ദേശീയ ഡോക്ടേഴ്സ് ദിനം?
ജൂലൈ 1
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എത്രാമത്തെ വാർഷികമാണ് 2021 ജൂലൈ മാസം ആചരിച്ചത്?
നൂറാം വാർഷികം
മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ സർവീസ്?
സമുദ്ര
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൈവരിച്ച വ്യക്തി?
മിതാലി രാജ്
ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് ?
സിരിഷ ബാൻഡ്ല
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വംശജൻ?
അഭിമന്യു മിശ്ര
2021 ജൂലായിൽ ഏതു പ്രദേശത്താണ് 149 വർഷത്തോളമായി തുടരുന്ന ‘ദർബാർ നീക്കം’ എന്ന ചടങ്ങ് അവസാനിപ്പിച്ചത്?
ജമ്മു കാശ്മീർ
പിടി ഉഷക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടിയ ആദ്യ മലയാളി?
എംപി ജാബിർ
ഉത്തരാഖണ്ഡിന്റെ 11- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്?
പുഷ്കർ സിംഗ് ധാമി (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി)
വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്?
ബേപ്പൂർ
കോവിഡിനെതിരെ പോരാടിയതിന്റെ അംഗീകാരത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ മെമ്പർ ഓഫ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി ലഭിച്ചത്?
ദേവിന ബാനർജി
പ്രഭാത കാലാവസ്ഥ പഠിക്കാനായി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം?
‘ഫെൻജായിൻ 3ഇ’ (എഫ് വൈ 3 ഇ )
ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചതാരെയാണ്?
പി എസ് ശ്രീധരൻ പിള്ള
2021 ജൂലായിൽ അന്തരിച്ച ബോളിവുഡിലെ ഇതിഹാസ സൂപ്പർ നായകൻ?
ദിലീപ് കുമാർ
(പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നേടിയ ഏക ഇന്ത്യക്കാരനാണ് ദിലീപ് കുമാർ)
രാജ്യാന്തര ചക്ക ദിനം എന്നാണ്?
ജൂലൈ 4
കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടർ ആയി നിയമിതനായ വ്യക്തി?
നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി
ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പതാക വാഹകർ ആകാൻ പോകുന്ന ഇന്ത്യൻ കായികതാരങ്ങൾ ആരൊക്കെയാണ്?
മേരികോം, മൻപ്രീത് സിംഗ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് നിർമ്മിക്കാൻ പോകുന്നത് എവിടെയാണ്?
ജയ്പൂർ (രാജസ്ഥാൻ)
സെർബിയയിൽ നടന്ന സിൽവർ ലേക്ക് ഓപ്പൺ ചെസ് ടൂർണ്ണമെന്റിൽ ജേ താവായ മലയാളി ഗ്രാൻഡ്മാസ്റ്റർ?
നിഹാൽ സരിൻ
ലോകത്തിലെ ഏറ്റവും ആഴമേറിയ സിമ്മിംഗ് പൂൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് എവിടെയാണ്?
ദുബായ്
ഇന്ത്യയിൽ ആദ്യമായി റെയിൽവേ സ്റ്റേഷൻനോടനുബന്ധിച്ച് ടണൽ അക്വേറിയം സ്ഥാപിച്ചത് എവിടെയാണ്?
ബംഗളുരു
(KSR റെയിൽവേ സ്റ്റേഷൻ)
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്?
സഞ്ജയ് കൗൾ
2021 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയത്?
അർജന്റീന
2021 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ജേതാവായത്?
ഇറ്റലി
വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ ഇറ്റലിയുടെ
മാത്തിയോ ബരെറ്റീനിയെ പരാജയപ്പെടുത്തി കിരീടം നേടിയത്?
നോവാക് ജോക്കോവിച്ച് (സെർബിയ)
കാശ്മീരിലെ ഗുൽമാർഗ് ഫയറിങ്
റേഞ്ചിന് ഇന്ത്യൻ കരസേന നൽകിയ പേര് എന്താണ്?
വിദ്യാബാലൻ ഫയറിങ് റേഞ്ച് (ബോളിവുഡിലെ പ്രമുഖ ചലച്ചിത്രനടി വിദ്യാബാലനെ ആദരിക്കുന്നതിനാണ് ഈ നാമകരണം)
കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
നിപുൺ
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി ഏത്?
ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന കഥാസമാഹാരം
താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്?
ഡാനിഷ് സിദ്ദിഖി
‘എന്റെ ഒഎൻവി അറിവുകൾ അനുഭവങ്ങൾ ഓർമപ്പെടുത്തലുകൾ’എന്ന പുസ്തകത്തിന്റെ രചയിതാവ്?
