Sahithya Quiz in Malayalam 2023| സാഹിത്യ ക്വിസ് |500 ചോദ്യങ്ങളും ഉത്തരങ്ങളും

1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം? 

ആശാൻ, ഉള്ളൂർ, വള്ളത്തോൾ


2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?
കൈനിക്കര കുമാരപിള്ള


3. ‘ആസ്സാം പണിക്കാർ’ എന്ന കവിതയുടെ രചയിതാവ് ആര് ?
വൈലോപ്പിള്ളി ശ്രീധരമേനോൻ


4. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?
ഒ. ചന്തുമേനോൻ


5. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?
ഓടക്കുഴൽ


6. ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?
ഒ. വി വിജയൻ


7. നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിൻ്റെ പേര്?
ചിന്താ മാധുരി


8. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ


9. അരുന്ധതി റോയിയുടെ “ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ” എന്ന കേരള പശ്ച്ചാത്തലത്തിൽ എഴുതിയ നോവലിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചത് ഏത് വർഷം?
1997

Advertisements

10. മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?
ചെറുകാട്


11. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?

പി കുഞ്ഞനന്തൻ നായർ

12. വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്?
വി കെ നാരായണൻ കുട്ടി


13. ചെറുകാട് എന്നറിയപ്പെടുന്നതാര്?
ഗോവിന്ദ പിഷാരടി


14. ആഷാമേനോൻ എന്നറിയപ്പെടുന്നതാര്
കെ ശ്രീകുമാർ


15. നന്ദനാർ എന്നറിയപ്പെടുന്നത്?
പിസി ഗോപാലൻ


16. എൻ വി എന്നറിയപ്പെടുന്നത്?
എൻ വി കൃഷ്ണവാരിയർ


17. ആനന്ദ് ആരുടെ തൂലിക നാമം ആണ്?
സച്ചിദാനന്ദൻ


18. മഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

Advertisements

19. മാലി എന്നറിയപ്പെടുന്നത് ആര്?
വി. മാധവൻ നായർ


20. ഉറൂബ് എന്നറിയപ്പെടുന്നത്?
പി. സി. കുട്ടികൃഷ്ണൻ


21. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?

വർത്തമാന പുസ്തകം

22. വർത്തമാന പുസ്തകത്തിന്റെ കർത്താവ് ആര്?
പാറേമ്മാക്കൽ തോമാക്കത്തനാർ


23. ‘കാപ്പിരികളുടെ നാട്ടിൽ ‘ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്?
എസ് കെ പൊറ്റക്കാട്


24. ‘കാടുകളുടെ താളം തേടി ‘ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
സുജാത ദേവി


25. കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

മദിരാശി യാത്ര


26. കെ പി കേശവമേനോൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

ബിലാത്തി വിശേഷം

Advertisements

27. എൻ വി കൃഷ്ണവാരിയർ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?
അമേരിക്കയിലൂടെ


28. ‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി എഴുതിയതാര്?
എ കെ ഗോപാലൻ


29. കെ സി കേശവപിള്ള രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

കാശി യാത്ര


30. വി ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്?
സോവിയറ്റ് യൂണിയനിലൂടെ


31. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട് രചിച്ച നാടകം?

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

32. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്?
പ്രേംജി


33. ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്?
കൂട്ടുകൃഷി


34. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ കർത്താവ് ആര്?
എൻ എൻ പിള്ള


35.’കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിന്റെ കർത്താവ് ആര്?
തോപ്പിൽ ഭാസി

Advertisements

36. ഉള്ളൂർ എഴുതിയ നാടകം ഏത്?
അംബ


37. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി


38. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്?
യു എ ഖാദർ


39. കുറ്റിപെൻസിൽ എഴുതിയതാര്?
കുഞ്ഞുണ്ണി മാഷ്


40. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി ഏതാണ്?
കവിഭാരതം


41. രാമചരിതമാനസം എഴുതിയതാര്?

തുളസീദാസ്

42. രവീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം ഏത്?
1941


43. ഇംഗ്ലീഷിൽ എഴുതുന്ന പഞ്ചാബി എഴുത്തുകാരി ആരാണ്?
അമൃതാ പ്രീതം


44. രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്?
റെഡ് ബുക്ക്


45. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?
രവീന്ദ്രനാഥ ടാഗോർ

Advertisements

46. ഗീതാരഹസ്യം രചിച്ചതാര്?
ബാലഗംഗാധര തിലക്


47. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേരെന്ത്?

ലോങ്ങ് വാക്ക് ടു ഫ്രീഡം


48.ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
114


49. ചാൾസ് ഡിക്കൻസിന്റെ ജന്മദേശം ഏത്?
പോർട്ട് സ്മൗത്ത്‌


50. ടി എസ് എലിയട്ട് ഏത് രാജ്യക്കാരനാണ്?

അമേരിക്ക


55. ‘മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ’ ഇത് ആരുടെ വരികൾ?
സഹോദരൻ അയ്യപ്പൻ

52. ‘കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ


53. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം?
മൂലധനം

Advertisements

54. ‘കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത ആരാണ് രചിച്ചത്?
ഉള്ളൂർ എസ് പരമേശ്വരയ്യർ


55. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി ആരാണ്?
ഉള്ളൂർ എസ് പരമേശ്വരയ്യർ


56. ‘കഥയില്ലാത്തവന്റെ കഥ’ ആരുടെ ആത്മകഥയാണ്?
എം എൻ പാലൂർ


57. ‘മണ്ടൻ മുത്തപ്പാ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം?
മുച്ചീട്ടുകളിക്കാരന്റെ മകൾ


58. ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്?
വയലാർ രാമവർമ്മ


59. ‘ഒന്നേകാൽ കോടി മലയാളികൾ’ ആരുടെ രചനയാണ്?
ഇഎംഎസ് നമ്പൂതിരിപ്പാട്


60. മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത് ആരാണ്?
വള്ളത്തോൾ നാരായണമേനോൻ


61. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

62. മലയാളത്തിലെ ആദ്യ നോവൽ ഏത്?
കുന്ദലത (അപ്പു നെടുങ്ങാടി)


63. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്?
ഹെർമൻ ഗുണ്ടർട്ട്

Advertisements

64. ജ്ഞാനപ്പാനയുടെ കർത്താവാര്?
പൂന്താനം


65. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് കവിയാര്?
മൊയീൻ കുട്ടി വൈദ്യർ


66.മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
വീണപൂവ്


67. കഥകളിയുടെ സാഹിത്യരൂപം ഏത്?
ആട്ടക്കഥ


68. മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത് ആരാണ്?
വില്യം ലോഗൻ


69. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത്?
ആത്മാവിൽ ഒരു ചിത


70. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്?
ദുരവസ്ഥ


71. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?

മിതവാദി


72. 1912 ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?
ബാലകലേശം

73. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനമെഴുതിയ മലയാള പ്രസിദ്ധീകരണം?
സഹോദരൻ

Advertisements

74. ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘ എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്?
ഇ എം എസ്


75. ‘എന്നിലൂടെ ‘ എന്ന ആത്മകഥ ആരുടേതാണ്?
കുഞ്ഞുണ്ണി


76. ‘ഞാനൊരു പുതിയ ലോകം കണ്ടു ‘ ആരുടെ കൃതിയാണ്?
എ കെ ഗോപാലൻ


77. ‘കേരള വാത്മീകി ‘ എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ


78 എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്?
പൊൻകുന്നം വർക്കി


79.’രാമചരിതമാനസം’ രചിച്ചതാര്
തുളസീദാസ്


80. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?
ചിലപ്പതികാരം, മണിമേഖല


81. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

കൊട്ടാരക്കര തമ്പുരാൻ


82. യോഗ താരാവലി ആരുടെ ഗ്രന്ഥമാണ്?

Advertisements
ശങ്കരാചാര്യർ

83. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

എം മുകുന്ദൻ


84. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?

സ്വാമി ദയാനന്ദ സരസ്വതി


85. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്?

രണ്ടിടങ്ങഴി


86. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?

കോവിലൻ


87. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്?
വിക്ടർ ഹ്യൂഗോ


88. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?

Advertisements

ചട്ടമ്പിസ്വാമികൾ


89. പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം എന്ത്?

തിക്കോടിയൻ


90. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്?

ഗീതാഞ്ജലി


91. സാമുവൽ ലാങോൺ ക്ലെമെൻസ് ആരുടെ യഥാർത്ഥ നാമം?

