Download Janasangya Quiz PDF
The PDF version of the quiz is available on our app and you can download it.
Janasangya Quiz
ലോക ജനസംഖ്യാദിനം എന്നാണ്?
ജൂലൈ 11
2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം എന്താണ്?
‘A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all’ ( 800 കോടി മനുഷ്യരുടെ ലോകം: എല്ലാവരുടെയും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പുവരുത്തിയും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും സുസ്ഥിര ഭാവിയിലേക്ക് മുന്നേറാം)
ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?
1989
ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?
1990 ജൂലൈ 11
ലോക ജനസംഖ്യാ ദിനമായി ജൂലൈ 11ന് ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ്?
ഡോ. കെ സി സക്കറിയ (ലോകബാങ്കിലെ സീനിയർ ഡെമോ ഗ്രാഫർ ആയിരുന്നു)
ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജോൺ ഗ്രാൻഡ് (ഇംഗ്ലണ്ട്)
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം?
1872
ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റിപ്പൺ പ്രഭു
ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്?
ഡെമോഗ്രാഫി
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?
ആസ്ത
ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?
ഫെബ്രുവരി 9
(1951 ഫെബ്രുവരി 9-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി)
ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര്?
വിൻസ് മബൻസാഗ് (ഫിലിപ്പീൻസ്,
ജനനം 2022 നവംബർ 15 )
ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്?
സാദിയ സുൽത്താന (ബംഗ്ലാദേശ്,
ജനനം 2011)
ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര്?
അദ്നാൻ മെവിച്ച് (ബോസ്നിയ, ജനനം1999 ഒക്ടോബർ 12 )
ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര്?
മതേജ് ഗാസ്പർ (ക്രൊയേഷ്യ, ജനനം1987 ജൂലൈ 11 )
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?
ഏഷ്യ
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?
ചൈന (1980)
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏത് വർഷമായിരുന്നു?
1961 ലെ സെൻസസ്
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്?
ഇന്ത്യ
പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
കേരളം
2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?
121കോടി
സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?
‘സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
ഓസ്ട്രേലിയ
കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?
വത്തിക്കാൻ സിറ്റി
സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
1872
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?
മൂന്നാം സ്ഥാനം
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
1836 (തിരുവിതാംകൂർ)
ഇന്ത്യയിൽ ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം?
1881
ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?
ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്
(പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്
ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം?
1951
കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
പാലക്കാട്
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
പത്തനംതിട്ട
ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?
1881 റിപ്പൺ പ്രഭു വിന്റെ കാലത്ത്
ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
റിപ്പൺ പ്രഭു
ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
തോമസ് റോബർട്ട് മാൽത്തൂസ്
‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?
തോമസ് റോബർട്ട് മാൽത്തൂസ്
സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?
കണ്ണൂർ
ലോക ജനസംഖ്യാവർഷമായി UN
ആചരിച്ച വർഷം ഏത്?
1974
ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്?
15-മത്തെ
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്?
7-മത്തെ
ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
തോമസ് റോബർട്ട് മാൽത്തൂസ്
കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
ജനസംഖ്യ വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ്?
പ്രൊഫ. എസ് ബി വായ്ലാൻഡ്
ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്?
ഐസ്ലാൻഡ് (1703)
2020- ൽ ഏറ്റവും കൂടുതൽ ജനനനിരക്ക് ഉള്ള രാജ്യം ഏത്?
നയ്ഗർ
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?
ഇന്ത്യ
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്?
65. 4 വർഷം
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും യൂണിക് ഐഡൻറ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?
ആധാർ കാർഡ്
ഇന്ത്യയിൽ 100 കോടി ജനസംഖ്യ കണക്കാക്കുന്നതിന് തികഞ്ഞതായി കണക്കാക്കുന്നത് എന്ന്?
2000 മെയ് 11
NPR ന്റെ പൂർണ്ണരൂപം എന്താണ്?
National Population register
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
ചൈന
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഏത്?
ഇന്ത്യ
ജനസംഖ്യയില് മൂന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
അമേരിക്ക
ഏതു കുട്ടിയുടെ ജനനത്തോടെയാണ് ഇന്ത്യൻ ജനസംഖ്യ 100 കോടിയിൽ എത്തിയത്?
ആസ്ത
ആദ്യ ലോക ജനസംഖ്യ സമ്മേളനം നടന്ന വർഷം?
1927
ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്?
യമൻ
ഇന്ത്യയിൽ ഒരേയൊരു സെൻസസിൽ മാത്രമേ ജനസംഖ്യയിൽ കുറവ് കണക്കാക്കിയിട്ടുള്ളൂ അത് ഏത് വർഷത്തെ സെൻസസ് ആണ്?
1921-ലെ സെൻസസ്
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
നൈജീരിയ
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം എത്രയാണ്?
1084: 1000
പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുത ലുള്ള ഏക കേന്ദ്രഭരണ പ്രദേശം?
