ലോക പുകയില വിരുദ്ധ ദിനം (No tobacco day) എന്നാണ്?
മെയ് 31
ലോക പുകയില വിരുദ്ധ ദിനമായി മെയ് -31 ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്?
1987
പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?
ലോകാരോഗ്യ സംഘടന
(WHO, World Health Organization )
2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്?
Commit to Quit (ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക)
2020 മെയ് -31 ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്തായിരുന്നു?
Protecting youth from industry
manipulation end preventing them from tobacco and nicotine use
ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രതീകം എന്താണ്?
Ash trays with Fresh flowers
പുകവലി ഹൃദയ താളക്രമം തെറ്റിക്കുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്?
അരിത്മിയ
ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം ഏത്?
ചൈന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്
കോട്ടയം
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം?
കൂളിമാട് (കോഴിക്കോട്)
പുകയിലയുടെ ജന്മദേശം ഏത്?
അമേരിക്ക
ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?
നിക്കോട്ടിയാന
പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം?
നിക്കോട്ടിൻ
പുകയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം ഏത്?
കാർബൺ മോണോക്സൈഡ്
നിക്കോട്ടിന് ആ പേരുവന്നത് ആരുടെ പേരിൽ നിന്നാണ്?
ജീൻ നികോട്ട്
പുകയിലച്ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്?
Nicotiana tabacum
നിക്കോട്ടിൻ ഉണ്ടാകുന്നത് പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ്?
വേരിൽ
നിക്കോട്ടിൻ കൂടുതലായി സംഭരിച്ചു വെക്കുന്നത് പുകയില ചെടിയുടെ ഏതു ഭാഗത്താണ്?
ഇലകളിൽ
ഒരു സിഗരറ്റിൽ അടങ്ങിയ ശരാശരി നിക്കോട്ടിന്റെ അളവ് എത്രയാണ്?
12 മില്ലിഗ്രാം
സിഗരറ്റിലെ എരിയുന്ന ഭാഗത്തെ താപം എത്രയാണ്?
900 ഡിഗ്രി സെൽഷ്യസ്
പുകയില ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം?
ശ്വാസകോശ ക്യാൻസർ
പുകയില കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
ഫോർമാൽഡിഹൈഡ്
ഇന്ത്യയിൽ പുകയില കൊണ്ടുവന്ന വിദേശ ശക്തി ഏതാണ്?
പോർച്ചുഗീസുകാർ
പുകവലി വിരുദ്ധ ദിനം (No Smoking day) എന്നാണ്?
മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March)
കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?
കാസർകോട്
പുകവലി പൊതുസ്ഥലങ്ങളിൽ ആദ്യമായി നിരോധിച്ചതും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചതുമായ രാജ്യം ഏതാണ്?
ഭൂട്ടാൻ
കേരളത്തിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച വർഷം ഏത്?
1999
ഇന്ത്യയിലെ കേന്ദ്ര പുകയില റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
രാജമുദ്രയിൽ (ആന്ധ്രപ്രദേശ്)