2021 ആഗസ്റ്റ് 14
ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ സഹകരണ സംഘങ്ങളിലൂടെ കൂടുതൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ നയം മാറുന്നു.
സഹകരണ വായ്പാ സംഘങ്ങൾക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ വാങ്ങാൻ വിതരണ കേന്ദ്രത്തിൽ എത്തേണ്ട എന്നതാണ് സുപ്രധാനമായ മാറ്റം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചുകൊണ്ട് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി. ‘പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് (ഭേദഗതി) ചട്ടം 2021’ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
2022 ജൂലൈ 1- മുതൽ നിരോധിക്കും.
ഈ വിഭാഗത്തിൽ പെടുന്ന പ്ലാസ്റ്റിക് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്വീഡൻകാരനായ തോമസ് ഡെന്നർബിയെ നിയമിച്ചു.