‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
ദാദാ സാഹെബ് ഫാൽക്കെ
2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം?
ആശാ പരേഖ് (52 -മത് പുരസ്കാരം)
‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്?
ദേവികാ റാണി റോറിച്ച്
‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്?
നർഗീസ് ദത്ത്
ദേശീയ അവാർഡ് നേടിയ ആദ്യ നടി?
നർഗീസ് ദത്ത്
ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്?
ശബാന ആസ്മി
സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച ആദ്യ സിനിമ?
നീൽ ആകാഷേർ നീച്ചെ (സംവിധാനം മൃണാൾസെൻ)
ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?
ലഗേ രഹോ മുന്നാഭായ്
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടി ആര്?
നർഗീസ് ദത്ത്
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ?
പൃഥ്വിരാജ് കപൂർ
1896 ജൂലൈ 7 – ന് ഇന്ത്യയിൽ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ?
വാട്സൺ ഹോട്ടൽ, മുംബൈ
‘കോളിവുഡ് ‘എന്നറിയപ്പെടുന്ന സിനിമാലോകം ഏതു ഭാഷയിലേതാണ്?
തമിഴ്
1912- ൽ പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രം ഏത്?
ശ്രീ പുണ്ഡലിക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി റാവു ഫിലിം സിറ്റി എവിടെയാണ്?
ഹൈദരാബാദ്
പത്മശ്രീ ലഭിച്ച ആദ്യ നടി ആര്?
നർഗീസ് ദത്ത്
1913 – ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ചലച്ചിത്രം ഏതായിരുന്നു?
രാജ ഹരിചന്ദ്ര
നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
പൂനെ
1931- ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ഏതായിരുന്നു?
ആലം ആര
ഏറ്റവുമധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ഏത്?
ദേവദാസ്
ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ?
റാമോജി ഫിലിം സിറ്റി (ഹൈദരാബാദ്)
സിനിമാ നടനും നടിയും മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
തമിഴ്നാട്
മലയാളത്തിലെ ആദ്യ കളർ ചിത്രം ഏത്?
കണ്ടം വെച്ച കോട്ട്
ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ ഏത്?
കിസാൻ കന്യ
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ഏത്?
പനാജി (ഗോവ)
ഇന്ത്യയിലെ ഏതു ഭാഷയിലെ സിനിമാ മേഖലയാണ് ‘സാൻഡൽ വുഡ്’ എന്ന പേരിൽ പ്രസിദ്ധമായത്?
കന്നട സിനിമ
മലയാള സിനിമയിലെ ആദ്യ നായകൻ ആര്?
കെ കെ അരൂർ (ബാലൻ)
മലയാള സിനിമയിലെ ആദ്യ നായിക ആര്?
കമലം (ബാലൻ)
‘ഗ്രാൻഡ് ഓൾഡ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്?
സോഹ്റ സെഗാൾ
മലയാളത്തിലെ ആദ്യ ജനകീയ സിനിമ ഏത്?
അമ്മ അറിയാൻ
ഓസ്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?
മദർ ഇന്ത്യ
ഏറ്റവുമധികം രാജ്യാന്തര ബഹുമതി നേടിയ സിനിമ ഏത്?
പിറവി (ഷാജി എൻ കരുൺ)
അന്താരാഷ്ട്ര അവാർഡിന് അർഹമായ ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?
സീത
മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏത്?
തച്ചോളി അമ്പു (1981)
ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ഏതായിരുന്നു?
കാഗസ് കെ ഫുൽ
രജത കമലം നേടിയ ആദ്യ സിനിമ ഏത്?
നീലക്കുയിൽ
സ്ത്രീകൾ അഭിനയിക്കാത്ത മലയാള സിനിമ ഏത്?
മതിലുകൾ
‘ഗാന്ധി’ സിനിമയുടെ സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതാര്?
റിച്ചാർഡ് അറ്റൻബറോ
മലയാളത്തിലെ ആദ്യ സിനിമ ഏത്?
വിഗതകുമാരൻ
മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ ഏത്?
ജീവിതനൗക
‘ഗാന്ധി’ സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട നടൻ ആര്?
ബെൻ കിങ്സ് ലി
ഇന്ത്യയിലെ ആദ്യത്തെ 70 എം.എം ചലച്ചിത്രം ഏതായിരുന്നു?
എറൗണ്ട് ദി വേൾഡ്
ദേശീയ തലത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം ഏത്?
സുവർണ്ണ കമലം
ദേശീയ തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് നൽകുന്ന പുരസ്കാരം ഏത്?
രജതകമലം
മലയാളത്തിലെ ആദ്യ 70 mm ചിത്രം ഏത്?
പടയോട്ടം
മികച്ച സംഗീത സംവിധായകനുള്ള ആദ്യ ദേശീയ അവാർഡ് നേടിയതാര്?
കെ വി മഹാദേവൻ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമയായി അറിയപ്പെടുന്ന സിനിമ ഏത്?
കീചകവധം (1916)
സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?
മാർത്താണ്ഡവർമ്മ
കേരളത്തിൽ റിലീസ് ചെയ്ത ഇന്ത്യയിലെതന്നെ ആദ്യത്തെ
3D ചലച്ചിത്രം ഏത്?
മൈ ഡിയർ കുട്ടിച്ചാത്തൻ
ഇന്ത്യയിൽ റിലീസായ ആദ്യത്തെ ഐ മാക്സ് ചലച്ചിത്രം ഏത്?
ധൂം 3
പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം ഏത്?
ചെമ്മീൻ
പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ഏത്?
നീലക്കുയിൽ
ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ
മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ നടൻ?
ഉത്തം കുമാർ