മാർക്ക്‌ ട്വയിൻ

92. ‘പ്രിയപ്പെട്ടവരെ തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു’ എന്ന വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ?
 
അസുരവിത്ത് (M.T.വാസുദേവൻ നായർ)

93. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

94. മലയാള അച്ചടിയുടെ പിതാവ്?
ബെഞ്ചമിൻ ബെയിലി

95. ‘ജാരനും പൂച്ചയും’ എന്ന നോവലിന്റെ രചയിതാവ്?
കെ വി മോഹൻകുമാർ

96. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച് ലോകപ്രശസ്തയായ പെൺകുട്ടി?
ആൻഫ്രാങ്ക്

97. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ?
തീക്കടൽ കടഞ്ഞ് തിരുമധുരം

98. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച കാവ്യം?
ബാപ്പുജി

99. പൊൻകുന്നം വർക്കിയുടെ തൂലിക ചിത്രങ്ങൾ എന്ന കൃതിയിലെ നായിക?
അക്കമ്മ ചെറിയാൻ

100. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ?
ഗോവർദ്ധന്റെ യാത്രകൾ


 
101. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്?

പുരുഷാന്തരങ്ങളിലൂടെ


102. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
പാട്ടബാക്കി

103. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
കെ ദാമോദരൻ

104. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്?
എസ് കെ പൊറ്റക്കാട്

105. ‘കാക്കേ കാക്കേ കൂടെവിടെ’ എന്നുതുടങ്ങുന്ന ബാലസാഹിത്യ കവിത എഴുതിയ മഹാകവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ

106. ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ‘ എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്?
വള്ളത്തോൾ നാരായണമേനോൻ

107. ബാലാമണിഅമ്മയുടെ പ്രഥമ കൃതി ഏത്?
കൂപ്പുകൈ

108. സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നീ രണ്ട് സാഹിത്യകാരൻമാർ ചേർന്ന് എഴുതിയ കൃതി ഏത്?
നവഗ്രഹങ്ങളുടെ തടവറ

109 ഏതു മഹാകവിയുടെ കവിതയാണ് കേരളപ്പിറവിദിനത്തിൽ ആലപിച്ചത്?
വള്ളത്തോൾ നാരായണമേനോൻ

110. മലയാള ഭാഷയിൽ ആദ്യമായി ആത്മകഥ എഴുതിയതാര്?
 
വൈക്കത്ത് പാച്ചു മുത്ത്


111. ‘എതിർപ്പ് ‘ ആരുടെ ആത്മകഥയാണ്?

പി കേശവദേവ്


112. ‘അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?
 
തിക്കോടിയൻ


113. ‘അപ്പുക്കിളി’ ഏത് നോവലിലെ കഥാപാത്രമാണ്?
 
ഖസാക്കിന്റെ ഇതിഹാസം


114. ‘സുഭദ്ര’ സി വി രാമൻപിള്ളയുടെ ഏത് നോവലിലെ കഥാപാത്രം?
 
മാർത്താണ്ഡവർമ്മ


115. ‘മജീദ്’ നായകനാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്?
 
ബാല്യകാലസഖി


6. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്?
 
മഞ്ഞ്


117. ‘ശക്തിയുടെ കവി ‘ എന്ന് വിശേഷി പ്പി ക്കുന്നതാരെ?

ഇടശ്ശേരി ഗോവിന്ദൻ നായർ


118. ബൈബിൾ കഥയിൽനിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട് വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത് ?
 
മഗ്ദല മറിയം


119. ആദ്യത്തെ രാഷ്ട്രീയ ചെറു കഥയുടെ രചയിതാവ് ആര്?
 
പൊൻകുന്നം വർക്കി


120. മലയാള ത്തിലെ ആദ്യത്തെ റൊമാന്റിക് കാവ്യത്തിന്റെ രചയിതാവ്?
 
കുമാരനാശാൻ


121. ‘പറങ്കിമല’ എന്ന നോവലിന്റെ രചയിതാവ്?
കാക്കനാടൻ

Advertisements


122. ‘നിഷേധത്തിന്റെ കൊടുങ്കാറ്റ് ‘ എന്നറിയപ്പെടുന്ന നോവലിസ്റ്റ്?

പി അയ്യനേത്ത്

123. ‘വി കെ എൻ ‘ ന്റെ മുഴുവൻ പേര് എന്ത്?
 
വടക്കേ കൂട്ടാല നാരായണൻ നായർ

124. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ് രചിച്ച നോവൽ ഏത്?
 
ഭ്രാന്താലയം

125. ഭാഷാ കൗടില്യ ത്തിന്റെ രചയിതാവ് ആര്?
 
ചാണക്യൻ

126. ‘ആശാന്റെ സീതാവാക്യം’ ആരുടെ രചനയാണ്?
 
സുകുമാർ അഴീക്കോട്

127. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്?
 
രവീന്ദ്രനാഥ ടാഗോർ

128. ‘തന്റെ സമരായുധം വാളല്ലെന്ന് ‘ പ്രഖ്യാപിച്ച കവി ആര്?
 
വയലാർ രാമവർമ്മ

129. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ രചയിതാവ് ആര്?
 
എൻ എൻ പിള്ള

130. ടാഗോറിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്?
 
ഗീതാഞ്ജലി


131. ആദികാല വേദം എന്നറിയപ്പെടുന്നത്?
 
രാമായണം


132. ബൈബിൾ കഥയുടെ ആശയം ഉൾക്കൊള്ളിച്ച് എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്?
 
അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ

133. ഇന്ദുലേഖ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്?
 
1889

134. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ദാമ്പത്യ സ്മരണകളായി ബി കല്യാണിക്കുട്ടി യമ്മ രചിച്ച ഗ്രന്ഥം ഏത്?
 
വ്യാഴവട്ട സ്മരണകൾ

135. ‘സാഹിത്യപഞ്ചാനനൻ ‘ എന്നറിയപ്പെടുന്നത് ആര്?
 
പി കെ നാരായണപിള്ള

136. പന്തിരുകുലത്തിലെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ ഏത്?
 
ഇന്നലത്തെ മഴ

137. ‘ആയുസ്സിന്റെ പുസ്തകം ‘എന്ന നോവലിന്റെ രചയിതാവ്?
 
സി വി ബാലകൃഷ്ണൻ

138. ‘പാണ്ഡവപുരം ‘ എന്ന നോവലിന്റെ രചയിതാവ് ആരാണ്?
 
സേതു

139. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്?
 
വിദ്യാവിനോദിനി

140. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചി ച്ച ശ്രദ്ധേയമായ ചെറുകഥ ഏത്?
 
ശബ്ദിക്കുന്ന കലപ്പ


141. മലയാളഭാഷയിലെ പ്രഥമ യുദ്ധ നോവൽ ഏത്?

ട്രഞ്ച്


142. ട്രഞ്ച് എന്ന നോവൽ രചിച്ചത് ആര്?
ഏകലവ്യൻ

143. ഒ എൻ വി കുറുപ്പിന്റെ പൂർണ നാമം എന്താണ്?
 
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

144. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവൽ ഏത്?
 
ഗോഡ്‌ ഓഫ് സ്‌മോൾ തിങ് സ് (അരുന്ധതി റോയ്)

145. ‘യുദ്ധവും സമാധാനവും ‘ എന്ന പ്രശസ്ത നോവൽ എഴുതിയതാര്?
 
ടോൾസ്റ്റോയി

146. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്?
 
ആനന്ദമഠം

147. ഇടശ്ശേരി ഗോവിന്ദൻ നായരുടെ സാമൂഹ്യ രാഷ്ട്രീയ നാടകം ഏത്?
 
കൂട്ടുകൃഷി

148. സി വി രാമൻപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം ഏത്?
 
മലയാളി

149. കേരള തുളസീദാസ് എന്നറിയപ്പെടുന്നതാര്?
 
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

150. ‘എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന തത്വശാസ്ത്രമാണ് മനുഷ്യന്റെത് ‘ എന്ന് പ്രഖ്യാപിച്ച കവി ആരാണ്?
 
അക്കിത്തം അച്യുതൻ നമ്പൂതിരി

151. മലയാളത്തിലെ ആദ്യ നിഘണ്ടു വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത് ആരാണ്?

ഹെർമൻ ഗുണ്ടർട്ട്


152. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്?
 
രാമചരിതം

153. ഇഎം എസ് നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ കൃതി ഏതാണ്?
കേശവന്റെ വിലാപങ്ങൾ

154. ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്?
 
