ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടന്നു.
ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇന്ന് ബെൽജിയത്തെ നേരിടും.
ടോക്കിയോ ഒളിമ്പിക്സിൽ ഹൈജമ്പ് മത്സരത്തിൽ ഖത്തറിന്റെ മുംതാസ് എസ്സ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും സ്വർണം പങ്കിട്ടു.
ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സ് ഹൈജംപിൽ സംയുക്ത ജേതാക്കൾ ഉണ്ടാവുന്നത്.
ഓഗസ്റ്റ് നാലിനു റദ്ദാക്കുന്ന പി എസ് സി യുടെ 492 റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
രാജ്യത്ത് 40.134 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 13.984 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിൽ തന്നെ ഉണ്ടാക്കാമെന്നും ഒക്ടോബറിൽ പാരമ്യത്തിലെത്തുമെന്നും പഠനറിപ്പോർട്ട്.
പ്രമുഖ പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു.
കഥകളിയിലെ പ്രസിദ്ധ താടി വേഷക്കാരനും മിനുക്ക് വേഷങ്ങളിൽ വേറിട്ട നാടകാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു.
ഇരുപതാമത് ടോംയാസ് പുരസ്കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിച്ചു.
രണ്ടുവർഷത്തോളമായി പഠനം പോലും മാറ്റിവെച്ച് കോവിഡ് ഡ്യൂട്ടി മാത്രം ചെയ്യേണ്ടിവന്ന പി. ജി. ഡോക്ടർമാർ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സൂചനാ സമരം നടത്തി.
ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റൽ പേ മെന്റ് സംവിധാനം ഇ- റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു.
ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത സസ്യ ശാസ്ത്രജ്ഞനുമായ ദീപക് പെൻറാലിന്റെ നാമത്തിൽ പുതിയൊരു തവളയിനത്തെ പശ്ചിമഘട്ടത്തിൽ കണ്ടെത്തി.
‘മിനർവാര്യ പെൻറാലി’ എന്ന് പേരിട്ട ഈ കുഞ്ഞൻ തവളയെ പത്തുവർഷത്തെ പഠനത്തിനൊടുവിലാണ് ഡൽഹി സർവകലാശാലയിലെ ഉഭയജീവി ഗവേഷകർ കണ്ടത്തിയത്.
തുർക്കിയിൽ വ്യാപക നാശനഷ്ടം വിതച്ച് കാട്ടുതീ പടരുന്നു. കിഴക്കൻ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരവധി ഗ്രാമങ്ങൾ ഒളിപ്പിച്ചു. ആറുദിവസമായി പടർന്നു കൊണ്ടിരിക്കുന്ന തീയിൽ നിരവധി ആളുകൾ മരിച്ചു.