എഞ്ചിനിയേഴ്സ് ദിനം സപ്തംബർ15.
Engineers Day Quiz in Malayalam.
M. Visvesvaraya |എം. വിശ്വേശ്വരയ്യ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന
ഡോ. എം. വിശ്വേശ്വരയ്യ
കര്‍ണാടകയിൽ 1861 സെപ്റ്റംബര്‍ 15നാണ് ജനിച്ചത്.
മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം.
പഠനത്തിൽ അതി സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു വിശ്വേശ്വരയ്യ.
മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ എം വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്നാണ് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.
ഒട്ടറെ സർവകലാശാലകൾ ബഹുമതികളും ഡോക്ടറേറ്റും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
രാഷ്‌ട്രതന്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്‌ദ്ധന്‍, പ്രഗത്ഭനായ എഞ്ചിനീയര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന വിശ്വേശ്വരയ്യ എൻജിനീയറിങ് മേഖലയിൽ അസാധാരണമായ മികവ് പ്രകടിപ്പിച്ചിരുന്നു.
കൊലാപൂർ, അഹമ്മദാബാദ്,
പൂനെ, ബീജാപൂർ, ധർവാർ, ബൽഗാം, എന്നിവടങ്ങളിൽ ജലസേചന സൗകര്യത്തിനായി നിർമ്മിച്ച അണക്കെട്ടുകൾ എം വിശ്വേശ്വരയ്യയുടെ എൻജിനീയറിങ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നവയാണ്.
കൃഷ്‌ണരാജ സാഗർ അണക്കെട്ട് വൃന്ദാവൻ ഗാർഡൻ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഭാവനയിൽ രൂപംകൊണ്ടതായിരുന്നു.
1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.
ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട
എം വിശ്വേശ്വരയ്യ രാജ്യം കണ്ട ഏറ്റവും മികച്ച എന്‍ജിനിയര്‍മാരില്‍ ഒരാളായിരുന്നു.
1962 ഏപ്രില്‍ 12 ന് എം വിശ്വേശ്വരയ്യ അന്തരിച്ചു.
എം വിശ്വേശരയ്യയുടെ ഓര്‍മ്മയ്‌ക്കായാണ് എല്ലാ വർഷവും സെപ്റ്റംബര്‍ 15 ദേശീയ എന്‍ജിനിയേഴ്സ് ദിനമായി ആചരിക്കുന്നത്.
ദേശീയ എൻജിനിയേഴ്സ് ദിനം എന്നാണ്?
സെപ്റ്റംബർ 15
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എൻജിനിയേഴ്സ് ദിനമായി (സെപ്റ്റംബർ 15) ആചരിക്കുന്നത്?
എം വിശ്വേശ്വരയ്യ
ഇന്ത്യയിൽ സെപ്റ്റംബർ15 എൻജിനിയേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം?
1967
വേൾഡ് എൻജിനീയേഴ്സ് ഡേ (ലോക എഞ്ചിനിയേഴ്സ് ദിനം) എന്നാണ്?
മാർച്ച് 4
വേൾഡ് എൻജിനീയേഴ്സ് ഡേ ആചരിക്കുന്ന സംഘടന ഏത്?
യുനെസ്കോ
ആധുനിക മൈസൂരിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
എം വിശ്വേശ്വരയ്യ
എൻജിനീയറിങ്ങിലെ ഏതു മേഖലയാണ് മദർ ഓഫ് എൻജിനീയറിങ് (Mother of Engineering) എന്നറിയപ്പെടുന്നത്?
മെക്കാനിക്കൽ എൻജിനീയറിങ്
എൻജിനീയർ എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപപ്പെട്ടത്?
ലാറ്റിൻ
ഇന്ത്യൻ ആസൂത്രണത്തിന്റെപിതാവ് എന്നറിയപ്പെടുന്നത്?
എം വിശ്വേശ്വരയ്യ
ഇന്ത്യൻ എൻജിനീയറിങിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം വിശ്വേശ്വരയ്യ
എം വിശ്വേശ്വരയ്യ ജനിച്ച വർഷം?
1861 സെപ്റ്റംബർ 15
മെക്കാനിക്കൽ എഞ്ചിനീയറിംങിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജെയിംസ് വാട്ട്
ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച എവിടെയാണ്?
റാഞ്ചി (ജാർഖഡ്, 1958)
സിവിൽ എൻജിനീയറിങിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജോൺ സമീറ്റോൺ
ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയർ?
എ ലളിത
എൻജിനീയറിങ്ങിലെ ഏറ്റവും പഴക്കമേറിയ വിഭാഗം?
സിവിൽ എൻജിനീയറിങ്
സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ദുർഗാപൂർ (പശ്ചിമബംഗാൾ)
വിശ്വേശ്വരയ്യ എന്നാണ് അന്തരിച്ചത്?
1962 ഏപ്രിൽ 12
Engineers Day Quiz in Malayalam.
M. Visvesvaraya.
Engineers Day Quiz – 2021.
GK Malayalam