എൻ. വി . കൃഷ്ണവാര്യർ

155. നളചരിതം ആട്ടക്കഥരചിച്ചത് ആരാണ്?
 
ഉണ്ണായി വാര്യർ

156. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
 
നളചരിതം ആട്ടക്കഥ

157. മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ഏത്?
ഉണ്ണുനീലി സന്ദേശം

158. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥ ആരുടേതാണ്?
എം. എൻ പാലൂർ

159. വിംബിൾഡണിൽ മഴ പെയ്യുമ്പോൾ എന്ന കൃതിയുടെ രചയിതാവ് ആര്?
വൈശാഖൻ

160. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം?
ഭിലാർ

161. അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ ആരാണ് രചിച്ചത്?

തിക്കോടിയൻ

Advertisements

162. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം?
കഥാബീജം

163. ‘എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥ?
 
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

164. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?
 
വാസനാവികൃതി

165. വാസന വികൃതി എന്ന ചെറുകഥ ആരാണ് രചിച്ചത്?
 
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

166. വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ?
 
യാ ഇലാഹി

167. അധ്യാപക കഥാകൃത്ത്  എന്നറിയപ്പെടുന്നത് ആര്?
 
കാരൂർ നീലകണ്ഠപ്പിള്ള

168. നാലപ്പാട്ട് നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്?
 
കണ്ണുനീർത്തുള്ളി

169. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ?
 
അഗ്നിസാക്ഷി

170. കണ്ണൻ എന്ന കാള കഥാപാത്രമാകുന്ന ചെറുകഥ ഏത്?
 
ശബ്ദിക്കുന്ന കലപ്പ


171. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം ആരുടേതാണ്?

ദാന്തേ


172. അവകാശികൾ എന്ന നോവൽ രചിച്ചത്?
 
വിലാസിനി

173. ഇവനെക്കൂടി എന്ന കവിത രചിച്ചത് ആരാണ്?
 
സച്ചിദാനന്ദൻ

174. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്?
 
വൈലോപ്പിള്ളി ശ്രീധരമേനോൻ

175. ഗുരു ആരുടെ നോവൽ ആണ്?
 
കെ സുരേന്ദ്രൻ

176.കേരളാരാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൃതി?
 
ഹോർത്തൂസ് മലബാറിക്കസ്

177. കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്?
 
ഇന്ദുചൂഡൻ

178. ദിവ്യകോകിലം അല്ലെങ്കിൽ ടാഗോർ മംഗളം എന്ന കവിത രചിച്ചത് ആരാണ്?
 
കുമാരനാശാൻ

179. ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതയുടെ പേര്?
 
ചിന്താ മാധുരി

180. ബുദ്ധൻ കഥാപാത്രമാവുന്ന കുമാരനാശാന്റെ കൃതി?
 
ചണ്ഡാലഭിക്ഷുകി


181. ഒരു തൊഴിലാളി കഥാപാത്രമാവുന്ന മലയാളത്തിലെ ആദ്യ നോവൽ?

ഓടയിൽ നിന്ന്


182. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര്?
 
നാലാപ്പാട്ട് നാരായണമേനോൻ

183. ദേവകി മാനമ്പിളി ഏത് നോവലിലെ പ്രധാന കഥാപാത്രമാണ്?
 
അഗ്നിസാക്ഷി

184. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്?
 
ഓടയിൽ നിന്ന്

185. നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്?
 
ഉണ്ണായി വാര്യർ

186. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
 
നളചരിതം ആട്ടക്കഥ

187. “ഒരാളെ തകർക്കാം പക്ഷെ തോൽപ്പിക്കാനാവില്ല” ഏതു കൃതിയിലെ വാചകം?
 
കിഴവനും കടലും

188. ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏതാണ്?
 
മഹാരാഷ്ട്രയിലെ ഭിലാർ

189. മലയാളത്തിൽ സിനിമയാക്കപ്പെട്ട ആദ്യ നോവൽ ഏതാണ്?
 
മാർത്താണ്ഡവർമ

190. നാണി ടീച്ചർ ഏത് കൃതിയിലെ കഥാപാത്രം?
 
മുത്തശ്ശി


Advertisements

191. കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ച് പരാമർശിക്കുന്ന വയലാർ രാമവർമ്മ രചിച്ച കവിത?

മാടവനപ്പറമ്പിലെ ചിത


192. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത് ആരാണ്?
 
ഒ എൻ വി കുറുപ്പ്

193. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ നോവൽ ഏതാണ്?
 
അഗ്നിസാക്ഷി

194. മലബാർ കലാപത്തിലെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കാവ്യം ഏതാണ്?
 
ദുരവസ്ഥ

195. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിത ഏതാണ്?
 
ചിന്താവിഷ്ടയായ സീത

196. 100 ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി?
 
ദൈവദശകം

197. നാം മുന്നോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
 
കെ പി കേശവമേനോൻ

198. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ആത്മകഥ ഏതാണ്?
 
നഷ്ടജാതകം

199. വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാവിവരണം രചിച്ചത് ആരാണ്?
 
പുനത്തിൽ കുഞ്ഞബ്ദുള്ള

200. ചിന്നസ്വാമി എന്നറിയപ്പെടുന്നത് ആരാണ്?
 
കുമാരനാശാൻ


201. ശബ്ദതാരാവലി ആരുടെ രചനയാണ്‌?

ശ്രീകണ്ടേശ്വരം പദമനാഭപിള്ള


202. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്?

മയ്യഴി പുഴയുടെ തീരങ്ങൾ

203. പപ്പു കഥാപാത്രമാകുന്ന ഓടയിൽ നിന്ന് എന്ന നോവൽ രചിച്ചത് ?

പി കേശവദേവ്


204. ഞാൻ എന്ന ആത്മകഥ ആരുടേതാണ്?
 
എൻ. എൻ. പിള്ള

205. ശബ്‌ദിക്കുന്ന കലപ്പ ആരുടെ രചന?
 
പൊൻകുന്നം വർക്കി.

206. വാത്മീകി രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്?
 
വള്ളത്തോൾ നാരായണ മേനോൻ

207. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആരാണ്
 
വള്ളത്തോൾ നാരായണമേനോൻ

208. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത് ആരാണ്
 
പി കെ ബാലകൃഷ്ണൻ

209. ബാലമുരളി എന്ന തൂലിക നാമത്തിൽ ആദ്യകാലത്ത് കവിത എഴുതിയ കവി ആരാണ്
 
ഒ എൻ വി കുറുപ്പ്

210. വീരവിരാട കുമാര വിഭോ എന്ന് തുടങ്ങുന്ന വരികളുടെ രചയിതാവ് ആരാണ്
 
ഇരയിമ്മൻ തമ്പി


211. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
 
പി എൻ പണിക്കർ


212. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?

നീലംപേരൂർ ഗ്രാമം (കോട്ടയം 1909 മാർച്ച് 1ന് )


213. പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?

1995 ജൂൺ 19

Advertisements

214. ഏതു വർഷം മുതലാണ് കേരളത്തിൽ വായനാ ദിനമായി ജൂൺ 19 ആചരിക്കുന്നത് തുടങ്ങിയത്?

1996 ജൂൺ 19 മുതൽ


215. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്ത്?

പുതുവായിൽ നാരായണ പണിക്കർ


216. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് വിശേഷിപ്പിക്കുന്ന കൃതി ഏത്?

പാട്ടബാക്കി


217. പാട്ടബാക്കി എന്ന നാടകം രചിച്ചത് ആര്?

കെ ദാമോദരൻ


218. ആരോഗ്യനികേതനം എന്ന നോവലിന്റെ കർത്താവ് ആര്?

താരാശങ്കർ ബന്ദോപാധ്യായ

Advertisements

219. ആരോഗ്യനികേതനം എന്ന നോവലിലെ കേന്ദ്രകഥാപാത്രം ഏത്?

ജീവൻ മശായ്


220. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്?

അവകാശികൾ


221. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആര്?

ബാലാമണിയമ്മ


222. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്?

കമലാസുരയ്യ


223. തൃക്കോട്ടൂരിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

യു എ ഖാദർ

Advertisements

224. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?

പി എൻ പണിക്കർ


225. എസ് കെ പൊറ്റക്കാട് രചിച്ച നാടകം ഏത്?

അച്ഛൻ


226. കഥാബീജം എന്ന നാടകം എഴുതിയ പ്രമുഖ സാഹിത്യകാരൻ ആര്?

