1957 മെയ് 10 – ന് ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടു.
മൃഗക്കൊഴുപ്പ് പുരട്ടിയ തിരകൾ ഉപയോഗിക്കാൻ സൈനികരെ നിർബന്ധിച്ചതാണ് വിപ്ലവത്തിന് വഴിവെച്ചത്.
ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹദൂർ ഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു.
1958 ജൂൺ 20-ന് ഒന്നാം സ്വാതന്ത്ര്യ സമരം അവസാനിച്ചു.
1958 ജൂൺ 18 – ന് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയ റാണി ലക്ഷ്മീബായി ബ്രിട്ടീഷുകാരുമായിയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു.
1885 ഡിസംബർ 28 – ന് ബ്രിട്ടീഷുകാരനായ എ. ഒ. ഹ്യു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ചു.
1905 – കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു.
ഹിന്ദു മുസ്ലിം ഐക്യം തകർക്കുകയായിരുന്നു ലക്ഷ്യം.
ഓഗസ്റ്റ് ഏഴിന് കൽക്കട്ട ടൗൺഹാളിൽ നടന്ന ഒരു സമ്മേളനത്തോടെ വിഭജന വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. ബാലഗംഗാധര തിലകിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സ്വദേശി പ്രസ്ഥാനം’ ബംഗാളിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു.
1907 ഡിസംബർ 26- ന് സൂറത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വേർപിരിഞ്ഞു.
റാഷ് ബിഹാരി ഘോഷിന്റെ നേതൃത്വത്തിലുള്ള മിതവാദികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ നിന്നുള്ള ‘സ്വയംഭരണം’ എന്ന ആശയമാണ് മുന്നോട്ടുവെച്ചത്.
ബാലഗംഗാധരതിലകിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ ‘പൂർണ്ണസ്വരാജ്’ എന്ന ആശയമാണ് മുന്നോട്ടുവെച്ചത്.
1911- ഹാർഡിങ് പ്രഭു ബംഗാൾ വിഭജനം റദ്ദാക്കി.
1916 – കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ചു.
കോൺഗ്രസും ഓൾ ഇന്ത്യ മുസ്ലിം ലീഗും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒന്നിക്കാനുള്ള ലക്നൗ ഉടമ്പടിയിൽ ഒപ്പുവച്ചു.
1917 – ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിലേക്ക്. ചമ്പാരനിലെ നീലം കർഷകരുടെ സത്യാഗ്രഹത്തിൽ പങ്കെടുത്തു
1919 – ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം സർക്കാറിന് നൽകുന്ന ‘റൗലറ്റ് നിയമ’ത്തിനെതിരെ ഏപ്രിൽ 6 – ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഹർത്താൽ നടന്നു.
1919 ഏപ്രിൽ 13 – ന് ജാലിയൻവാലാബാഗ് കൂട്ടക്കൊല- പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃതസറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പൊതുയോഗം നടന്നു.
സൈന്യം മൈതാനം വളയുകയും പ്രതിഷേധക്കാർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു.
ഈ സംഭവത്തിൽ ആയിരത്തിലേറെ പേർ മരണമടഞ്ഞു.
1920 – ഓഗസ്റ്റിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ അക്രമരഹിത നിസ്സഹകരണപ്രസ്ഥാനത്തിന് രൂപം നൽകി.
1922 ഫെബ്രുവരി 5- ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ചൗരിചൗരായിൽ സമരക്കാർ പോലീസ്റ്റേഷൻ ആക്രമിക്കുകയും 22-ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു.
ഈ സംഭവത്തിൽ മനം നൊന്ത് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചു.
1927- ഇന്ത്യയുടെ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു.
എന്നാൽ ഇന്ത്യക്കാരില്ലാത്ത കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ചു.
ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ ഭരണഘടനാ പരിഷ്കാരത്തിന് ചുമതലപ്പെടുത്തി.
1929 – ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ സമ്മേളനം പൂർണ്ണസ്വരാജാണ് കോൺഗ്രസിന്റെ ഔദ്യോഗിക ലക്ഷ്യം എന്ന പ്രഖ്യാപിച്ചു.
ഡിസംബർ 31ന് രവി നദിക്കരയിൽ ഇന്ത്യയുടെ ത്രിവർണ പതാക നെഹ്റു ഉയർത്തി.
1930 ജനുവരി 26- ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കാനും തീരുമാനിച്ചു.
1930 മാർച്ച് 12- ന് 78പ്രതിനിധികൾക്കൊപ്പം സബർമതി ആശ്രമത്തിൽ നിന്ന് ഗാന്ധിജി ദണ്ഡിയാത്ര പുറപ്പെട്ടു.
ഏപ്രിൽ 5 – ന് ദണ്ഡി കടപ്പുറത്ത് എത്തി.
ഏപ്രിൽ 6 – ന് ഉപ്പ് നിയമം ലംഘിച്ചു.
1931 – സപ്തംബറിലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.
1942 ഓഗസ്റ്റ് 8 – ന് ബോംബെയിലെ കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകാനും അധികാരം കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ്ഇന്ത്യ പ്രമേയം പാസാക്കി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നു ഗാന്ധിജി ആഹ്വാനം നടത്തി.
1945 – ൽ ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നു.
1946 മാർച്ചിൽ അധികാര കൈമാറ്റത്തെ ക്കുറിച്ച് ചർച്ച ചെയ്യാൻ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക്‌യച്ചു.
ബ്രിട്ടീഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ രൂപവത്കരിക്കാൻ മിഷൻ തീരുമാനിച്ചു. പാകിസ്ഥാൻ വാദത്തെ കാബിനറ്റ് മിഷൻ എതിർത്തതിനെ തുടർന്ന് ഓഗസ്റ്റ് 16- ന് മുസ്ലിംലീഗ് പ്രത്യക്ഷ സമര ദിനമായി ആചരിച്ചു.
1946 സപ്തംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്കരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചു.
സപ്തംബർ 2 – ന് നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല കോൺഗ്രസ് മന്ത്രിസഭ നിലവിൽവന്നു.
ഒക്ടോബർ 26- ന് മുസ്ലിംലീഗ് മന്ത്രി സഭയിൽ ചേർന്നു.
1947 ജൂൺ 3- ന് പുതിയ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ‘ബാൾക്കൻ പദ്ധതി’ക്ക് രൂപം നൽകി.
കോണ്ഗ്രസ് ഇതിനെ അനുകൂലിച്ചു.
1947 ജൂലൈ 18- ന് ഇന്ത്യയെ സ്വതന്ത്രമാകുന്ന ‘ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്’ ബ്രിട്ടീഷ് സർക്കാർ പാസാക്കി.
ഇതോടെ ‘ബാൽക്കൻ പദ്ധതി’ നിയമവിധേയമായി.
1947 ഓഗസ്റ്റ് 14- ന് പാകിസ്ഥാൻ നിലവിൽവന്നു.
1947 ഓഗസ്റ്റ് 15 – ന് ഇന്ത്യ സ്വതന്ത്ര രാജ്യമായി
1947 ഓഗസ്റ്റ് 14 -ന് അർദ്ധരാത്രിയിൽ ഭരണഘടനാ സമിതി യോഗം ചേർന്ന് ജവഹർലാൽ നെഹ്റുവിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.