പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തെ അറിയാം… ജില്ലകളിലൂടെ….ഇടുക്കി
ഇടുക്കി ജില്ല രൂപീകരിച്ചത്?
1972 ജനുവരി 26
കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ?
തൊടുപുഴ
ദക്ഷിണ ഇന്ത്യയുടെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം?
മൂന്നാർ
മുനിയറകൾ കാണപ്പെടുന്ന ഇടുക്കി ജില്ലയിലെ സ്ഥലം?
മറയൂർ
കേരളത്തിൽ ആരംഭിച്ച ഇന്തോ സിസ് എസ് പ്രൊജക്റ്റ് ആരംഭിച്ച വർഷം?
1963
കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് ?
മൂന്നാർ
കേരളത്തിലെ ആദ്യത്തെ ബയോ വില്ലേജ് ഏത്?
ഉടുമ്പൻചോല
മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി?
തൊടുപുഴ
കുറിഞ്ഞിമല സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന താലൂക്ക്?
ദേവികുളം
കേരളത്തിലെ ആദ്യ ജൈവ ഗ്രാമവും ആദ്യ സമ്പൂർണ തേൻ ഉല്പാദന ഗ്രാമവും ഏത് ?
ഉടുമ്പന്നൂർ