വൈക്കം മുഹമ്മദ് ബഷീർ


227. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി കുഞ്ഞിരാമൻ നായർ


228. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകത്തിന്റെ പേര്?

വർത്തമാന പുസ്തകം

Advertisements

229. വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്?

പാറമേക്കാവിൽ തോമാകത്തനാർ


230. എന്റെ വഴിത്തിരിവ് എന്ന കൃതി ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി


231. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി ആര്?

രവീന്ദ്രനാഥ ടാഗോർ


232. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച  സാഹിത്യകാരൻ ആര്?

പൊൻകുന്നം വർക്കി


233. കേരളത്തിലെ ആദ്യത്തെ വായനശാല ഏത്?

സനാതന ധർമ്മം

Advertisements

234. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


235. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള


236. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ എഴുതിയതാര്?

ലളിതാംബിക അന്തർജ്ജനം


237. സർ സി പി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ നോവൽ ഏത്?

ഏണിപ്പടികൾ


238. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?

കുന്ദലത

Advertisements

239. വയലാർ രാമവർമ്മയുടെ മാടവന പറമ്പിലെ ചിത എന്ന കവിത ആരെ കുറിച്ച്?

കേസരി ബാലകൃഷ്ണപിള്ള


240. കുമാരനാശാൻ രചിച്ച പരിവർത്തനം എന്ന കവിത ആരെക്കുറിച്ചുള്ളതാണ്?

സഹോദരൻ അയ്യപ്പൻ


241. കുമാരനാശാൻ രചിച്ച സ്വാഗത പഞ്ചകം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹാ വ്യക്തി ആര്?

രവീന്ദ്രനാഥ ടാഗോർ


242. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്നറിയപ്പെടുന്നത് ഏത്?

ഇന്ദുലേഖ


243. ഇന്ദുലേഖ എന്ന നോവൽ രചിച്ചതാര്?

ഒ ചന്തുമേനോൻ

Advertisements

244. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?

അവകാശികൾ


245. അവകാശികൾ എന്ന നോവൽ രചിച്ചതാര്?

വിലാസിനി


246. കാളിദാസനെ നായകനാക്കി ഒ എൻ വി കുറുപ്പ് രചിച്ച കാവ്യം ഏത്?

ഉജ്ജയിനി


247. കേരള സാക്ഷരതാ മിഷന്റെ മുഖപത്രം?

അക്ഷരകൈരളി


248. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം ഏത്?

ഭിലാർ (മഹാരാഷ്ട്ര)

Advertisements

249. കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏത്?

പെരുങ്കുളം ഗ്രാമം ( കൊല്ലം)


250. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?

വള്ളത്തോൾ നാരായണമേനോൻ


251. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?

ഉള്ളൂർ എസ് പരമേശ്വരയ്യർ


252. മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?

കുമാരനാശാൻ


253. അഗ്നിസാക്ഷി എന്ന പ്രസിദ്ധ നോവൽ രചിച്ചതാര്?

ലളിതാംബിക അന്തർജ്ജനം

Advertisements

254. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ് ആര്?

ജി ശങ്കരക്കുറുപ്പ്


255. ഭൂമിയുടെ അവകാശികൾ എന്ന കൃതി രചിച്ചതാര്?

വൈക്കം മുഹമ്മദ് ബഷീർ


256. മാലി എന്ന പേരിൽ അറിയപ്പെടുന്നതാര്?

വി മാധവൻ നായർ


257. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോൾ നാരായണമേനോൻ


258. കേരള പാണിനി എന്നറിയപ്പെടുന്നത് ആരാണ്?

എ ആർ രാജരാജവർമ്മ

Advertisements

259. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ


260. വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത് ആര്?

സി വി രാമൻ പിള്ള


261. കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ


262. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

വൈക്കം മുഹമ്മദ് ബഷീർ


263. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്നാണ്?

ഏപ്രിൽ 23

Advertisements

264. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?

വാസനാവികൃതി


265. വാസനാ വികൃതി എന്ന ചെറുകഥ രചിച്ചതാര്?

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ


266. ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ആര്?

വള്ളത്തോൾ നാരായണമേനോൻ


267. ആദ്യ കാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്?

രാമായണം


268. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

കുഞ്ചൻ നമ്പ്യാർ

Advertisements

269. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?

ആനന്ദ്


270. 2019 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്?

വി ജെ ജെയിംസ്


271. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ


272. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ആര്?

ജോസഫ് മുണ്ടശ്ശേരി


273. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി?

അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം)

Advertisements

274. ഭാഷയിലെ താജ് എന്നറിയപ്പെടുന്ന കൃതി ഏത്?

കണ്ണുനീർത്തുള്ളി (നാലാപ്പാട്ട് നാരായണമേനോൻ)


275. എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?

പി കേശവദേവ്


276. ശക്തിയുടെ കവി എന്ന വിശേഷണം നേടിയ കവി ഏത്?

ഇടശ്ശേരി ഗോവിന്ദൻ നായർ


277. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ


278. ഗാന്ധിജിയുടെ മരണത്തിൽ ദുഖിച്ച് കൊണ്ട് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യം ഏത്?

ബാപ്പുജി

Advertisements

279. രാജ്യ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്?

ജി ശങ്കരക്കുറുപ്പ്


280. മൂന്ന് ആത്മകഥകൾ എഴുതിയ ഒരേയൊരു കവി ആര്?

പി കുഞ്ഞിരാമൻ നായർ


281. പി കുഞ്ഞിരാമൻ നായരുടെ മൂന്നു ആത്മകഥകളുടെ പേര്?

കവിയുടെകാൽപ്പാടുകൾ,

നിത്യകന്യകയെത്തേടി

എന്നെ തിരയുന്ന ഞാൻ


282. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ഏത്?

സംക്ഷേപവേദാർത്ഥം

Advertisements

283. മലയാളത്തിന്റെ ആദ്യ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ചീരാമകവി


284. മലയാളത്തിലെ ആദ്യ കാവ്യം?

രാമചരിതം (ചീരാമൻ)


285. ഇന്ത്യയിൽ സംസ്കൃതം സംസാരിക്കുന്നത് ഏത് ഗ്രാമത്തിലാണ്?

മാട്ടൂർ (കർണാടക)


286. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യം?

യോഗക്ഷേമസഭ


287. കണ്ടാണിശ്ശേരി ഗ്രാമം പശ്ചാത്തലമായി വരുന്ന കോവിലൻ എഴുതിയ കൃതി ഏത്?

തട്ടകം

Advertisements

288. ഒ വി വിജയൻ രചിച്ച ഏത് നോവലിലെ കഥാപാത്രമാണ് കുഞ്ഞുണ്ണി?

ഗുരുസാഗരം


289. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആരുടെ രചനയാണ്?

സഹോദരൻ അയ്യപ്പൻ


290. ഗാന്ധിജിയുടെ മുന്നിൽ നിന്ന് ഗാന്ധിജിയെ പറ്റി കവിത എഴുതിയ സാഹിത്യകാരൻ ആര്?

എസ് കെ പൊറ്റക്കാട്


291. കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


292. എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന തത്വശാസ്ത്രമാണ് മനുഷ്യന്റെത് ആരുടെ വാക്കുകൾ?

അക്കിത്തം അച്യുതൻനമ്പൂതിരി

Advertisements

293. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം ഏത്?

മൂലധനം


294. പ്രാവേ പ്രാവേ പോകരുതേ എന്ന കവിത ആര് എഴുതിയതാണ്?

ഉള്ളൂർ എസ് പരമേശ്വരയ്യർ


295. മ്യാൻമാറിലെ മാൻഡേല ജയിലിൽ വെച്ച് ബാലഗംഗാധരതിലക് രചിച്ച കൃതി ഏത്?

ഗീതാരഹസ്യം


296. കഥയില്ലാത്തവന്റെ കഥ ആരുടെ ആത്മകഥയാണ്?

എം എൻ പാലൂർ


297. കേന്ദ്ര സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്?

സുഗതകുമാരി

Advertisements

298. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ഏത്?

മഹാഭാരതം


299. ഏതു ഭാഷയിലാണ് വാത്മീകി രാമായണം രചിച്ചത്?

സംസ്കൃതം


300. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?

ചിലപ്പതികാരം, മണിമേഖല


301. സംസ്കൃതത്തിലെ പ്രശസ്ത കാവ്യമായ ഗീതാഗോവിന്ദം രചിച്ചതാര്?

ജയദേവൻ


302. ദി പോസ്റ്റ് മാൻ ആരുടെ പ്രശസ്ത ചെറുകഥയാണ്?

