പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ പാലക്കാട് ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തെ അറിയാം… ജില്ലകളിലൂടെ… പാലക്കാട്
മാംഗോ സിറ്റി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?
മുതലമട
കേരളത്തിലെ ആദ്യത്തെ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത്?
ആലത്തൂർ
പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത്?
നെല്ലിയാമ്പതി
അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ രൂപം നൽകിയ പദ്ധതി ?
അഹാഡ്സ്
കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന വിവാദ പദ്ധതി ?
പറമ്പിക്കുളം-ആളിയാർ പദ്ധതി
കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം?
കിള്ളിക്കുറിശ്ശി മംഗലം
ഏറ്റവും വലിയ ജില്ല എന്ന പദവി പാലക്കാട് ജില്ലയ്ക്ക് ലഭിച്ച വർഷം വർഷം?
2006
ഏറ്റവും സാക്ഷരത കുറഞ്ഞ ഗ്രാമം ?
പടവയൽ
മഹാശിലാ സംസ്കാരം അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്നാണ് ?
ആനക്കര
കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത്?
ഷോർണൂർ
മഹാഭാരതത്തിൽ സൈരന്ധ്രിവനം എന്നറിയപ്പെടുന്നത്?
സൈലന്റ് വാലി
പന്തിരുകുലത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
തൃത്താല (പാലക്കാട്)
that’s very nice. but question is low. you ready to hard work and devolepe questions in thius site. please?