കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022

മലബാർ കലാപത്തിന്റെ  പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്?

ദുരവസ്ഥ


മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഏതു ജില്ലയിലാണ്?

മലപ്പുറം


കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്?

ഭാരതപ്പുഴ


പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു?

ആര്യാപള്ളം


‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്?

സഹോദരൻ അയ്യപ്പൻ


കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?

ആനിമസ്ക്രീൻ


‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്?

അക്കമ്മ ചെറിയാൻ


ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് 16 പേരുടെ കാൽനടയാത്ര നയിച്ചത് ആരാണ്?

സുബ്രഹ്മണ്യൻ തിരുമുമ്പ്


ആനിമസ്ക്രീന്റെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

വഴുതക്കാട് (തിരുവനന്തപുരം)


1921 ചേരമർ മഹാജന സഭ സ്ഥാപിച്ചത് ആരാണ്?

പാമ്പാടി ജോൺ ജോസഫ്


കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?

മുഹമ്മദ് അബ്ദുറഹിമാൻ


ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കാൽനടയായി സബർമതിയിൽ എത്തി ഗാന്ധിജിയെ സന്ദർശിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആര്?

ആനന്ദതീർത്ഥൻ


‘മുഹമ്മദ് അബ്ദുറഹിമാൻ -ഒരു നോവൽ’ എന്ന ഗ്രന്ഥം രചിച്ചതാര്?

എൻ പി മുഹമ്മദ്


മയ്യഴിയെ ഫ്രഞ്ച് അധീനതയിൽ നിന്നും മോചിപ്പിച്ച സംഘടന ഏത്?

മഹാജനസഭ


ആലുവ അദ്വൈതാശ്രമത്തിന്റെ പ്രമാണ വാക്യം എന്തായിരുന്നു?

ഓം സാഹോദര്യം സർവ്വത്ര


ശ്രീനാരായണഗുരു കുലത്തിന്റെ സ്ഥാപകനായ നടരാജഗുരു ഏതു സാമൂഹ്യപരിഷ്കർത്താവിന്റെ പുത്രനാണ്?

ഡോ. പൽപ്പു


വിമോചനസമരത്തിന് ഭാഗമായി അങ്കമാലിയിൽ നിന്ന് ആരംഭിച്ച ജീവശിഖാ ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?

മന്നത്ത് പത്മനാഭൻ


ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ എന്ന ഗ്രന്ഥം രചിച്ചതാര്?

വി നാഗയ്യ


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായ ‘സാധുജനപരിപാലിനി’ യുടെ ആദ്യ പത്രാധിപർ ആരായിരുന്നു?

കാളി ചോതിക്കറുപ്പൻ


‘സർവീസ്’ എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

എൻ എസ് എസ്


വൈക്കം സത്യാഗ്രഹം എത്ര മാസം വരെ നീണ്ടു നിന്നിരുന്നു?

20 മാസം


കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?

കെ മാധവൻനായർ


നാനാജാതി മതസ്ഥർക്ക് ഒരുമിച്ച് താമസിക്കുന്നതിനായി 1935 -ൽ പാലക്കാട് ജില്ലയിലെ കൊടുമുണ്ടയിൽ കോളനി സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?

വി ടി ഭട്ടത്തിരിപ്പാട്


ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്ന് പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത് ആരായിരുന്നു?

ടി ആർ കൃഷ്ണസ്വാമി അയ്യർ


സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?

ചിറയൻകീഴ് സി പി ഗോവിന്ദപിള്ള


1937-ൽ സി കേശവന് നൽകിയ സ്വീകരണയോഗത്തിൽ “തിരുവിതാംകൂറിലെ 5.1 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു” എന്ന് പ്രസംഗിച്ചതിന് തിരുവിതാംകൂർ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനം രാജി വെക്കേണ്ടി വന്ന നേതാവ് ആര്?

ടി എം വർഗീസ്


1907-ൽ കേരള നായർ സമാജം സ്ഥാപിച്ചത് ആരാണ്?

സി കൃഷ്ണപിള്ള


സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര്?

മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി


1921- ലെ മാപ്പിള കലാപം നടക്കുമ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

കെ പി കേശവമേനോൻ


1908-ൽ രൂപവൽക്കരിച്ച യോഗക്ഷേമസഭയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?

ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്


കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായത് എന്നാണ്?

1906 ജനുവരി 17


‘കൊച്ചിൻ സ്റ്റേറ്റ് മാന്വൽ’ എന്ന ഗ്രന്ഥം രചിച്ചതാര്?

സി അച്യുതമേനോൻ


കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിച്ചത് എവിടെയായിരുന്നു?

കോഴിക്കോട്


ഫ്രാങ്കോ രാഘവനുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏത്?

കടയ്ക്കൽ സമരം


മാമാങ്കത്തിലെ രക്ഷാപുരുഷൻ ആയിരുന്ന സാമൂതിരി നിലകൊണ്ടിരുന്ന ‘നിലപാടു തറ’ ഏത് ക്ഷേത്രത്തോട് ചേർന്നതായിരുന്നു?

നാവാമുകുന്ദക്ഷേത്രം


കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖര രാജാക്കന്മാരുടെ ഭരണകാലം


കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം?

മഹോദയപുരം


കേരള ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഏത്?

ആയ് രാജവംശം



കേരള ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത്?

വാഴപ്പള്ളി ശാസനം


‘നമമഃശിവായ’ എന്ന വന്ദന വാക്യത്തിലൂടെ ആരംഭിക്കുന്ന ചരിത്രരേഖ ഏത്?

വാഴപ്പള്ളി ശാസനം


ഏത് കുലശേഖര രാജാവിന്റെ  കാലത്താണ് വാഴപ്പള്ളി ശാസനത്തിന്റെ  സ്ഥാപനമുണ്ടായത്?

രാജശേഖര വർമൻ


കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം?

അറയ്ക്കൽ രാജവംശം (കണ്ണൂർ)


കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തുമത പള്ളി ഏത്?

സെന്റ് ആന്റണീസ് കത്തീഡ്രൽ ( കൊച്ചി)


എടയ്ക്കൽ ഗുഹകൾ ഏതു ജില്ലയിലാണ്?

വയനാട്


സെന്റ് തോമസ് കേരളത്തിൽ വന്നത് ഏത് വർഷം?

AD 52- ൽ


ഓണത്തെ കുറിച്ച് പരാമർശമുള്ള പ്രാചീന തമിഴ് കൃതി ഏത്?

മധുരൈ കാഞ്ചി


കേരളത്തിൽ ഇസ്ലാം മതം പ്രചരിപ്പിച്ച അറബി സഞ്ചാരി ആര്?

മാലിക് ദിനാർ (AD – 644 ൽ)


കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ആര്?

മാർക്കോ പോളോ (AD – 1292 ൽ)


1340 – 41-ൽ  കേരളം സന്ദർശിച്ച ആഫ്രിക്കൻ സഞ്ചാരി?

ഇബ്നു ബത്തൂത്ത


കേരളം ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വിദേശ സഞ്ചാരി ആര്?

ഇബ്നു ബത്തൂത്ത


ശങ്കരാചാര്യർ ജനിച്ചത് ഏത് ജില്ലയിലാണ്?

എറണാകുളം (കാലടി)


ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം?

AD 788 – 820


പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ


കൊല്ലവർഷം ആരംഭിച്ചത്  എന്ന്?

AD 825


കൊല്ലവർഷം ആരംഭിച്ചപ്പോൾ കുലശേഖര രാജാവ് ആരായിരുന്നു?

രാജശേഖര വർമൻ


1440 -ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ആരായിരുന്നു?

നിക്കോളോകോണ്ടി


കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

വാസ്കോ ഡി ഗാമ


മാമാങ്കം എത്ര ദിവസത്തെ ആഘോഷം ആയിരുന്നു?

30 ദിവസത്തെ


ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം ഏത്?

AD 829 – ൽ


മാമാങ്കം ആദ്യം നടത്തിയിരുന്നത്?

വള്ളുവകോനാതിരി


എത്ര വർഷത്തിലൊരിക്കലാണ് AD1300 നു ശേഷം സാമൂതിരി രാജാക്കന്മാർ മാമാങ്കം നടത്തിയിരുന്നത്?

12 വർഷം


മാമാങ്കം നടത്തിവന്നിരുന്നത് എവിടെയാണ്?

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ (മലപ്പുറം ജില്ല)


1498 – ൽ  കോഴിക്കോട് കാപ്പാട് വാസ്കോ ഡി ഗാമ വന്നിറങ്ങിയ കപ്പൽ ഏത്?