രവീന്ദ്രനാഥ ടാഗോർ

Advertisements

303. ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അവസാനിക്കുന്ന ടി എസ് എലിയട്ടിന്റെ പുസ്തകം ഏത്?

ദി വേസ്റ്റ് ലാൻഡ്


304. അധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ മലയാള കഥാകൃത്ത് ആര്?

കാരൂർ നീലകണ്ഠപ്പിള്ള


305. കുമാരനാശാൻ രചിച്ച പ്രരോദനംഎന്ന വിലാപകാവ്യം ആരെക്കുറിച്ചുള്ളതാണ്?

എ ആർ രാജരാജവർമ്മ


306. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന മലയാള കവി ആര്?

വള്ളത്തോൾ നാരായണമേനോൻ


307. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് രചിക്കപ്പെട്ട പ്രാചീന ഗ്രന്ഥം ഏത്?

ഹോർത്തൂസ് മലബാറിക്കസ്

Advertisements

308. വിഷാദത്തിന്റെ കവിയത്രി എന്ന് വിളിക്കുന്നത് ആരെയാണ്?

സുഗതകുമാരി


309. മാതൃത്വത്തിന്റെ കവിയത്രി എന്ന് വിശേഷിപ്പിക്കുന്നതാരെ?

ബാലാമണിയമ്മ


310. ‘കൈരളിയുടെ ശൈലീ വല്ലഭൻ’  എന്ന് വിളിക്കുന്നതാരെ? 

 ജോസഫ് മുണ്ടശ്ശേരി


311. ഒക്ടോവിയൊ പാസിന്റെ സൺ സ്റ്റോൺ എന്ന കാവ്യം കടമ്മനിട്ട രാമകൃഷ്ണൻ വിവർത്തനം ചെയ്തിട്ടുണ്ട് എന്താണ് അതിന്റെ പേര്? 

 സൂര്യശില


312. മലയാള ഭാഷയിൽ ചെറുകഥാ സമ്പ്രദായത്തിന് തുടക്കമിട്ടതാര്? 

 വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Advertisements

313. സംഗീതം, സാഹിത്യം, നൃത്തം ഇവ ഒരുമിച്ച് സമ്മേളിക്കുന്ന കലാരൂപമേത് 

 കഥകളി


314. സി വി രാമൻപിള്ളയുടെ സാഹിത്യശൈലിയെ ആസ്പദമാക്കി എൻ. കൃഷ്ണപിള്ള രചിച്ച കൃതി ഏത്? 

പ്രതിപാത്രം ഭാഷണഭേദം


315. ഇന്ത്യയിലെ ആദ്യത്തെ ബാല മാസിക ഏത്?

ദിഗ് ദർശന (1818- ൽ ജോൺ ക്ലാർക്ക് മാർഷ് മാൻ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരണം തുടങ്ങിയത്)


 316. ‘അക്ഷരത്തിന്റെ തമ്പുരാൻ’ എന്ന് വിളിക്കുന്നത് ആരെയാണ്? 

കേരളവർമ്മ വലിയകോയിത്തമ്പുരാൻ


317. എന്റെ കൃതികളിൽ വെച്ച് വിലക്ഷണ രീതിയിലുള്ള ഒരു കാവ്യം ഇതാണെന്ന് മുഖവുരയിൽ കുമാരനാശാൻ  എഴുതുകയുണ്ടായി’ ഏതാണ് ആ  കാവ്യം? 

ദുരവസ്ഥ

Advertisements

318. ‘കേസരി’ എന്ന പത്രത്തിലൂടെ ശ്രദ്ധേയനായ സാഹിത്യകാരൻ ആര്? 

കേസരി. എ. ബാലകൃഷ്ണപിള്ള


319. പഞ്ചതന്ത്രം എന്ന കൃതിയുടെ കർത്താവ് ആര്? 

വിഷ്ണു ശർമ


320. മലയാള മനോരമയിൽ ‘നേത്ര രോഗി’ എന്ന തൂലിക നാമത്തിൽ എഴുതിയ എഴുത്തുകാരൻ ആര്? 

ഇ. വി. കൃഷ്ണപിള്ള


321. യു. കെ. കുമാരൻ രചിച്ച ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെ പേര്? 

രാമർ


322. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന്റെ രചയിതാവ് ആര്? 

ടി ഡി രാമകൃഷ്ണൻ

Advertisements

323. വാത്മീകി രാമായണരചനയ്ക്ക് പൂർണമായി ഉപയോഗിച്ച വൃത്തം ഏത്? 

അനുഷ്ഠിപ്പ്


324. “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” ഇത് ആരുടെ വരികളാണ്? 

കടമ്മനിട്ട രാമകൃഷ്ണൻ


325. മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരം? 

എഴുത്തച്ഛൻ പുരസ്കാരം


326. എ. വി. അനിൽ കുമാറിന്റെ ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആര്? 

ഇഎംഎസ് നമ്പൂതിരിപ്പാട്


327. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര്? 

കൊട്ടാരക്കര തുമ്പുരാൻ

Advertisements

328. വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയുടെ രചയിതാവ് ആര്? 

പി ഭാസ്കരൻ


329. ‘ദേവഗീത’ എന്ന കൃതിയുടെ രചയിതാവ്? 

ചങ്ങമ്പുഴ കൃഷ്ണപിള്ള


330. ‘ആട്ടക്കഥയിലെ അത്ഭുത പ്രഭാവൻ’ എന്നറിയപ്പെടുന്നത് ആരാണ്? 

ഉണ്ണായി വാര്യർ


331. ‘സരസകവി’ എന്നറിയപ്പെടുന്നത് ആരാണ്? 

മൂലൂർ പത്മനാഭപ്പണിക്കർ


332. “സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു” ഏതു കവിതയിലെ വരികളാണ് ഇത്?

ചണ്ഡാലഭിക്ഷുകി

Advertisements

333. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതിയുടെ രചയിതാവ്?

വി. ടി. ഭട്ടത്തിരിപ്പാട്


334. ‘കൈരളിയുടെ കഥ’ എന്ന കൃതി രചിച്ചത്?

എൻ കൃഷ്ണപിള്ള


335. ‘പെരിഞ്ചക്കോടൻ’ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?

സി വി രാമൻപിള്ള.


336. ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്?

പി കുഞ്ഞിരാമൻ നായർ


337. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം (ബെന്യാമിൻ)

Advertisements

338. ജനശ്രദ്ധയാകർഷിച്ച ആദ്യത്തെ കുറ്റാന്വേഷണ നോവൽ?  രചയിതാവ്?

എഡ്ഗാർ അല്ലൻ പോ (1809- 1849)


339. എബ്രഹാം ലിങ്കന്റെ അച്ചടിച്ച പ്രസംഗങ്ങളും കൃതികളും എത്ര വാക്കുകളിലൊതുങ്ങി നിൽക്കുന്നു?

10, 78, 365


340. ഇന്ത്യൻ ഭാഷകളിലെ ഏറ്റവും വലിയ നോവൽ ഏത്?  രചയിതാവ് ആര്?

അവകാശികൾ,  എംകെ മേനോൻ (വിലാസിനി)


341. ആരുടെ കൃതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്?

അഗതാ ക്രിസ്റ്റി


342. ശാസ്ത്രീയമായ കല്പിതകഥകൾ രചിച്ചു പ്രശസ്തനായ പ്രശസ്തനായ നോവലിസ്റ്റ് ആര്?  പ്രസിദ്ധമായ കൃതിയുടെ പേര്?

ജൂലിയസ് വേർ. Around the world in 80 days

Advertisements

343. ജൂൺ 19 -ന് ആരുടെ ചരമദിനമാണ് വയനാ ദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


344. ലോക പുസ്തകദിനം എന്ന്?

ഏപ്രിൽ 23


345. ലോകത്ത് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന മത ഗ്രന്ഥം ഏത്?

വിശുദ്ധ ബൈബിൾ


346. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരൻ ആര്?  കൃതികളുടെ എണ്ണം?

റോൺ ബബാർഡ് (അമേരിക്ക)
1084 എണ്ണം


347. എഴുത്തിലൂടെ ഏറ്റവും സമ്പന്നനായി മാറിയ സാഹിത്യപ്രതിഭ ആര്?

ജെ കെ റൗളിങ്

Advertisements

348. ഇംഗ്ലീഷ് നോവലിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ആര്?

ഹെന്റി ഫീൽഡിങ് (1707 -1754)


349. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ? 

