കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ.


1. വിത്തുഗുണം പത്തു ഗുണം


2. ഞാറില്ലെങ്കിൽ ചോറില്ല.


3. മുളയിലറിയാം വിള.


4. പത്തായമുള്ളിടം പറയും കാണും.


5. ഇരുമുറി പത്തായത്തിൽ
ഒരു മുറി വിത്തിന്.


6. കളപറിച്ചാൽ കളം നിറയും.


7. വിത്തിനൊത്ത വിള.


8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.


9. വിത്താഴം ചെന്നാൽ പത്തായം നിറയും.


10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.


11. വിത്തില്ലാതെ ഞാറില്ല.


12. അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്.


13. വിത്തു കുത്തി ഉണ്ണരുത്.


14. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും.


15. അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടാവില്ല


16. ആയിരം മാങ്ങക്ക് അരപ്പൂള് തേങ്ങ


17. ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക


18. കനകം വിളയുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം


19. ആവശ്യക്കോഴിക്ക് പണം പത്ത്.


20. പാലമരം കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല.


21. കന്നിനും കാളയ്ക്കും കോലൊന്നു പോരാ.


22. ആനയ്ക്ക് വാഴത്തണ്ടും മനുഷ്യന് ചീരതണ്ടും.


23. കന്നിതേങ്ങ കള്ളനും വേണ്ട


24. കടുകു ചോരുന്നതു കാണും തേങ്ങ ചോരുന്നത് കാണില്ല.


25. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞു പോകും


26. അന്നബലം പ്രാണബലം


27. നെല്ലൊരു കൊല്ലം വെയ്ക്കാം അരിയൊരു വാരം വെയ്ക്കാം ചോറൊരുനേരം വെയ്ക്കാം.


