1. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്.
2. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം.
3. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ?
4. ഒരു വെടിക്കു രണ്ടു പക്ഷി.
5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്.
6. നിത്യഭ്യാസി ആനയെ എടുക്കും.
7. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്.
8. ഏട്ടിലെ പശു പുല്ല് തിന്നുമോ?
9. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട.
10. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
11. പണത്തിനു മീതെ പരുന്തും പറക്കില്ല.
12. നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട.
13. പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു.
14. പൂച്ചയ്ക്കാര് മണികെട്ടും.
15. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും.
16. പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം.
17. പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
18. ആളുകൂടിയാൽ പാമ്പും ചാവില്ല.
19. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ.
20. മിണ്ടാപ്പൂച്ച കലമുടക്കും.
21. പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല.
22. വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
23. ആനവായിൽ അമ്പഴങ്ങ.
24. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്.
25. എലിയെ പേടിച്ച് ഇല്ലം ചുടുക.
26. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല.
27. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു.
28. അരിയെറിഞ്ഞാൽ ആയിരം കാക്ക.
29. ആടറിയുമോ അങ്ങാടി വാണിഭം.
30. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.