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലൈബ്രറി ഏത്?
പാർലമെന്റ് ലൈബ്രറി
‘ത്രിപുരസുന്ദരി കൊച്ചമ്മ’ ഏത് നോവലിലെ കഥാപാത്രമാണ്?
ധർമ്മരാജ (സി വി രാമൻപിള്ള)
അമ്മ എന്ന റഷ്യൻ നോവൽ രചിച്ചത് ആരാണ്?
മാക്സിം ഗോർക്കി
കുറത്തി എന്ന കവിതയുടെ രചയിതാവ്?
കടമ്മനിട്ട
1945 -ൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപവത്കരിച്ചത് ആര്?
പി എൻ പണിക്കർ
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ ആര്?
കെ പി കേശവമേനോൻ
സൂരി നമ്പൂതിരിപ്പാട് ഏതു നോവലിലെ കഥാപാത്രമാണ്?
ഇന്ദുലേഖ
രാത്രിമഴ എന്ന കവിത കവിത രചിച്ചതാര്?
സുഗതകുമാരി
ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയത് ആര്?
ശാന്തി പ്രസാദ് ജയിൻ
എലിപ്പത്തായം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
അടൂർ ഗോപാലകൃഷ്ണൻ
ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷം?
2017
കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി?
പി എൻ പണിക്കർ
മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
വി വി അയ്യപ്പൻ
മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ്?
വർത്തമാന പുസ്തകം
വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്?
പാറമേക്കൽ തോമാകത്തനാർ
മലയാളത്തിലെ ആദ്യ അപസർപ്പക നോവലായ ഭാസ്കരമേനോൻ എഴുതിയത് ആരാണ്?
അപ്പൻ തമ്പുരാൻ
Download Vayana Dinam Quiz in Malayalam PDF
You can use the above download button or click here to get the Vayana Quiz in Malayalam downloaded to your device for free.
Pingback: Vayana Dinam Quiz for UP - വായനാദിനം ക്വിസ് - GK Malayalam
Pingback: Vayana Dinam Quiz for LP - വായനാദിനം ക്വിസ് - GK Malayalam
Pingback: [PDF] Vayana Dinam Quiz for High School (HS) - വായനാദിനം ക്വിസ് - GK Malayalam
Pingback: വായനാദിനം ക്വിസ് with PDF - Vayana Dinam Quiz 2021 - GK Malayalam
Pingback: Vayana Dinam Poster Drawing in Malayalam - GK Malayalam
Pingback: Vayana Dinam Quiz (വായനാദിനം ക്വിസ്) in Malayalam with PDF – Kerala PSC Questions
Pingback: Vayana Dinam Quiz (വായനാദിനം ക്വിസ്) in Malayalam with PDF - GK Malayalam
LokhA reading day
LokhA reading day
This is very usefull qui👍😍
I like it 👍
This question is also useful
Thank you very very much it’s so usfull
Very useful PDF. Thank you