ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വെങ്കല മെഡൽ
ബാഡ്മിന്റണിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പി വി സിന്ധു തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ നേടിയത്.
2016 -ലെ റിയോ ഒളിമ്പിക്സിൽ
പി വി സിന്ധു വെള്ളി നേടിയിരുന്നു.
ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- പി വി സിന്ധു
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ
പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ പ്രവേശിച്ചു.
1972 നു ശേഷം ആദ്യ സെമി ആണിത്.
ലമോണ്ട് മഴ്‌സെൽ അതിവേഗ താരം.
പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇറ്റലിയുടെ ലമോണ്ട് മഴ്‌സെൽ ജേക്കബ്സ് സ്വർണ്ണം നേടി.
കോവിഡിന് പുതിയ വകഭേദമില്ല. കേരളത്തിലുള്ളത് ഡൽറ്റ തന്നെ കൂടുതൽ അപകടകാരിയായ വകഭേദമില്ലെന്ന് പഠന റിപ്പോർട്ട്.
കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോ എന്ന് കണ്ടെത്താൻ ആയുഷ് മന്ത്രാലയം ബ്രിട്ടനിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി സഹകരിച്ച് പഠനം നടത്തുന്നു.
രാജ്യത്ത് 41, 831 പുതിയ കോവിഡ് ബാധിതർ. 541 പേർ മരിച്ചു.
കേരളത്തിൽ ഇതുവരെയുള്ള വാക്സിൻ ഡോസ് വിതരണം ശനിയാഴ്ച രണ്ടു കോടി പിന്നിട്ടു. ആദ്യ ഡോസും രണ്ടാം ഡോസും ലഭിച്ചവർ ഈ രണ്ടു കോടിയിൽ ഉൾപ്പെടും.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷപദം ഇന്ത്യഏറ്റെടുക്കും.
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഈ മാസത്തെ യോഗങ്ങളിലൊന്നിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രക്ഷാസമിതി യോഗത്തിന് അധ്യക്ഷൻ ആകുന്നത്.