ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?
1950 ജനുവരി 26
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
ബി ആർ അംബേദ്കർ
ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
ഡോ. രാജേന്ദ്ര പ്രസാദ്
ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?
1950 ജനുവരി 26
ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്?
1951- 52
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്?
ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്)
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം?
കേരളം
ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്രയാണ്?
18 വയസ്സ്
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ, രാജ്യസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഏതിനം തിരഞ്ഞെടുപ്പിനുദാഹരണമാണ്?
പരോക്ഷ തിരഞ്ഞെടുപ്പ്
രാജ്യസഭയുടെ അധ്യക്ഷൻ?
ഉപരാഷ്ട്രപതി
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്?
രാഷ്ട്രപതി
പ്രധാനമന്ത്രിയെ നിയമിക്കുന്നത് ആര്?
രാഷ്ട്രപതി
സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നത് ആര്?
രാഷ്ട്രപതി
ഏറ്റവും അധികം ലോകസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?
അനുച്ഛേദം 326
പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ മൊത്തമായി പാസാക്കുകയോ നിരാകരിക്കുകയോ ചെയ്യപ്പെടുന്ന ഘട്ടം ഏത്?
മൂന്നാം വായന
ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങൾ എത്രയാണ്?
6
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ച വർഷം ഏത്?
1989
വിദേശ രാജ്യങ്ങളിലേക്കുള്ള നയതന്ത്രപ്രതിനിധികളായ അംബാസഡർ മാരെ നിയമിക്കുന്നത് ആര്?
രാഷ്ട്രപതി
രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
35 വയസ്സ്
രാഷ്ട്രപതിയുടെ കാലാവധി?
5 വർഷം
ഒരാളെ സമ്മതിദായക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അയാൾ സമ്മതിദായക പ്രദേശത്ത് കുറഞ്ഞത് എത്ര കാലം താമസിക്കുന്ന ആളാവണം?
6 മാസം
ലോക്സഭ നിലവിൽ വന്നത് എന്ന്?
1952 ഏപ്രിൽ 17
ലോക സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് എന്നായിരുന്നു?
1952 മെയ് 13
ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്രയാണ്?
545
ലോകസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
5 വർഷം
രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം?
6 വർഷം
ലോക സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
എം അനന്തശയനം അയ്യങ്കാർ
ലോക സഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
ജി.വി. മാവ് ലങ്കാർ
ലോക സഭയുടെ അധ്യക്ഷൻ ആര്?
സ്പീക്കർ
ലോകസഭയിലെ പ്രതിപക്ഷ നേതാവായ മലയാളി ആര്?
സി എം സ്റ്റീഫൻ
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ഏതിലൂടെയാണ്?
ചോദ്യോത്തര വേള
പാർലമെന്റ് അംഗം ആകാൻ വേണ്ട പ്രായം എത്ര?
25 വയസ്സ്
നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
21 വയസ്സ്
സുപ്രീംകോടതി ജഡ്ജിമാരുടെ ഉയർന്ന പ്രായപരിധി എത്രയാണ്?
65 വയസ്സ്
ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏതു സഭയിലാണ് അവതരിപ്പിക്കേണ്ടത്?
ഏതു സഭയിലും അവതരിപ്പിക്കാം
എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക?
30 വയസ്സ്
എന്തിനെയാണ് ‘ഇന്ത്യയുടെ മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കുന്നത്? മൗലികാവകാശങ്ങൾ
ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം?
395
ചൈൽഡ്ലൈനിന്റെ ടോൾഫ്രീ നമ്പർ ഏത്?
1098
1996 – ൽ മുംബൈയിൽ ചൈൽഡ് ലൈൻ സ്ഥാപിച്ചതാര്?
ജീറോ ബില്ലിമോറി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ എത്ര അംഗങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്?
3
ഇന്ത്യയിൽ നടപ്പാക്കിയിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
നോട്ട (നൺ ഓഫ് ദി എബൗ)
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുമ്പ് രാഷ്ട്രീയപാർട്ടികളുടേയും മുന്നണികളുടെയും വിജയസാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖ ഏത്?
സെഫോളജി
ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആര്?
ഡോ. രാം സുഭഗ് സിംഗ്
രാജ്യസഭാ അംഗമാകാൻ വേണ്ട പ്രായം എത്ര?
30 വയസ്സ്
സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡം ഏത്?
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ ആറുശതമാനം വോട്ടും രണ്ടു സീറ്റും ലഭിച്ചിരിക്കണം
ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടി, സംസ്ഥാന പാർട്ടി എന്നീ അംഗീകാരങ്ങൾ നല്കുന്നതാര്?
തിരഞ്ഞെടുപ്പ് കമ്മീഷൻ
ദേശീയ – സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കാത്ത രാഷ്ട്രീയപാർട്ടികൾ ഏത് പേരിൽ അറിയപ്പെടുന്നു?
രജിസ്റ്റേർഡ് പാർട്ടികൾ
ദേശീയപാർട്ടി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഏവ?
ലോകസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ ആറു ശതമാനമെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടണം. കൂടാതെ ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നാല് ലോകസഭാ സീറ്റ് ലഭിച്ചിരിക്കണം.