28. ഒച്ചിന് ഓലത്തുമ്പും സുഖം


29. കുംഭത്തിൽ ചേന കുടത്തോളം


30. കുംഭത്തിൽ നട്ടാൽ കുപ്പയിലും മാണിക്യം


31. ഏട്ടിലെ പശു പുല്ലു തിന്നില്ല


32. അരി വിതച്ചാൽ നെല്ലാവില


33. എടുക്കാവുന്നതേ ചുമക്കാവു ദഹിക്കാവുന്നതേ കഴിക്കാവൂ


34. അകന്ന ചെടിക്ക് അളന്നു കൊടുക്കണം


35. എരുമക്കിടാവിനെ നീന്താൻ പഠിപ്പിക്കേണ്ട


36. ഏത്തവാഴയ്ക്ക്‌ ഏത്തമിടണം


37. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും


38. ഏക്കത്തിനു കൊട്ടത്തേങ്ങ വീക്കത്തിന് ഉണക്കലരി


39. വറ്റൊന്നു കളഞ്ഞാൽ പഷ്ണി പത്ത്


40. എള്ളുണങ്ങിയാൽ എണ്ണ കിട്ടും
എറുമ്പുണങ്ങിയാലോ


41. സൂര്യനുദിച്ചാലേ താമര വിരിയൂ


42. എളിയ നിലത്തേ നീരോടു


43. ഉപ്പോളം വരുമോ ഉപ്പിലിട്ടത്


44. ആനയെ തളച്ചാൽ മരത്തിന് കേട്


45. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം


46. എല്ലാ പൂവും കായാകില്ല


47. എണ്ണ ചോരുന്നതറിയാം എള്ള് ചോരുന്നതറിയില്ല


48. അഞ്ചാണ്ട് സൂക്ഷിച്ചാൽ മഞ്ചാടിക്കും വില


49. എണ്ണിയ പയർ അളക്കേണ്ട


50. വിത്തു നന്നായാൽ വിളവുനന്നായി


51. വിഷു കണ്ട് വിതച്ചാൽ ഓണമുണ്ണാൻ കൊയ്യാം


52. ഊന്നു കുലയ്ക്കില്ല വാഴയേ കുലയ്ക്കൂ


53. ഉണങ്ങിയ തെങ്ങിൽ പറങ്ങോടൻ കയറട്ടെ


54. വിളഞ്ഞതിലേക്കു തേവരുത്


55. ഉടമയുടെ കണ്ണ് ഒന്നാംതരം വളം


56. വരിനെല്ല് അരി കെടുത്തും


57. വിത്തു പാതി പരിപാലനം പാതി


58. മുളയുള്ള പറമ്പിൽ വിള വേണ്ട


59. വാഴയ്ക്ക്‌ നനയ്ക്കുമ്പോൾ ചീരയും നനയും


60. ഇലതീനി കായറിയില്ല


61. ഇല തൊടാഞ്ഞാൽ മലയ്ക്കു മുട്ടും


62. ഇലക്കറിക്ക്‌ മഞ്ഞളരയ്ക്കരുത്


63. ഏറെ വിളഞ്ഞാൽ വിത്തിനാകാം


64. ഇലയ്ക്കു മുമ്പും പടക്ക് പിമ്പും


65. അളന്നളന്നു കുറയ്ക്കരുത് പറഞ്ഞു പറഞ്ഞു ഏറരുത്


66. ഉയർമരത്തിലെ കാറ്റടിക്കൂ


67. മണ്ണും തെങ്ങും ചതിക്കില്ല


68. ആറിയ കഞ്ഞി പഴങ്കഞ്ഞി


69. എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം


70. പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ല്


71. കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും


72. ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം


73. കായ്ക്കുന്ന മരത്തിനെ ഏറു കൊള്ളൂ


74. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ വിളയും


75. കയ്യാടിയാലേ വായാടു


76. മിഥുനം തീർന്നാൽ വിഷമം തീർന്നു


77. ഇഞ്ചിക്കറി കൂട്ടിയാൽ നൂറു കറി കൂട്ടിയതുപോലെ


78. കൽക്കണ്ടത്തിലും കാഞ്ഞിരം കയ്ക്കും


79. മുള പൂത്താൽ ദാരിദ്ര്യം


80. കറുക പുല്ലിനു കാറ്റു പിടിക്കില്ല


81. കണ്ടം വിറ്റ് കന്നിനെ വാങ്ങിയിട്ടെന്തുകാര്യം


82. കണ്ട മീനെല്ലാം കറിക്കാകില്ല


83. കളപറിച്ചാൽ കളം നിറയും


84. ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല


85. കരിമ്പിന് കമ്പു കേട്


86. തിരുവാതിരയിൽ തിരിമുറിയാതെ പെയ്യണം


87. കള പറിപ്പാൻ ഇറങ്ങി വിള നശിപ്പിച്ചു


88. കണ്ടത്തിലെ വിദ്യയ്ക്ക് വരമ്പത്ത് കൂലി


89. കായേറിയാൽ കുല താഴും


90. ചുമക്കുന്നവനല്ലേ ചുമടിന്റെ ഭാരം


91. കർക്കടകം കഴിഞ്ഞാൽ ദുർഘടം തീർന്നു


92. കർക്കിടകം കഴിഞ്ഞാൽ മഴയില്ല


93. ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്