ഇന്ദുലേഖ (ഒ ചന്തുമേനോൻ)


350. ‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്?

ഡോ.സലിം അലി


351.ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജെഫ്രി ചൗസർ


352. ‘എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ്?

തസ്ലിമ നസ്റിൻ

Advertisements

353. ‘ദ വോയ്സ് ഓഫ് ദ ഹാർട്ട് ‘ആരുടെ ആത്മകഥ?

മൃണാളിനി സാരാഭായി


354. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

ധനപത് റായ്


355. പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കഴ്സൺ രചിച്ച പ്രശസ്തമായ കൃതി ഏത്?

നിശബ്ദ വസന്തം


356. ‘പറുദീസാ നഷ്ടം’ എന്ന പ്രശസ്തമായ കൃതിയുടെ രചയിതാവ് ആര്?

ജോൺ മിൽട്ടൺ


357. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന കൃതിയുടെ രചയിതാവ് ആര്

സ്റ്റീഫൻ ഹോക്കിങ്സ്

Advertisements

358. ‘മൈ ടൈംസ് ആരുടെ ആത്മകഥയാണ്

ജെ ബി കൃപലാനി


359. ‘ടണൽ ഓഫ് ടൈം’ ആരുടെ ആത്മകഥയാണ്

ആർ കെ ലക്ഷ്മണൻ


360. ‘മൈ കൺട്രി മൈ ലൈഫ്’ ആരുടെ ആത്മകഥയാണ്

എൽ കെ അദ്വാനി


361. മലയാളത്തിലെ ആദ്യ നോവൽ ഏത്?
കുന്ദലത


362. ലോക പുസ്തകദിനമായി ആചരിക്കുന്ന ഏപ്രിൽ 23 ഏത് വിശ്വസാഹിത്യകാരന്റെ ചരമദിനമാണ്?

ഷേക്സ്പിയർ റുടെ


363. ‘ഭ്രാന്താലയത്തിലെ  ഷേക്സ്പിയർ’ എന്ന് നിരൂപകർ വിശേഷിപ്പിച്ച റഷ്യൻ എഴുത്തുകാരൻ ആര്?

Advertisements

ഫ്യോദർ ദസ്തയോവിസ്കി


364. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ എന്നിവ ആരുടെ കൃതികളാണ്?

ഫ്യോദർ ദസ്തയോവിസ്കി


365. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസ കാവ്യങ്ങളുടെ കർത്താവായ പ്രാചീന ഗ്രീസിലെ  അന്ധകവി ആര്?

ഹോമർ


366. യുദ്ധവും സമാധാനവും,  അന്നാകരേനിന എന്നീ കൃതികൾ രചിച്ചതാര്?

ലിയോ ടോൾസ്റ്റോയ്


367. നെപ്പോളിയന്റെ റഷ്യൻ ആക്രമത്തിന്റെ പശ്ചാത്തലത്തിൽ ലിയോ ടോൾസ്റ്റോയി രചിച്ച വിശ്വപ്രശസ്തമായ നോവൽ ഏത്?

യുദ്ധവും സമാധാനവും


368. ഡിവൈൻ കോമഡി എന്ന കൃതിയുടെ കർത്താവ് ആര്?

Advertisements

ദാന്തെ


369. ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തിന്റെ കർത്താവാര്?

ഡാൻ ബ്രൗൺ


370. വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ രചന ഏത്?

പാവങ്ങൾ


371. ജീൻ വാൽ ജീൻ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?

പാവങ്ങൾ


372. ഒളിവർ ട്വിസ്റ്റ്, ദി ടെയിൽ ഓഫ് ടു സിറ്റീസ് എന്നിവ ആരുടെ രചനകളാണ്?

ചാൾസ് ഡിക്കൻസ്


373. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ബ്രിട്ടീഷ് എഴുത്തുകാരൻ ആര്?

Advertisements

റുഡ്യാർഡ് ക്ലിപ്പിംഗ് (1907)


374. സാഹിത്യത്തിനുള്ള നോബൽ സമ്മാനം, തിരക്കഥക്കുള്ള ഓസ്കർ എന്നിവ നേടിയിട്ടുള്ള ഏക എഴുത്തുകാരനാര്?

ജോർജ് ബർണാഡ് ഷാ


375. ഏത് റഷ്യൻ എഴുത്തുകാരന്റെ  പ്രശസ്ത രചനയാണ് അമ്മ?

മാക്സിം ഗോർക്കി


376. ‘ലില്ലിപ്പുട്ടിലെ കുള്ളൻ മനുഷ്യർ’  ആരുടെ പ്രശസ്തമായ രചനയാണ്?

ജോനാഥൻ സ്വിഫ്റ്റ്


377. ‘പറുദീസാ നഷ്ടം’ എന്ന കാവ്യത്തിന്റെ രചയിതാവ് ആര്?

ജോൺ മിൽട്ടൺ


378. ആനിമൽ ഫാം, 1984 എന്നിവ ആരുടെ രചനകളാണ്?

Advertisements

ജോർജ് ഓർവെൽ


379. എ പാസേജ് ടു ഇന്ത്യ എന്ന കൃതിയുടെ രചയിതാവ് ആര്?

ഇ എം ഫോസ്റ്റർ


380. ഏകാന്തതയുടെ നൂറുവർഷങ്ങൾ,  കോളറക്കാലത്തെ പ്രണയം എന്നിവ ആരുടെ വിഖ്യാത രചനകളാണ്? 

ഗ്രബിയേൽ ഗാർസിയ മാർക്കേസ്


381. ഏത് വിഖ്യാത സാഹിത്യകാരന്റെ ഭവനം ആയിരുന്നു ‘യാസ്നയാ പോളിയാന’? 

ലിയോ ടോൾസ്റ്റോയ്


382. ടൈം മെഷീൻ,  വാർ ഓഫ് ദി വേൾഡ്സ്,  ദി ഇൻവിസിബിൾ മാൻ എന്നീ ശാസ്ത്ര നോവലുകൾ ആരുടെ രചനകളാണ്?

എച്ച് ജി വെൽസ്


383. ‘ദി ഹാപ്പി പ്രിൻസ്’ ആരുടെ രചനയാണ്? 

Advertisements

ഓസ്ക്കാർ വൈൽഡ്


384. കിഴവനും കടലും, കിളിമഞ്ചാരോയിലെ മഞ്ഞ്, മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന വിഖ്യാത രചനകൾ ഏത് അമേരിക്കൻ സാഹിത്യകാരന്റെതാണ്?

ഏണസ്റ്റ് ഹെമിങ്‌വേ


385. ‘പ്രകൃത്യാരാധനയുടെ കവി’ എന്ന് വിളിക്കപ്പെട്ട ഇംഗ്ലീഷ് കവിയാര്?

വില്യം വേർഡ്സ് വെർത്ത്


386. ‘ആധുനിക നാടകത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്ത് ആര്?

ഇബ്സൺ


387. ‘ജെയിംസ് ബോണ്ടി’ന്റെ  സൃഷ്ടാവ് ആര്?

ഇയാൻ ഫ്ലെമിംഗ്


388. ‘ഷെർലക് ഹോംസ് ‘എന്ന അപസർപ്പക കഥാപാത്രത്തിന്റെ  സൃഷ്ടാവ് ആര്?

Advertisements

ആർതർ കോനൻ ഡോയൽ


389. ‘ടാർസൻ’ എന്ന സാങ്കല്പിക കഥാപാത്രം ആരുടെ സൃഷ്ടിയാണ്?

എഡ്ഗാർ റൈസ് ബറോസ്


390. ‘007’ എന്നത് ഏത് സാങ്കല്പിക കഥാപാത്രവുമായി ബന്ധപ്പെട്ട നമ്പറാണ്? 

ജെയിംസ് ബോണ്ട്


391. ‘221 ബി, ബേക്കർ സ്ട്രീറ്റ് ലണ്ടൻ’ എന്ന വിലാസം ഏത് കഥാപാത്രത്തിന്റെതാണ്?

ഷെർലക് ഹോംസ്


392. ‘ഡ്രാക്കുള’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ ആര്?

ബ്രാം സ്റ്റോക്കർ


393. ‘ഫ്രാങ്കൻസ്റ്റെൻ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി ആര്?

Advertisements

മേരി ഷെല്ലി


394. ‘ഡോൺ ക്വിക് സോട്ട്’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

സെർവാന്റീസ്


395. ‘മൗഗ്ലി’യെ കേന്ദ്രകഥാപാത്രമാക്കി റുഡ്യാർഡ്  ക്ലിപ്പിംങ് രചിച്ച പ്രസിദ്ധ കൃതി ഏത്? 