പിരപ്പൻകോട് മുരളി
ഒളിമ്പിക്സ് ഗെയിംസിന്റെ മൂന്നു അടിസ്ഥാനതത്വങ്ങളായ
പുതിയ വേഗം, ഉയരം, ശക്തി എന്നിവയ്ക്കൊപ്പം ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് കൂട്ടിച്ചേർത്ത പുതിയ വാക്ക് എന്താണ്?
ഒത്തൊരുമ
ഒളിമ്പിക്സിന്റെ പുതിയആപ്ത വാക്യം എന്താണ്?
faster, higher, stronger, together
ബഹിരാകാശത്തിന്റെ അതിർത്തി കടക്കുന്ന ആദ്യ ശതകോടീശ്വരൻ?
ജെഫ് ബെസോസ്
2009 -ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ?
പെഗാസസ്
2021 ജൂലായിൽ ലോക പൈതൃക പദവി റദ്ദാക്കപ്പെട്ട നഗരം?
ലിവർ പൂൾ
2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?
പാരീസ് (ഫ്രാൻസ്)
2028 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?
ലോസ് ഏഞ്ചലസ് (അമേരിക്ക)
2032 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?
ബ്രിസ് ബെയ്ൻ (ഓസ്ട്രേലിയ)
ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
മിറൈടോവ
മിറൈടോവ എന്ന വാക്കിന്റെ അർത്ഥം?
അനശ്വരമായ ഭാവി
ഗർഭിണികൾക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കി കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്?
മാതൃ കവചം
2020 യുവേഫ യൂറോ കപ്പ് ജേതാക്കൾ?
ഇറ്റലി
2021 ജൂലായിൽ ആരിയൽ ഹെന്റി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്?
ഹെയ്റ്റി
സ്ത്രീധനനിരോധന ദിനമായി ആചരിക്കുവാൻ തീരുമാനിച്ച ദിവസം ഏത്?
നവംബർ 26
ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച കായിക താരം?
നവോമി ഒസാക്ക (ടെന്നീസ്, ജപ്പാൻ)
2021 ജൂലൈ മാസം ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
കനൽ
കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റിന്റെ 2021ലെ സാംബശിവൻ സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി?
പ്രൊഫ. എം കെ സാനു
2021 ജൂലായിൽ വധശിക്ഷ നിരോധിച്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ഏത്?
സിയെറ ലിയോൺ
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി?
മീരാഭായി ചാനു (ഭാരോദ്വഹനം)
2021 ജൂലായ് അന്തരിച്ച യാശ്പാൽ ശർമ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ക്രിക്കറ്റ്
2021 ജൂലൈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ അബി അഹമ്മദ് ഏത് രാജ്യത്തെ പ്രധാനമന്ത്രി?
എത്യോപ്യ
2021- ജൂലായിൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്
തെലുങ്കാന
വനിതകളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന ലക്ഷ്മീർ ഭണ്ടാർ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്
പശ്ചിമബംഗാൾ
കാർഗിൽ വിജയ് ദിവസ് എന്നാണ്?
ജൂലൈ 26
രാജ്യാന്തര കണ്ടൽ ദിനം എന്നാണ്?
ജൂലൈ 263
2021 ജൂലായിൽ രാജിവെച്ച കർണാടക മുഖ്യമന്ത്രി
ബി എസ് യെദ്യൂരപ്പ
ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോ ർ ഡി ങ്ങിൽ സ്വർണം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവ്
മോമിജി നിഷിയ (13 വയസ്സ്)
യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രം ഏത്?
ധോലാവീര
കർണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്?
ബസവരാജ് ബൊമ്മെ
ലോക പ്രകൃതി സംരക്ഷണ ദിനം?
ജൂലൈ 28
ലോക കടുവാ ദിനം എന്നാണ്?
ജൂലൈ 29
2021-ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചതാർക്ക്?
ഏഴാച്ചേരി രാമചന്ദ്രൻ (കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്)
മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവ സങ്കേതം ഏത്?
പറമ്പിക്കുളം കടുവാസങ്കേതം
കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്?
ശശികുമാർ (ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ)
മലയാളത്തിൽ നിന്ന് കന്നട ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യ യാത്രാവിവരണ ഗ്രന്ഥം?
കാവേരിയോടൊപ്പം എന്റെ യാത്രകൾ
(ഒ കെ ജോണി)
ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം?
പക
(സംവിധാനം -നിതിൻ ലൂക്കോസ്
ഇരിങ്ങൽ നാരായണി പുരസ്കാരം പുരസ്കാരം ലഭിച്ചത്?
നാടക -സിനിമ നടി സാവിത്രി ശ്രീധരൻ
ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എടിഎം പ്രവർത്തനം തുടങ്ങിയത് എവിടെയാണ്?
ഹരിയാന ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻകടയിൽ