പൊതു വിജ്ഞാനം, General Knowledge in Malayalam, വായനാമത്സരം, പിഎസ്‌സി പരീക്ഷകൾ, മറ്റു ക്വിസ് മത്സരങ്ങൾ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഓമന തിങ്കൾ കിടാവോ ……എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ?
ഇരയിമ്മൻ തമ്പി
1957 ലെ ഐക്വകേരള സർക്കാരിലെ വനിതാ മന്ത്രിയുടെ പേര് ?
കെ ആർ ഗൗരിയമ്മ
വിക്ടോടോറിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കൊൽക്കത്ത
ഇപ്പോഴത്തെ വനിതാ കമ്മീഷൻ (2021) അധ്യക്ഷയുടെ പേര് ?
പി സതീദേവി
കേരളത്തിലെ സ്ത്രീ നവോത്ഥാന ചരിത്രത്തിന്റെ ഈടുറ്റ സംഭവങ്ങൾ പ്രതിപാദിക്കുന്ന
‘ആത്മകഥയ്ക്കൊരാമുഖം’ എന്ന കൃതി ആരുടെ ആത്മകഥയാണ് ?
ലളിതാംബിക അന്തർജ്ജനം
കദളി കൺകദളി ചെങ്കദളി പൂവേണോ… കവിളിൽ പൂമദമുള്ളരു പെൺ പൂ വേണോ പൂക്കാരാ…. ഏതു സിനിമയിലെ ഗാനമാണ് ഇത്?
നെല്ല്
” നേരാണ് നമ്മൾക്കുണ്ടായിരുന്നു സൂര്യനെപ്പോലെയൊരപ്പൂപ്പൻ …. മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞ കണ്ണും ……… എന്നു തുടങ്ങുന്ന കവിത ആരുടെതാണ്
സുഗതകുമാരി
സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
അമൃതസരസ് (പഞ്ചാബ്)
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
10 വർഷം
കണ്ണീരും കിനാവും ‘ എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
വി ടി ഭട്ടത്തിരിപ്പാട്
ഇന്ത്യയിൽ ആദ്വമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് എവിടെയാണ് .
സിലിഗുരി
നെല്ല് എന്ന സിനിമയുടെ സംവിധായകൻ ആര്?
രാമു കാര്യാട്ട്
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
കേരളം ( തൃശ്ശൂർ)
മറീന ബീച്ച് എവിടെയാണ്?
മദ്രാസ്
ബോംബെ ജയശ്രീ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംഗീതം
സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിച്ച നവോത്ഥാന കാലത്തെ വളരെ പ്രശസ്തമായ ഒരു സ്ത്രീ നാടകം ?
തൊഴിൽകേന്ദ്രത്തിലേക്ക്
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏതാണ്?
മഞ്ചേശ്വരം പുഴ
കേരളത്തിൽ ആദ്യമായി ജന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം ഏത്?
ബാലുശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ
ലോകത്ത് ആദ്യമായി നിപ വൈറസ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത്
കമ്പുങ്ങ് സുങ്ങ്കായ് നിപ എന്ന സ്ഥലത്താണ്
ഏത് രാജ്യത്താണ് ഈ സ്ഥലം ?
മലേഷ്യ
നെല്ല് എന്ന സിനിമക്കാധാരമായ നെല്ല് എന്ന നോവൽ എഴുതിയതാര്?
പി വത്സല
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
മുംബൈ
കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേര് ?
ദാക്ഷായണി വേലായുധൻ പുരസ്കാരം
കദളി കൺകദളി ചെങ്കദളി പൂവേണോ… കവിളിൽ പൂമദമുള്ളരു പെൺ പൂ വേണോ പൂക്കാരാ…. എന്ന പ്രശസ്തമായ സിനിമ ഗാനം പാടിയത് ആര്?
ലതാ മങ്കേഷ്കർ
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഒരു പ്രശസ്ത ഗായികയുടെ 92 -ാം പിറന്നാൾ (2021) ലളിതമായി ആഘോഷിച്ചിരുന്നു. ഗായികയുടെ പേരെന്ത് ?
ലതാ മങ്കേഷ്കർ
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ പി.ആർ. ശ്രീജേഷ് എന്ന കളിക്കാരൻ ഏതിനത്തിലായിരുന്നു ഒളിമ്പിക്സിൽ അദ്ദേഹം പ്രതിനിധീകരിച്ചത്?
ഇന്ത്യൻ ഹോക്കി ടീമിൽ
താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ആഗ്ര
മേധാ പട്കർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാമൂഹ്യപ്രവർത്തനം
ഇന്ത്യയുമായി കരയതിർത്തിയുള്ള ഏറ്റവും ചെറിയ രാജ്യം ഏത് ?
ഭൂട്ടാൻ
ഇന്ത്യയുടെ ദേശീയ കായിക വിനോദം എന്നറിയപ്പെടുന്നത് ഏതു കായികയിനമാണ്?
ഹോക്കി
സാനിയ ഏതു മേഖലയിലാണ് പ്രസിദ്ധി നേടിയത്?
കായികം
കുമാരനാശാൻ എഴുതിയ ആത്മകഥാപരമായ കാവ്യം?
ഗ്രാമവൃക്ഷത്തിലെ കുയിൽ
‘കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ’ ഏതു കോളേജ് അധ്യാപികയുടെ ഓർമ്മക്കുറിപ്പുകളാണ് ഇത്?
ദീപാ നിശാന്ത്
‘കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തെ അധികരിച്ച്
‘ആശാന്റെ സീതാകാവ്യം’ എന്ന വിമർശന ഗ്രന്ഥം രചിച്ചത് ആര്?
സുകുമാർ അഴീക്കോട്
50 വയസ്സിനു മുകളിൽ പ്രായമുള്ള മുദ്രിത എന്ന സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എഴുതിയ ജിസ ജോസിന്റെ ആദ്യ നോവൽ?
മുദ്രിത
Good site 👍👍