20/7/2021- 27/7/2021
സ്മാർട്ട് ബ്രിഡ്ജ് ആസ്റ്റർഡാമിൽ
ലോകത്ത് ആദ്യമായി ത്രീഡി പ്രിന്ററിങ്ങിലൂടെ നിർമ്മിച്ച ഉരുക്കു പാലം നെതർലാൻഡിലെ ആസ്റ്റർഡാമിൽ തുറന്നു. നഗരത്തിലെ ഓഡി സൈഡ്സ് ആഷ്‌റ്റർ ബുഗ്വാൾ കനാലിന് കുറുകെയാണ് ഈ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്.
പൈതൃകം പഠനം ലക്ഷ്യമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഉത്തർപ്രദേശിലെ നോയ്ഡയിൽ ആരംഭിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണിത്. സംസ്കാരിക പഠനമാണ് ലക്ഷ്യം.
കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രിയായി മുൻ കാബിനറ്റ് മന്ത്രിയായ ഏരിയൽ ഹെന്റി 2021 ജൂലൈയിൽ അധികാരമേറ്റു. പ്രസിഡണ്ടായിരുന്ന ജൊവെനെൽ മോസെയെ വാടകക്കൊലയാളികൾ വെടിവെച്ചുകൊന്നതിനെ തുടർന്ന് രാജ്യത്ത് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെയാണ് ഹെന്റിയുടെ സ്ഥാനാരോഹണം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തെ ആദ്യത്തെ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ ഉത്തർപ്രദേശിലെ മധുരയിൽ നിർമ്മിക്കാൻ തീരുമാനിച്ചു. ഭാവിയുടെ ഇന്ധനമായി അറിയപ്പെടുന്ന ഹൈഡ്രജനെ കാർബൺ ഡൈ ഓക്സൈഡ് പുറതള്ളാത്ത രീതിയിൽ ഉൽപാദിപ്പിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.
യുനെസ്കോയുടെ ആഗോള പൈതൃക സ്മാരക പട്ടികയിൽനിന്ന് ഇംഗ്ലണ്ടിലെ തുറമുഖ നഗരമായ ലിവർപൂളിനെ ഒഴിവാക്കി. 2004-ലാണ് ചരിത്രത്തിലെ പ്രധാനപ്പെട്ട ഇടമായ ലിവർപൂൾ യൂനസ്കോ പട്ടികയിൽ ഇടംനേടിയത്.
ലോകത്തിലെ ഏറ്റവും വേഗം കൂടിയ ട്രെയിൻ ചൈനയിൽ ഓടി തുടങ്ങുന്നു. മണിക്കൂറിൽ 600 കിലോമീറ്റർ വേഗമുള്ള ഹൈ സ്പീഡ് മാഗ് ലെവ് ട്രെയിൻ കിഴക്കൻ ചൈനയിലെ
ക്വിങ്‌ഡാവോയിൽ ജൂലൈ 20 നാണ് ട്രാക്കിൽ ഇറങ്ങിയത് ലോകത്ത് ഏറ്റവും വലിയ ഹൈ സ്പീഡ് റെയിൽവേ ശൃംഖല ഉള്ള രാജ്യമാണ് ചൈന.