സെന്റ് ഗബ്രിയേൽ


വാസ്കോ ഡി ഗാമ എന്ന സ്ഥലം എവിടെയാണ്?

ഗോവയിൽ


വാസ്കോ ഡി ഗാമയുടെ ഭൗതികശരീരം അടക്കം ചെയ്തത് ഏത് പള്ളിയിലാണ്?

സെന്റ് ഫ്രാൻസിസ് പള്ളി (ഫോർട്ട് കൊച്ചി)


വാസ്കോഡി ഗാമ അന്തരിച്ചത് ഏതു വർഷം?

1524 – ൽ കൊച്ചിയിൽ


‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്നറിയപ്പെട്ടിരുന്നത്?

റാൽഫ് ഫിച്ച് (1583 – ൽ  കൊച്ചിയിൽ വന്നു)


കേരളത്തിലെ ആദ്യത്തെ ക്രിസ്തുമത പള്ളി പണിതിരിക്കുന്നത് എവിടെയാണ്?

കൊടുങ്ങല്ലൂരിൽ


കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്?

കൊടുങ്ങല്ലൂരിൽ


കൊടുങ്ങല്ലൂരിൽ (അശ്മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ ആര്?

ആര്യഭടൻ


കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട ഏത്?

ഫോർട്ട് മാനുവൽ


കൊച്ചിയിൽ ഫോർട്ട് മാനുവൽ പണിതത്?

പോർച്ചുഗീസുകാർ (1503- ൽ)


പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാകേന്ദ്രം?

കാന്തളൂർ ശാല


‘ഭക്ഷണ നളന്ദ’ എന്ന പേരിൽ പ്രസിദ്ധമായ വിദ്യാകേന്ദ്രം?

കാന്തളൂർ ശാല


‘കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന രാജാവ് ആര്?

വിക്രമാദിത്യ വരഗുണൻ


കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചതാര്?

പോർച്ചുഗീസുകാർ (1505 – ൽ)


ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്?

ആറ്റിങ്ങൽ കലാപം (1721- ലെ)


മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം ഏത്?

1750


‘വലിയ കപ്പിത്താൻ’ എന്നറിയപ്പെട്ടിരുന്ന ഡച്ച് സൈന്യാധിപൻ ആര്?

ഡില്ലനായ്


ഡച്ച് കപ്പിത്താൻ ആയ ഡിലനായിയുടെ സ്മാരകമായി നിലനിൽക്കുന്ന കോട്ട ഏത്?

ഉദയഗിരി കോട്ട


ഡച്ച് ശക്തിയുടെ കുതിപ്പിന് തടയിട്ട യുദ്ധം ഏത്?

കുളച്ചൽ യുദ്ധം (1741- ലെ)


1741- ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവുകാരനായി പിടിച്ച് ഡച്ച് കപ്പിത്താൻ ആര്?

ഡില്ലനായ്


തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപൻ ആര്?

ഡില്ലനായ്


ഡച്ച് ഗവർണറുടെ വേനൽക്കാല വസതി ഏത്?

ബോൾഗാട്ടി കൊട്ടാരം


ബോൾഗാട്ടി കൊട്ടാരം ഏതു ജില്ലയിലാണ്?

എറണാകുളം


1744 – ൽ കൊച്ചിയിൽ ബോൾഗാട്ടി കൊട്ടാരം  നിർമ്മിച്ചതാര്?

ഡച്ചുകാർ


ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?

കാസർകോട്


ബേക്കൽ കോട്ട നിർമ്മിച്ചതാര്?

ശിവപ്പ നായ്ക്കർ


ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?

മട്ടാഞ്ചേരി (കൊച്ചി)


പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം ഏത്?

1599


‘കൂനൻ കുരിശ് സത്യം’ നടന്ന വർഷം?

1653- ൽ


‘ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്?

കായംകുളം


സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏതു പേരിൽ?

കുഞ്ഞാലി മരയ്ക്കാർ


സാമൂതിരി പോർട്ടുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്?

കുഞ്ഞാലി മരയ്ക്കാർ നാലാമൻ


സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിങ്


ഐ.എൻ.എസ് കുഞ്ഞാലി എന്ന നാവിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

മുംബൈയിൽ


പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച തിരുവിതാംകൂർ ദിവാൻ ആര്?

