Meghalaya Quiz (മേഘാലയ) in Malayalam

ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ…മേഘാലയ

മേഘാലയ രൂപീകരിച്ചവർഷം?

1972 ജനുവരി 21


മേഘാലയയുടെ തലസ്ഥാനം?

ഷില്ലോങ്ങ്


മേഘാലയയുടെ ഔദ്യോഗിക ഭാഷ?

ഖാസി, ഗാരോ


മേഘാലയയുടെ ഔദ്യോഗിക വൃക്ഷം?

വെന്തേക്ക്


മേഘാലയയുടെ ഔദ്യോഗിക പക്ഷി?

ഹിൽ മൈന


മേഘാലയുടെ ഔദ്യോഗിക മൃഗം?

മേഘാവൃത പുലി


മേഘാലയയുടെ ഔദ്യോഗിക പുഷ്പം?

ലേഡീ സ്ലീപ്പർ ഓർക്കിഡ്


മേഘാലയുമായി അതിർത്തി പങ്കിടുന്ന രാജ്യം?

ബംഗ്ലാദേശ്


നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റിജിയണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ ആസ്ഥാനം എവിടെയാണ്?

ഷില്ലോങ്


സ്വന്തമായി ജലനയം രൂപവത്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

മേഘാലയ


നോക്രെക് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ


ഇന്ത്യയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ് ലോ ആരംഭിച്ച സംസ്ഥാനം?

മേഘാലയ


ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ?

മൗലിന്നാങ്‌ (മേഘാലയ)


മോസ്മായ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

മേഘാലയ


ഉമ്‌റോയ് വിമാനത്താവളം (ഷില്ലോങ് വിമാനത്താവളം) സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മേഘാലയ


മേഘാലയ എന്ന വാക്കിന്റെ അർത്ഥം?

മേഘങ്ങളുടെ പാർപ്പിടം


ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

മേഘാലയ


‘ബാരാപാനി’ എന്നറിയപ്പെടുന്ന തടാകം ഏത്?

ഉമിയാം തടാകം

അസം റൈഫിൾസിന്റ ആസ്ഥാനം ഷില്ലോങ്ങ് മേഘാലയ


മേഘാലയിലെ പ്രധാന നദി?

ഉമിയം


ഉമിയം എന്ന പദത്തിന്റെ അർത്ഥം?

കണ്ണീർ


കിഴക്കിന്റെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്നത്?

ഷില്ലോങ്ങ്


ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിന്റം എന്നിവ ഏത് സംസ്ഥാനത്താണ്?

മേഘാലയ


രാജീവ്ഗാന്ധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ഷില്ലോങ്


ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടന്ന സംസ്ഥാനമേത്?

മേഘാലയ


‘ശാശ്വതമായ കാറ്റിന്റെ പ്രദേശം’ , ‘ആത്മാവിന്റെ ആവാസകേന്ദ്രം’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മേഘാലയിലെ ദേശീയോദ്യാനം ഏത്?

ബാല്‍ഫാക്രം നാഷണല്‍ പാര്‍ക്ക്


മേഘാലയയിലെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്നത്?

വാന്‍ഗാല ഫെസ്റ്റിവല്‍


സിജു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സസ്ഥാനം?

മേഘാലയ


എലിഫന്റാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ


നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?

ഷില്ലോങ്


മേഘാലയിലെ പ്രശസ്തമായ കുന്നുകൾ?

ഖാസി, ഗാരോ, ജയന്തിയ


2019-ൽ ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി പിഴ ചുമത്തിയ സംസ്ഥാനം?

മേഘാലയ


ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹറ


വ്യോമസേനയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനം?

ഷില്ലോങ്ങ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.