ജംഗിൾ ബുക്ക്


396. ഹക്കിൾബറി ഫിൻ, ടോം സോയർ എന്നിവ ആരുടെ കഥാപാത്രങ്ങളാണ്?

മാർക്ക് ട്വയിൻ


397. ഇന്ത്യയിൽ മെക്സിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ച ഏത് വിഖ്യാത കവിയാണ് 1990 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത്?

ഒക്ടോവിയോ പാസ്


398. ആലീസ് ഇൻ വണ്ടർ ലാൻഡ് ആരുടെ കൃതിയാണ്?

Advertisements

ലൂയിസ് കരോൾ


399. വുതറിങ് ഹൈറ്റ്സ് എന്ന നോവൽ രചിച്ച സാഹിത്യകാരി ആര്?

എമിലി ബ്രോണ്ടി


400. ‘സായ് ഷെൻഷു’ എന്ന ചൈനീസ് പേരിലറിയപ്പെട്ടിരു ന്ന പ്രമുഖ എഴുത്തുകാരി ആര്?

പേൾ എസ് ബക്ക്


401. ‘നല്ലഭൂമി’ എന്ന പ്രശസ്ത രചന ആരുടേത്? 

പേൾ എസ് ബക്ക്


402. 1901-ൽ സാഹിത്യത്തിനുള്ള പ്രഥമ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് സാഹിത്യകാരൻ?

സുള്ളി പ്രുദോം


403. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തി ആര് (ഏഷ്യക്കാരൻ)?

Advertisements

രവീന്ദ്രനാഥടാഗോർ (1913)


404. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രഥമ വനിത ആര്?

സെൽമ ലാഗർ ലോഫ് (1909)


405. 1865-ൽ മുംബൈയിൽ ജനിച്ച പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരൻ ആര്?

റുഡ്യാർഡ് ക്ലിപ്പിംഗ്


406. 1903-ൽ  ബീഹാറിലെ മോത്തിഹാരിയിൽ ജനിച്ച വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനാര്?

ജോർജ് ഓർവെൽ


407. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്ന് രചിച്ച ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രസിദ്ധീകരിച്ച വർഷം ഏത്?

1848


408. ‘ദി വെൽത്ത് ഓഫ് ദി നേഷൻസ്’ എന്ന വിഖ്യാത കൃതിയുടെ കർത്താവ് ആര്? 

Advertisements

ആഡം സ്മിത്ത്


409. ബൈബിൾ പുതിയ നിയമം രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്

ഗ്രീക്ക്


410. ‘ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്’ എന്ന കൃതിയുടെ കർത്താവ് ആര്

സിഗ്മണ്ട് ഫ്രോയ്ഡ്


411. കുമാരനാശാന്റെ വീണപൂവ് രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ്

വസന്തതിലകം

412. നവഭാരത ശിൽപികൾ, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ്, നാം മുന്നോട്ട് എന്നീ കൃതികൾ രചിച്ച പ്രശസ്ത സ്വാതന്ത്രസമര സേനാനി ആരാണ്

Advertisements

കെ പി കേശവമേനോൻ

413. കൊളംബിയൻ താരം ആന്ദ്രേ എസ്കോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിൽ ഗബ്രിയൽ ഗാർസിയ മാർകേസ് രചിച്ച കൃതി ഏത്

ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്

414. ‘തിളച്ച മണ്ണിൽ കാൽനടയായി’ എന്ന കൃതി ആരുടെ ആത്മകഥയാണ്

പുതുശ്ശേരി രാമചന്ദ്രൻ

415. “നന്നായി രചിച്ച ഒരു ജീവചരിത്രം നന്നായി ജീവിച്ച ജീവിതത്തെ പോലെ വിരളമായിരിക്കും” ഇങ്ങനെ പറഞ്ഞതാര്

കാർലൈൽ

416. നീതിവിഷയകമായ ലഘു കഥകൾ അടങ്ങുന്ന സംസ്കൃത കൃതിയാണ് പഞ്ചതന്ത്രം. അതിന്റെ സംക്ഷിപ്തരൂപം മറ്റൊരു കൃതിയാണ് ഏതാണത്

ഹിതോപദേശം

417. ‘സരസഗായക കവിമണി’ എന്ന ബഹുമതി ലഭിച്ച കവി ആര്?

Advertisements

കെ സി കേശവപിള്ള

418. കൂടിയാട്ടത്തിൽ വിദൂഷകവേഷം കെട്ടുന്ന താര്

നമ്പ്യാർ

419. രാമചരിതവും നിരണം കൃതികളും തമിഴ് മിശ്രസാഹിത്യമാണെന്ന് വാദിച്ചത് ആര്

ഡോ. കെ എം ജോർജ്

420. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചതാര്

ബ്രഹ്മാനന്ദസ്വാമി ശിവയോഗി

421. ഏതു രാജാവിനെ ഉറക്കാനാണ് ഇരയിമ്മൻ തമ്പി ‘ഓമനത്തിങ്കൾ കിടാവോ’ എന്ന പാട്ട് എഴുതിയത്

സ്വാതിതിരുനാൾ

422. മലയാളത്തിൽ ഒറ്റ ശ്ലോകപ്രസ്ഥാനത്തിന് തുടക്കമിട്ട കവി ആര്?

Advertisements

തോലൻ

423. മലബാർ എന്നതിലെ ‘ബാർ’ എന്നാൽ നാട് എന്നാണ് അർത്ഥം ഏതാണ് ഭാഷ?

പേർഷ്യൻ


424. ഉത്സവമേളത്തിനിടയിൽ മദമിളകിയ ആനയുടെ മാനസികവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന പ്രഖ്യാത മലയാളകവിത ഏത്?

സഹ്യന്റെ മകൻ (വൈലോപ്പിള്ളി ശ്രീധരമേനോൻ)


425. ‘സുമംഗല’ എന്ന തൂലിക നാമം ആരുടേതാണ്?

ലീലാ നമ്പൂതിരിപ്പാട്

426. ‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കൃതിയുടെ രചിച്ചതാവ്?

Advertisements

എൻ വി കൃഷ്ണവാരിയർ

427. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയുടെ പേര്?

ആത്മകഥയ്ക്ക് ഒരാമുഖം


428. ‘ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ’ എന്ന കൃതിയുടെ രചയിതാവ് ആര്?

അഭിലാഷ് ടോമി


429. ‘നീൽ ദർപ്പൺ’ രചിച്ചതാര് (നീലം കർഷകരെ കുറിച്ചുള്ള നാടകം)?

ദീനബന്ധു മിത്ര

430. അച്ഛൻഎന്ന നാടകം രചിച്ച പ്രശസ്ത നോവലിസ്റ്റ്?

Advertisements
എസ് കെ പൊറ്റക്കാട്


 
431. കഥാബീജം എന്ന നാടകം രചിച്ചതാര്?

വൈക്കം മുഹമ്മദ് ബഷീർ


432. ‘എ ഡോൾസ് ഹൗസ്’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്?
ഇബ്സൺ

433. ഫാന്റം, മാൻഡ്രേക്ക്‌ എന്നീ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്?

ലീഫാർക്ക്


434. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ചലപതി റാവു


435. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?
പാട്ടബാക്കി (കെ. ദാമോദരൻ)


436. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകം എഴുതിയതാര്?
എൻ. എൻ. പിള്ള


437. ‘സൂര്യ ശില ‘എന്ന പേരിൽ കടമ്മനിട്ട പരിഭാഷപ്പെടുത്തിയത് ആരുടെ കാവ്യമാണ്?
ഒക്ടോവിയ പാസ്


438. ‘കാബൂളിവാല’ എന്ന പ്രശസ്തമായ കഥ ആരെഴുതിയതാണ്?
രവീന്ദ്രനാഥ ടാഗോർ

Advertisements

439. അഗതാ ക്രിസ്റ്റിയുടെ തൂലികാനാമം?
മേരിവെസ്റ്റ് മാക്കോട്ട്


440. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ ഏത്?

ധൂമകേതുവിന്റെ ഉദയം
(സർദാർ കെ എം പണിക്കർ)


441പ്രെയ്സ് ദി ലോർഡ് എന്ന നോവൽ രചിച്ചത് ആര്?

സക്കറിയ


442. കെ എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ ഏത്?

അമാവാസി


443. ജി വിവേകാനന്ദൻ ആശുപത്രിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ ഏത്?

വാർഡ് നമ്പർ 7


444. സി രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ ഏത്?

Advertisements

തീക്കടൽ കടഞ്ഞ് തിരുമധുരം


445. ഹിരണ്യകശിപു എന്ന നോവൽ രചിച്ചതാര്?

എൻ പി മുഹമ്മദ്


446. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്ന കൃതി ഏത്?
എന്റെ നാടുകടത്തൽ
(സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)


447. ഒരു ദളിത് യുവതിയുടെ കദനകഥ എന്ന നോവൽ രചിച്ചതാര്?

എം മുകുന്ദൻ


448. സർ സിപി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ നോവൽ ഏത്?

ഏണിപ്പടികൾ


449. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിന്റെ രചയിതാവ്?

പി കെ ബാലകൃഷ്ണൻ

Advertisements

450.മറുപിറവി എന്ന നോവലിന്റെ രചയിതാവ്?

സേതു


451. കള്ളിച്ചെല്ലമ്മ എന്ന നോവലിന്റെ രചയിതാവ്

ജി വിവേകാനന്ദൻ


452. മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ പ്രസിദ്ധീകരിച്ച വർഷം?

1891


453. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിത എഴുതിയ സാഹിത്യകാരൻ?

ചെറുകാട്


454. ചെറുകാട് രചിച്ച മുത്തശ്ശി എന്ന നോവലിലെ പ്രമേയം?

അധ്യാപക പ്രസ്ഥാനം

Advertisements

455. സാറാ ജോസഫിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ബ്രിജിത്ത?

മാറ്റാത്തി


456. എൻ പി മുഹമ്മദ് രചിച്ച ഹിരണ്യകശിപു എന്ന നോവലിലെ മുഖ്യ പ്രമേയം?

രാഷ്ട്രീയം


457. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം എന്നറിയപ്പെടുന്നത്?

ചിന്താവിഷ്ടയായ സീത (കുമാരനാശാൻ)


458. എസ് കെ പൊറ്റക്കാട് രചിച്ച മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക


459. കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ പരാമർശിക്കുന്ന ഉണ്ണികൃഷ്ണൻ പുതൂരിന്റെ നോവൽ

അമൃതമഥനം

Advertisements

460. ആനന്ദ് എന്ന നോവലിസ്റ്റിന്റെ യഥാർത്ഥ നാമം എന്താണ്?

പി സച്ചിദാനന്ദൻ


461. പരിണാമം എന്ന നോവലിന്റെ രചയിതാവ് ആര്?

എം പി നാരായണപിള്ള


462. ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന്റെ രചയിതാവ് ആര്?

കെ പി രാമനുണ്ണി


463. പാടാത്ത പൈങ്കിളി എന്ന നോവലിന്റെ രചയിതാവ്?

മുട്ടത്തുവർക്കി


464. ആരോഹണം എന്ന നോവലിന്റെ രചയിതാവ്?

വി കെ എൻ

Advertisements

465. പഴഞ്ചൊൽ മാല എന്ന കൃതിയുടെ രചയിതാവ് ആര്?

ഹെർമൻ ഗുണ്ടർട്ട്


466. ഇബ്നു ബത്തൂത്ത കഥാപാത്രമാകുന്ന മലയാള നോവൽ ഏത്?

ഗോവർദ്ധന്റെ യാത്രകൾ


467. ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിന്റെ രചയിതാവ് ആര്?

ആനന്ദ്


468. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ നായികാ കഥാപാത്രം ആര്?

ദ്രൗപതി


469. തകഴി ശിവശങ്കരപ്പിള്ളയുടെ കുട്ടനാടൻ കർഷകതൊഴിലാളികളുടെ കഥപറയുന്ന നോവൽ ഏതാണ്?

രണ്ടിടങ്ങഴി

Advertisements

470. ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിരസ്മരണഎന്ന നോവൽ എഴുതിയത്?

കയ്യൂർ സമരം


471. ചിരസ്മരണ എന്ന നോവലിന്റെ രചയിതാവ്?

നിരജ്ഞന


472. മാനസി എന്ന നോവൽ രചിച്ചതാര്?

മാധവിക്കുട്ടി


473. സി വി രാമൻപിള്ളയുടെ സാമൂഹിക നോവൽ ഏത്?

പ്രേമാമൃതം


474. പാടുന്ന പിശാച് എന്ന കൃതി രചിച്ചതാര്?

ചങ്ങമ്പുഴ കൃഷ്ണപിള്ള

Advertisements

475. ഏതു നോവലിലെ കഥാപാത്രമാണ് കുഞ്ഞോനാച്ചൻ?

അരനാഴികനേരം


476. അരനാഴികനേരംഎന്ന നോവലിന്റെ രചയിതാവ് ആര്?

പാറപ്പുറത്ത്


477. മനുഷ്യന് ഒരു ആമുഖം എന്ന നോവൽ രചിച്ചതാര്?

സുഭാഷ് ചന്ദ്രൻ


478. കുന്ദലത എന്ന നോവലിന്റെ രചയിതാവ്?

അപ്പു നെടുങ്ങാടി


479. ജ്ഞാനപീഠപുരസ്കാരം ലഭിച്ച ആദ്യ മലയാള നോവൽ ഏത്?

ഒരു ദേശത്തിന്റെ കഥ

Advertisements

480. ഇഎംഎസ് കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്?

കേശവന്റെ വിലാപങ്ങൾ


.
481. ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച നോവൽ ഏത്?

കളിത്തോഴി


482. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തർജ്ജമ ചെയ്ത നോവൽ ഏത്?

അക്ബർ


483. നിഷാദപുരാണം എന്ന കൃതി അന്വേഷിച്ചു നടക്കുന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ ആര്?

ആനന്ദ്


484. മായൻ എന്ന കഥാപാത്രം ഉറൂബിന്റെ ഏത് നോവലിലാണുള്ളത്?

ഉമ്മാച്ചു

Advertisements

485. ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?

ഡ്യുമെർഗ്


486. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്റെ നോവൽ ഏത്?

നാർമടിപ്പുടവ


487. നിറമുള്ള നിഴലുകൾ എന്ന നോവലിന്റെ രചയിതാവ് ആര്?

വിലാസിനി


488. നളചരിത കഥയെ അടിസ്ഥാനമാക്കി സുമംഗല രചിച്ച നോവൽ ഏത്?
അക്ഷഹൃദയം


489. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം ആരുടെ വരികൾ?

പന്തളം കേരളവർമ്മ


490. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണെന്ന് അഭിപ്രായപ്പെട്ടത്?

Advertisements

എം പി പോൾ


491. മലയാള ലിപികൾ ഉപയോഗിച്ച് അച്ചടിച്ച ആദ്യ ഗ്രന്ഥമേത്?

ഹോർത്തൂസ് മലബാറിക്കസ്


492. കേരള ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി അപ്പൻതമ്പുരാൻ രചിച്ച നോവൽ?

ഭൂതരാർ


493. ചിരുതയും ചാത്തനും തകഴി രചിച്ച ഏതു നോവലിലെ കഥാപാത്രങ്ങളാണ്?

രണ്ടിടങ്ങഴി


494. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന നോവലിന്റെ രചയിതാവ്?

പാറപ്പുറത്ത്


495. ഊഞ്ഞാൽ എന്ന നോവലിന്റെ കർത്താവ്

Advertisements

വിലാസിനി


496. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

എംകെ മേനോൻ


497. നവഭാരത ശിൽപികൾ എന്ന കൃതിയുടെ രചയിതാവ്?

കെ പി കേശവമേനോൻ


498. ധർമ്മരാജ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?

ജി എസ് അയ്യർ


499. കൂടിയാട്ടത്തിന്റെ അവതരണ ഭാഷയേത്?

സംസ്കൃതം


500. തത്ത്വമസി എന്ന എന്ന കൃതിയുടെ രചയിതാവ്?

Advertisements

Click here for more quiz

5 thoughts on “Sahithya Quiz in Malayalam 2023| സാഹിത്യ ക്വിസ് |500 ചോദ്യങ്ങളും ഉത്തരങ്ങളും”

  1. ഇത് ഞങ്ങളിൽ എത്തിച്ചതിന് വളരെ അധികം നന്ദി പറയുന്നു

  2. വിനീത

    രാമായണം അയോദ്ധ്യകാണ്ഡംത്തെ ആസ്പതമാക്കി ഭരത ശപധം എന്ന ശീ ത ങ്ങൻ തുള്ളൽ രചിച്ചതാര്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.