വേലുത്തമ്പി ദളവ


വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?

1809 ജനുവരി 11ന്


വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്?

പത്തനംതിട്ട


മലബാറിൽ ബ്രിട്ടീഷ് കാർക്കെതിരെ നടന്ന സംഘടിത കലാപം?

പഴശ്ശി കലാപം


പഴശ്ശിരാജാവിനെ ബ്രിട്ടീഷ് ക്കാർക്കെതിരെ പൊരുതുവാൻ സഹായിച്ച ആദിവാസി വിഭാഗം ഏത്?

കുറിച്യർ


പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു


പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര്?

ആർതർ വെല്ലസ്ലി


പഴശ്ശിരാജാവ് അന്തരിച്ചത് ?

1805 നവംബർ 30 ന്


കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജാവ്


പഴശ്ശിരാജാവിനെ ‘കേരളസിംഹം’ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആര്?

കെ എം പണിക്കർ


പറങ്കിപ്പടയാളി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

കെ എം പണിക്കർ


പഴശ്ശി സ്മാരകം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

വയനാട് (മാനന്തവാടി)


പഴശ്ശി മ്യൂസിയം ഏത് ജില്ലയിലാണ്?

കോഴിക്കോട്


പഴശ്ശി ജലസംഭരണി ഏത് ജില്ലയിലാണ്?

കണ്ണൂർ


“കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തിലെ മുറപ്രകാരമുള്ള രാജാവാണ്” എന്ന് ബോധിപ്പിച്ചു പഴശ്ശിയുടെ മൃതശരീരം സർവ്വാദര ബഹുമതികളോടെ സംസ്കരിച്ച തലശ്ശേരിയിലെ സബ് കലക്ടർ ആര്?

തോമസ് ഹാർവെ ബാബർ


സ്വന്തം പേരിൽ നാണയം ഇറക്കിയ കേരളത്തിലെ ആദ്യ ഭരണാധികാരി ആര്?

രവിവർമ്മ കുലശേഖരൻ


കേരളത്തിൽ ബ്രിട്ടീഷുകാർ അവരുടെ ആദ്യത്തെ ഫാക്ടറി പണിതത് എവിടെയാണ്?

വിഴിഞ്ഞം


വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പിയായ ദിവാൻ ആര്?

ഉമ്മിണിത്തമ്പി


ദശാംശസമ്പ്രദായനാണയ വ്യവസ്ഥ (നയാപൈസ) നിലവിൽ വന്നത്?

1957 മുതൽ


കേന്ദ്ര ധനകാര്യ മന്ത്രിയായ ഏക മലയാളി?

ജോൺ മത്തായി


‘കൊച്ചിയുടെ ശില്പി’ എന്നറിയപ്പെടുന്ന കൊച്ചി രാജാവ്?

ശക്തൻ തമ്പുരാൻ


തൃശ്ശൂർ പൂരം ആരംഭിച്ചത് ഏത് കൊച്ചി രാജാവിന്റെ കാലത്താണ്?

ശക്തൻ തമ്പുരാൻ


ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ  ശില്പി?

റോബർട്ട് ബ്രിസ്റ്റോ


കൊച്ചിയിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു?

റാണി ഗംഗാധര ലക്ഷ്മി


‘ദക്ഷിണഭോജൻ’ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ


‘ഗർഭശ്രീമാൻ’ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആര്?

സ്വാതി തിരുനാൾ


കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത് ആര്?

സ്വാതി തിരുനാൾ


കേരളത്തിലെ ആദ്യത്തെ ആശുപത്രി – ‘സിവിൽ ആശുപത്രി’ സ്ഥാപിച്ചത് ആര്?

സ്വാതി തിരുനാൾ


കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ നിലയം (തിരുവനന്തപുരം) സ്ഥാപിച്ചത് ആര്?

സ്വാതി തിരുനാൾ


തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ഭരണാധികാരി?

സ്വാതിതിരുനാൾ (1836)


കുറ്റം തെളിയിക്കുന്നതിനുള്ള പ്രാകൃത രീതിയായ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ആര്?

സ്വാതി തിരുനാൾ


തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടപ്പിലാക്കിയ ഭരണാധികാരി?