പുതുശ്ശേരി
കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ്?
2.76%
ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയാണ്?
136 കോടി
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?
കോഴിക്കോട്
കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
മല്ലപ്പള്ളി (പത്തനംതിട്ട)
ഇന്ത്യയിൽ സെൻസസ് നടത്തുന്നത് ആരുടെ നിയന്ത്രണത്തിലാണ്?
രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ
ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് ആരാണ്?
സെൻസസ് കമ്മീഷണർ
കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല?
മലപ്പുറം
കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ല?
പത്തനംതിട്ട
ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ഏത്?
1987 ജൂലൈ 11
എന്നുമുതലാണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത?
1987 മുതൽ ജൂലൈ 11 മുതൽ
(ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ആണ് 1987 ജൂലൈ 11 അതിന്റെ ഓർമ്മയ്ക്കായി)
ദേശീയ ജനസംഖ്യ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്?
പ്രധാനമന്ത്രി
ഇന്നത്തെ രീതിയിലുള്ള സെൻസസ് ഇന്ത്യയിൽ ആരംഭിച്ചത് ആരുടെ കാലത്താണ്?
റിപ്പൺ പ്രഭുവിന്റെ കാലത്ത് (1881)
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്
13- സ്ഥാനം
ലോകത്ത് ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ഏത്?
വത്തിക്കാൻസിറ്റി
ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏതാണ്?
ജാവ
ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരിച്ച സെൻസസ് നടന്ന വർഷം ഏതാണ്?
2011-ലെ സെൻസസ്
ലോകത്തിൽ ഏറ്റവും ജനസാന്ദ്രത യുള്ള രാജ്യം ഏതാണ്?
മൊണാക്കോ
ലോക ജനസംഖ്യ എത്ര കോടിയായതിന്റെ ഓർമ്മയ്ക്കായാണ് ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്?
500 കോടി
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
ചൈന
ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം ഏത്?
മിസോറാം
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ പ്രദേശം ഏതാണ്?
കുറങ് കുമെയ് (അരുണാചൽപ്രദേശ്)
ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് എന്നാണ്?
2000 മെയ് 11
രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യ കണക്കെടുപ്പ് ആദ്യം നടത്തിയ രാജ്യം ഏത്?
ചൈന
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
പശ്ചിമബംഗാൾ
ഇന്ത്യയിൽ പെൺഭ്രൂണഹത്യ തടയുന്നതിനുള്ള നിയമം പാസാക്കിയ വർഷം?
1994
ഭൂമിയിലെ ആദ്യത്തെ വ്യക്തിയായി കണക്കാക്കപ്പെടുന്നത് ആര്?
ആദം
ആധാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം എന്താണ്?
അടിത്തറ എന്നാണ്
ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും ഉയർന്നതായി രേഖപ്പെടുത്തിയ സെൻസസ് ഏതു വർഷത്തെതായിരുന്നു?
1971 സെൻസസ്
ഇന്ത്യയിലെ 2011ലെ സെൻസസിന്റെ ആപ്തവാക്യം എന്തായിരുന്നു?
Our census our future
ഡെമോഗ്രാഫി എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്ന്
ഗ്രീക്ക്
ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ജനങ്ങൾ
ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഗ്രാഫി’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
വരയ്ക്കുക ( എഴുതുക)
ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ശതമാനമാണ്?
74.04 ശതമാനം
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏത് ഏജൻസിയുടെ നേതൃത്വത്തിൽ ആണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്?
UNDP ( United Nations development programme
ഇന്ത്യയിൽ ജനസംഖ്യാവളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
മേഘാലയ
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
നാഗാലാൻഡ്
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?
ഗ്രീൻലാൻഡ്
1881-ൽ സെൻസസ് നടത്തുമ്പോൾ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ ആരായിരുന്നു?
ഡബ്ല്യു സി പ്ലഡൻ
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കുടുംബാസൂത്രണത്തിന്റെ ആപ്തവാക്യം എന്താണ്?
നാം രണ്ട് നമുക്ക് രണ്ട്
ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്?
382 ച.കി.മി.
ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്?
2011
ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ?
1790, അമേരിക്ക
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏതാണ്?
താനെ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
ദിബാങ് വാലി (അരുണാചൽ പ്രദേശ്)
ലോകത്തിൽ ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ള രാജ്യം ഏത്?
ദക്ഷിണ സുഡാൻ (27%)
ലോകത്ത് ജനസംഖ്യയിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?
രണ്ടാംസ്ഥാനം
Principles of Population എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?
റോബർട്ട് തോമസ് മാൽത്തൂസ്
ലോകജനസംഖ്യ വർഷമായി UNO ആചരിച്ച വർഷം ഏത്?
1974
ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
അലിരാജ്പൂർ (മധ്യപ്രദേശ്)
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള ജില്ല?
സെർചിപ്പ് (മിസോറാം)
ലോക ജനസംഖ്യാദിനത്തിന്റെ ലക്ഷ്യമെന്ത്?
