12th LEVEL EXAM | കലകൾ

കല സംസ്കാരം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കായി കേരളസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഏത്?

രാജാ രവിവർമ്മ പുരസ്കാരം


‘കേരളത്തിലെ അമൃത ഷെർഗിൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരി ആര്?

ടി കെ പത്മിനി


ചെന്നൈക്കടുത്ത് ‘ചോളമണ്ഡലം’ എന്നപേരിൽ കലാഗ്രാമം ആരംഭിച്ച കേരളീയ ചിത്രകാരൻ ആര്?

കെ സി എസ് പണിക്കർ


തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത്?

ഏഴുപറ


ആദ്യത്തെ രാജാരവിവർമ്മ പുരസ്കാരം നേടിയതാര്?

കെ ജി സുബ്രഹ്മണ്യൻ (2001)


മീനാക്ഷി നാടകം എന്നറിയപ്പെടുന്ന നൃത്തനാടകം പ്രചാരത്തിലുള്ള ജില്ല ഏത്?

പാലക്കാട്


കഥാപ്രസംഗം ഏത് ക്ഷേത്രകലയുടെ പ്രകാരഭേദമാണ്?

ഹരികഥയുടെ


കേരളത്തിലെ ചുവർചിത്രങ്ങളുടെ ആദ്യമാതൃകകൾ കാണാനാവുന്നത് എവിടെയാണ്?

തിരുനന്തിക്കര ഗുഹാക്ഷേത്രം (കന്യാകുമാരി ജില്ല)


തുയിലുണർത്ത് പാട്ടിനൊപ്പം ഉപയോഗിക്കുന്ന വാദ്യം ഏത്?

തുടി


മലബാർ കർഷകർ, ക്രിസ്തുവും ലാസറും, സമാധാനമുണ്ടാക്കുന്നവർ എന്നിവ ആരുടെ ചിത്രങ്ങളാണ്?

കെ സി എസ് പണിക്കർ


അനുഷ്ഠാന നൃത്തരൂപമായ ‘ഗദ്ദിക’ പ്രചാരത്തിലുള്ളത് കേരളത്തിലെ ഏത് ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആണ്?

വയനാട്ടിലെ അടിയർ


ആദിവാസി കലാരൂപങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന വാദ്യോപകരണം ഏത്?

പറ


കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായി അറിയപ്പെടുന്നത് ഏത്?

ഗജേന്ദ്രമോക്ഷം (കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ)


പടയണി, മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത്?

തപ്പ്


കൂത്തിനെ ലഘൂകരിച്ച ക്ഷേത്ര കല ഏത്?

പാഠകം


മലയാളം കലണ്ടറിലെ ഏതു മാസമാണ് തുയിലുണർത്തുപാട്ട് പാടുന്നത്?

കർക്കിടകം


ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ നടന്ന വർഷം ഏത്?

2012


ജെനോവ, കാറൽമാൻ ചരിതം, നെപ്പോളിയൻ ചരിതം എന്നിവ എന്താണ്?

പ്രശസ്തമായ ചവിട്ടുനാടകങ്ങൾ


പട്ടം പറപ്പിക്കുന്ന പെണ്കുട്ടി, നീലനദി, ധ്യാനം, നിലാവ് എന്നിവ ആരുടെ പ്രശസ്ത ചിത്രങ്ങളാണ്?

ടി കെ പത്മിനി


പോർച്ചുഗീസ് സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ ഉടലെടുത്ത നൃത്ത- നാടകം ഏത്?

ചവിട്ടുനാടകം


മുല്ലപ്പൂ ചൂടിയ നായർ വനിത, ശകുന്തളയുടെ പ്രേമലേഖനം, ദർഭമുന കൊണ്ട ശകുന്തള, മലബാർ മനോഹരി, കാദംബരി എന്നിവ ആരുടെ ചിത്രങ്ങളാണ്?

രാജാരവിവർമ്മ


പുത്തൂരം പാട്ട്, തച്ചോളി പാട്ട്, തുടങ്ങിയ വീരകഥകൾ പാടുമ്പോൾ കൂടെ ഉപയോഗിച്ചിരുന്ന വാദ്യം ഏത്?

ഉടുക്ക്‌


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.