അമേരിക്കൻ പ്രസിഡന്റുമാർ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ?

വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

വാഷിംഗ്ടൺ ഡിസി

വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു?

ഓവൽ ഓഫീസ്

അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?

ജോർജ് വാഷിംഗ്ടൺ

Advertisements

അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്?

ജോർജ് വാഷിംഗ്ടൺ

അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു?

ജോൺ ആദംസ്

നാലു തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുള്ള ഏക വ്യക്തി ആര്?

ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ്

ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റ് ആയിരുന്നത് ആരാണ്?

ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ്

അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ് ആര്?

എബ്രഹാം ലിങ്കൺ

Advertisements

അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായിരുന്നു എബ്രഹാംലിങ്കൺ?

പതിനാറാമത്തെ

എബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു?

ജോൺ വിൽക്സ് ബൂത്ത്

ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടത് എന്നാണ്?

1963 നവംബർ 22ന്

രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ ആറ്റംബോംബ് ഇടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഹാരി എസ് ട്രൂമാൻ

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

റിച്ചാർഡ് നിക്സൺ

Advertisements

വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

റിച്ചാർഡ് നിക്സൺ

പി എച്ച് ഡി ബിരുദം ഉണ്ടായിരുന്ന ഏക അമേരിക്കൻ പ്രസിഡണ്ട് ആര്?

വുഡ്രോ വിൽസൺ

1 thought on “അമേരിക്കൻ പ്രസിഡന്റുമാർ”

  1. 1945ൽ ഹിരോഷിമയിൽ ബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.