മാർത്താണ്ഡവർമ്മ


തിരുവിതാംകൂറിൽ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി?

റാണി ഗൗരി പാർവതി ഭായ്


തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആര്?

റാണി ഗൗരി ലക്ഷ്മി ഭായ്


തിരുവനന്തപുരം ജില്ലയിലെ സെക്രട്ടറിയേറ്റ് മന്ദിരം നിർമ്മിച്ച തിരുവിതാംകൂർ രാജാവ് ആര്?

ആയില്യം തിരുനാൾ


കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് ഏത് വർഷം?

1998 – ൽ


കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ആര്?

സ്വാമി വിവേകാനന്ദൻ


രാമപുരത്ത് വാര്യർ ആരുടെ കാലത്താണ് ജീവിച്ചിരുന്നത്?

മാർത്താണ്ഡവർമ്മ


കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത് ആരുടെ ഭരണകാലത്താണ്?

മാർത്താണ്ഡവർമ്മ,  ധർമ്മരാജാ എന്നിവരുടെ കാലത്ത്


മാർത്താണ്ഡവർമ്മ, ധർമ്മരാജ എന്നീ ചരിത്രനോവലുകൾ രചിച്ചത് ആര്?

സി. വി. രാമൻപിള്ള


ആലപ്പുഴ പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?

രാജാ കേശവദാസൻ


വലിയ ദിവാൻജി എന്നറിയപ്പെടുന്നത് ആര്?

രാജാ കേശവദാസൻ


തിരുവനന്തപുരത്തെ ചാലകമ്പോളം നിർമ്മിച്ചത് ആര്?

രാജാ കേശവദാസൻ


സെക്രട്ടറിയേറ്റിന്റെ ശില്പിയായ ദിവാൻ ആര്?

ദിവാൻ മാധവറാവു


സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച വർഷം?

1869 – ൽ


തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം വിഭാവന ചെയ്ത ദിവാൻ

സി. പി. രാമസ്വാമി അയ്യർ


അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ ആലപ്പുഴ ജില്ലയിൽ നടന്ന ഐതിഹാസിക സമരം അറിയപ്പെടുന്നത്?

പുന്നപ്ര – വയലാർ സമരം


പുന്നപ്ര – വയലാർ സമരം ഏതു വർഷമായിരുന്നു?

1946 – ൽ


തിരുവിതാംകൂറിലെ ഏറ്റവും ഒടുവിലത്തെ ദിവാൻ ആര്?

പി. ജി. എൻ ഉണ്ണിത്താൻ


1941- ൽ ‘കയ്യൂർ സമരം’ നടന്നത് ഏത് ജില്ലയിലാണ്?

കാസർകോട്


വി. ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയുടെ?  പേര്?

കണ്ണീരും കിനാവും


യാചനാ പദയാത്ര നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആര്

വി.ടി. ഭട്ടത്തിരിപ്പാട്


1936 – ൽ കണ്ണൂരിൽനിന്നു മദ്രാസിലേക്ക് കാൽനടയായി പട്ടിണി ജാഥ നയിച്ചതാര്?

എ. കെ ഗോപാലൻ


ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?

1931


1931-ലെഗുരുവായൂർ സത്യാഗ്രഹത്തിന്റെ  വോളണ്ടിയർ ക്യാപ്റ്റൻ?

എ. കെ. ഗോപാലൻ


ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

കെ. കേളപ്പൻ


1924 – ലെ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

ടി. കെ മാധവൻ


വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി കൊണ്ടുള്ള ‘സവർണ്ണ ജാഥ’ക്ക്‌  നേതൃത്വം നൽകിയത് ആര്?

മന്നത്ത് പത്മനാഭൻ


‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം


ശ്രീ ചിത്തിരതിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് എന്ന്?

1936 നവംബർ 12


ആധുനിക തിരുവിതാംകൂറിലെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം


ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?

1920 – ൽ (ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് )



വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം?

1925- ൽ


പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് രാജാവിനാണ്?

ശ്രീമൂലം തിരുനാൾ


മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷം?

1891- ൽ


1896 – ൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരുടെ നേതൃത്വത്തിലാണ്?

ഡോ. പൽപ്പു


സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്?

വക്കം അബ്ദുൽ ഖാദർ മൗലവി


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ആര്?