ജനസംഖ്യാവർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക
പുരുഷൻമാരുമായി താരതമ്യപ്പെ ടുത്തുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം?
കേരളം
കാനേഷുമാരി (സെൻസസ്) എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് ആരാണ്?
കൗടില്യൻ (അർത്ഥശാസ്ത്രം എന്ന കൃതിയിൽ)
ഏറ്റവും ഉയർന്ന സ്ത്രീ -പുരുഷ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം?
കേരളം
UNO യുടെ റിപ്പോർട്ട് അനുസരിച്ച് 2028-ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ആവുന്നത്?
ഡൽഹി
കനേഷുമാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?
പേർഷ്യൻ
ജനസംഖ്യ കണക്കെടുപ്പിന്റെ മറ്റൊരു പേരെന്ത്?
കനേഷുമാരി (പേർഷ്യൻ ഭാഷ)
ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത്?
ടോക്കിയോ (ജപ്പാൻ)
ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ നഗരം?
ഡൽഹി
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?
തിരുവനന്തപുരം
ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആദ്യമായി നടപ്പിലാക്കിയത് എവിടെയാണ്?
ബാബിലോണിയ
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരം ഏതാണ്?
മനില (ഫിലിപ്പീൻസ്)
ഇന്ത്യയിലെ സ്ത്രീ -പുരുഷ അനുപാതം എത്രയാണ്?
943 : 1000
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം ഏതായിരുന്നു?
തിരുവിതാംകൂർ (1836-ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് )
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്നത് എന്നാണ്?
1951
ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാനയം പ്രഖ്യാപിച്ച വർഷം?
1976
‘ജനസംഖ്യതത്വത്തെ കുറിച്ച് ഒരു പ്രബന്ധം’ എന്ന വിവാദ ഗ്രന്ഥം ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
തോമസ് റോബർട്ട് മാൽത്തൂസ്
ആദ്യത്തെ ലോക ജനസംഖ്യ സമ്മേളനം നടന്നത് എന്നാണ്?
1927 (ജനീവ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം?
സിക്കിം
സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ഏതാണ്?
ദാദ്രാ നഗർ ഹവേലി
തിരുവിതാംകൂറിലെ ആദ്യ സമഗ്ര സെൻസസ് നടത്തിയത് ആരാണ്?
ആയില്യം തിരുനാൾ
ഇന്ത്യയിൽ ഇനി ജനസംഖ്യ കണക്കെടുപ്പ് (സെൻസസ്) ഏത് വർഷമാണ്?
2021
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം?
ഡൽഹി
ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ കേന്ദ്രഭരണം പ്രദേശമേത്?
ലക്ഷദ്വീപ്
കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
പാലക്കാട്
ഇന്ത്യയിൽ സാക്ഷരത ശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയായ സെർച്ചിപ്പ് ഏത് സംസ്ഥാനത്താണ്?
മിസോറാം
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആര്?
മേയോ പ്രഭു
സെൻസസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതാണ്?
ആർട്ടിക്കിൾ 246
ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം?
ഹരിയാന
ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോഴാണ് നടക്കുന്നത്?
10 വർഷം
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല?
വയനാട്
ഇന്ത്യയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് നടക്കുന്ന രാജ്യം ഏത്?
ഇന്ത്യ
പട്ടികവർഗ്ഗ ജനവിഭാഗം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
കേരളം
സെൻസസ് ഉൾപ്പെടുന്ന ലിസ്റ്റ് ഏതാണ്?
യൂണിയൻ ലിസ്റ്റ്
അംഗവൈകല്യം ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
തിട്ടപ്പെടുത്തുക എന്ന് അർത്ഥം വരുന്ന ഏത് ലാറ്റിൻ പദത്തിൽ നിന്നാണ് സെൻസസ് എന്ന പദം രൂപം കൊണ്ടത്?
സെൻസറെ എന്ന പദത്തിൽ നിന്ന്
കൃത്യമായ ഇടവേളകളിൽ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ തുടങ്ങിയവർ ?
റോമക്കാർ
കണക്കെടുപ്പ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏതു രാജ്യത്തായിരുന്നു?
സ്വീഡൻ (1750)
ആദ്യ ലോക ജനസംഖ്യ സമ്മേളനം നടന്നത് ഏത് വർഷം?
1927
സെൻസസ് കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്?
എന്യൂമാറ്റേർ
ലോകജനസംഖ്യ 6 ബില്യൺ കടന്ന ദിവസം?
1999 ഒക്ടോബർ 12
ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന രാജ്യം?
ജപ്പാൻ
ആയുർദൈർഘ്യത്തിൽ പിന്നോക്കം നിൽക്കുന്ന രാജ്യം?
സ്വാസിലാന്റ്
ജപ്പാനിൽ ആയുർദൈർഘ്യത്തിൽ മുമ്പിലുള്ളത്?
വനിതകൾ