കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?
44
ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്?
നെയ്യാർ
‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്?
ഭാരതപ്പുഴ
‘മിനി പമ്പ’എന്നറിയപ്പെടുന്ന കേരളത്തിലെ നദി?
ഭാരതപ്പുഴ
ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?
പമ്പ
‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്?
കുറ്റ്യാടിപ്പുഴ
ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്?
കാസർകോട്
100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്?
11
വിവാദമായ പാത്രക്കടവ് പദ്ധതി ഏത് നദിയിൽ നിർമ്മിക്കാനാണ് നീക്കം നടന്നത്?
കുന്തിപ്പുഴ
‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്?
മയ്യഴിപ്പുഴ
മത്സ്യ വൈവിധ്യം കൊണ്ട് ഏറ്റവും സമ്പന്നമായ കേരളത്തിലെ നദിയേത്?
ചാലക്കുടിപ്പുഴ
പെരിയാറിൽ നിർമ്മിച്ചിരിക്കുന്ന ഏത് അണക്കെട്ടാണ് തേക്കടി തടാകത്തിന് രൂപം നൽകിയിട്ടുള്ളത്?
മുല്ലപ്പെരിയാർ
കേരളത്തിലെ ഏതു നദിയുടെ തീരങ്ങളിൽ ആണ് സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്?
ചാലിയാർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഏതു നദിയിലാണ് നിർമ്മിച്ചിട്ടുള്ളത്?
പെരിയാർ
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത് വെച്ചാണ്?
പൊന്നാനി
പെരിയാറിന്റെ ഏത് പോഷക നദിയിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ നിർമ്മിച്ചത്?
മുതിരപ്പുഴ
ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് വേദിയായിരുന്നത് ഏതു നദിയുടെ തീരത്തായിരുന്നു?
ഭാരതപ്പുഴ
‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെ യാണ്?
പെരിയാർ
തൃശൂരിലെ ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം ഏത് നദിയുടെ തീരത്താണ്?
ഭാരതപ്പുഴയുടെ
ബേപ്പൂർപ്പുഴ, കല്ലായിപ്പുഴ എന്നീ പേരുകൾ ഉള്ള കേരളത്തിലെ നദി ഏത്?
ചാലിയാർ
പ്രാചീന കാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദിയേത്?
പമ്പ
കേരളത്തിൽ ഏറ്റവും അധികം ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത് ഏത് നദീ വ്യൂഹത്തിലാണ്?
പെരിയാർ
കേരളത്തിലെ ഏറ്റവും പ്രധാന നിത്യഹരിത വനമായ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?
കുന്തിപ്പുഴ
‘കേരളത്തിലെ ഗംഗ’ എന്ന് വിളിക്കുന്നത് ഏതു നദിയെയാണ്?
ഭാരതപ്പുഴ
‘ശോകനാശിനിപ്പുഴ’ എന്നും വിളിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?
കണ്ണാടിപ്പുഴ
നിള, പേരാർ, പൊന്നാനിപ്പുഴ എന്നിങ്ങനെയും അറിയപ്പെടുന്നത് ഏതു നദിയാണ്?
ഭാരതപ്പുഴ
ഭാരതപ്പുഴ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
ആനമല
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി
മഞ്ചേശ്വരം പുഴ
പമ്പാനദിയുടെ പതന സ്ഥാനം ഏത്?
വേമ്പനാട്ടുകായൽ
പെരിയാർപുഴയുടെ പഴയ പേര് എന്തായിരുന്നു?
ചൂർണി
.