ശ്രീമൂലം തിരുനാൾ (1910- ൽ )


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?

നെയ്യാറ്റിൻകര (തിരുവനന്തപുരം)


“ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ” എന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച പത്രം ഏത്?

സ്വദേശാഭിമാനി പത്രം


‘കേരളൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്?

പണ്ഡിറ്റ് കെ. പി കറുപ്പൻ


പല്ലനയാറ്റിൽ റെഡിമർ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മലയാള കവി ആര്?

കുമാരനാശാൻ (1924- ൽ)


1948 – ൽ  ക്ഷയരോഗം മൂലം മരിച്ച മലയാള കവി?

ചങ്ങമ്പുഴ കൃഷ്ണപിള്ള


ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?

5 തവണ (1937 ലാണ് അവസാന സന്ദർശനം)


കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്?

1812- ൽ


മലബാർ ലഹള നടന്നത് ഏത് വർഷമാണ്?

1921


മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ദുരന്തം നടന്ന വർഷം ഏത്?

1921 നവംബർ 10


ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ  സ്ഥാപകർ?

മുഹമ്മദലി, ഷൗക്കത്തലി (അലി സഹോദരന്മാർ)


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച വർഷം?

1938


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ  സ്ഥാപക പ്രസിഡണ്ട്?

പട്ടം താണുപിള്ള


കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ  കേന്ദ്രം ഏതായിരുന്നു?

പയ്യന്നൂർ (1030)


വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ഏത്?

കൽക്കുളം


മലബാർ മാന്വൽ രചിച്ചത് ആര്?

വില്യം ലോഗൻ


നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

1932


മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ച് ഗ്രന്ഥം ഏത്?

ഹോർത്തൂസ് മലബാറിക്കസ്


ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയ ഡച്ച് ഗവർണർ?

അഡ്മിറൽ വാൻറീഡ്


ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

ആസ്റ്റർഡാം


ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്?

1921- ൽ ഒറ്റപ്പാലത്ത്  (ടി.പ്രകാശത്തിന്റെ നേതൃത്വത്തിൽ)


തിരു – കൊച്ചി സംയോജനം നടന്ന വർഷം ഏത്?

1949 ജൂലൈ 1


കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ ആർ ഗൗരി


ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടത്?

1956 നവംബർ 1 -ന്


കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്


ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം?

1904


തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?

എ കെ ആന്റണി


ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ


‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?

കെ കേളപ്പൻ


“അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ഇത്?

പുന്നപ്ര- വയലാർ


തിരു – കൊച്ചി സംസ്ഥാനത്തിന്റെ  അവസാന മുഖ്യമന്ത്രി ആര്?

പനമ്പിള്ളി ഗോവിന്ദമേനോൻ


കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്?

ഐതരേയാരണ്യകം


അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്?

ഗാന്ധിജി


കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

ഡോ. ഹെർമൻ ഗുണ്ടർട്ട്


കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്?

1922 മാർച്ച് 31


വിമോചനസമരത്തിന്റെ നേതാവ് ആരായിരുന്നു?

മന്നത്ത് പത്മനാഭൻ


ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?

സി. അച്യുതമേനോൻ


1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്?

കെ പി ആർ ഗോപാലൻ


കേരളത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്?

കെ പി കേശവമേനോൻ


കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി ടി ചാക്കോ


തിരുവിതാംകൂറിലെ ആദ്യത്തെ  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആര്?

സ്വാതി തിരുനാൾ


ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം?

കേരളം (വടക്കൻ പറവൂർ മണ്ഡലത്തിൽ)


കുളച്ചൽ യുദ്ധം നടന്ന കുളച്ചൽ  എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തമിഴ്നാട്


കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി?

പി. കെ കുഞ്ഞ്


സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?

അയ്യങ്കാളി


കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

ജോസഫ് മുണ്ടശ്ശേരി


AD 7 മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ നിലനിന്നിരുന്ന അഖിലേന്ത്യാ പ്രസിദ്ധമായ ബുദ്ധമത വിഹാരം?

ശ്രീമൂലവാസം


നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്?

സി. കേശവൻ


ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി ആര്?

സി. അച്യുതമേനോൻ


3 thoughts on “കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022”

  1. Really appreciatable. I’m impressed of your hard work. I always depend you Guys for each and every quiz competition. ❤❤

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.