94. കാലത്തു വന്ന മഴയും അന്തിക്ക് വന്ന വിരുന്നും


95. ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാൻ


96. ചീഞ്ഞ ചോറിന് ചതഞ്ഞ ചട്ടുകം


97. ചെടിയിൽ വളയാത്തത് തടിയിൽ വളയുമോ


98. കോരിയ കിണറിലേ ഉറവുള്ളൂ


99. മകീര്യത്തിൽ മതിമറന്നു പെയ്യും


100. കുമ്പളം കുത്തിയാൽ വെള്ളരി മുളക്കില്ല


101. കുറുന്തോട്ടിക്ക് വാതമോ


102. ചിങ്ങത്തിലെ മഴ തെങ്ങിന് നന്ന്


103. അടിമഴ വിട്ടാലും ചെടിമഴ മാറില്ല


104. ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞു


105. ചിങ്ങം ഞാറ്റിൽ ചിനുങ്ങിച്ചിനുങ്ങി


106. ഉപ്പിട്ട തെങ്ങിന് വളർച്ച കൊത വെട്ടിയ തെങ്ങിന് തളർച്ച


107. പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ല്


108. അശ്വതി കള്ളനാണ് ഭരണി വിതയ്ക്കാൻ കൊള്ളാം


109. ചുക്കു ചേരാത്ത കഷായമില്ല


110. വിതയ്ക്കാൻ ഭരണി പാകാൻ മകയിരം പറിച്ചുനടാൻ തിരുവാതിര


111.വിള രക്ഷയ്ക്ക് ചാണകപ്പാൽ
ശരീര രക്ഷയ്ക്ക് പശുവിൻപാൽ


112. പൂയത്തിൽ ഞാറു നട്ടാൽ പുഴുക്കേട്


113. തലയറ്റ തെങ്ങിന് കുലയുണ്ടോ


114. ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം


115. ഞണ്ടിനു കലക്കൽ വേണം


116. ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല


117. ഞവര നട്ടാൽ തൊവര വിളയുമോ


118. മകം മുഖത്തെള്ളെറിയണം


119.ഞെട്ടറ്റാൽ അടിയിൽ കാണാം


120. അത്തം മുഖത്തെള്ളെറിഞ്ഞാൽ ഭരണി മുഖത്തെണ്ണ


121. കതിരിൽ വളം വെക്കരുത്


122. തവള തുടിച്ചാൽ വെള്ളം പൊങ്ങുമോ


123. കാർത്തികയിൽ കാശോളം വലുപ്പത്തിൽ വിത്ത്


124. തല മറന്ന് എണ്ണ തേക്കരുത്


125. രോഹിണിയിൽ പയർ വിതയ്ക്കാം


126. തുളസീദളം അരിയരുത്


127. തീ കായുന്നവൻ പുക പൊറുക്കണം


128. നല്ല മരത്തിൽ ഇത്തിക്കണ്ണി


129. തൊട്ടാവാടി നട്ടുവളർത്തണോ


130. എല്ലാ വിത്തിനും വിളവൊന്നല്ല


131. മണ്ണറിഞ്ഞ് വളം ചെയ്താൽ കിണ്ണം നിറയെ ചോറുണ്ണാം


132. കടച്ചി ചാണകം വളത്തിനാകാ


133. ഉഴുന്നകാള വിത്തറിയേണ്ട


134. സമ്പത്തു കാലത്തു തൈ പത്തു നട്ടാൽ ആപത്തു കാലത്തു കാ പത്തു തിന്നാം


135. സൂര്യനുദിച്ചാലേ താമര വിടരു


136. വേരറുത്താൽ പിന്നെ കമ്പു വെട്ടണോ


137. വിളഞ്ഞ കതിർ വളയും


138. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും


139. വിത്തുവിറ്റ് വിരുന്നൂട്ടരുത്


140.വിളയും വിത്ത് മുളയിലറിയാം


141. വിയർത്തവന്റെ വിശപ്പിന് സുഖമുണ്ട്


142. വിതച്ചതേ കൊയ്യൂ


143. വിത്തിനനുസരിച്ച് വിളവ്


144. വിത്തുഗുണം പത്തുഗുണം


145. മുറ്റത്തെ മുല്ലക്ക് മണമില്ല


146. വിത്തുണ്ടെങ്കിൽ പത്തായമുണ്ടാകും


147. വരമ്പില്ലാത്ത കൃഷിയിൽ കഴമ്പില്ല


148. മുതിരയ്ക്ക്‌ മൂന്നു മഴ


149. പോയാൽ ഒരു തേങ്ങ കിട്ടിയാൽ ഒരു തെങ്ങ്.


150. ഫലം അധികമായാൽ മരവും തലകുനിക്കും.


151. മരറിഞ്ഞ് കൊടിയിടണം.


152. മുള്ളിന് മൂർച്ചയും തുളസിക്ക് ഗന്ധവും.


153. പടുമുളയ്ക്ക്‌ വളം വേണ്ട.


154. പറിച്ചു നട്ടാലേ കരുത്തു നേടു.


155. പലതുള്ളി പെരുവെള്ളം.


156. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴക്കും


157. പത്തായക്കാരനോട് കടം കൊള്ളണം


158. പത്തായം പട്ടിണി കിടത്തരുത്


159. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.