ആറാം നൂറ്റാണ്ടിൽ ബൈസാന്റീൻ ചക്രവർത്തി ജസ്റ്റീനിയൻ ആണ് ഇസ്താംബൂളിൽ ഗോൾഡൻ ഹോൺ തുറമുഖത്തിന് അഭിമുഖമായി ഹഗിയ സോഫിയ പള്ളി നിർമ്മിച്ചത്.
ഓട്ടോമൻ ഭരണകാലത്ത് ഹഗിയ സോഫിയ മുസ്ലിംപള്ളി ആയി പരിവർത്തനം ചെയ്യപ്പെട്ടു.
തുർക്കിയുടെ മതേതരത്വ പരിവേഷം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാൻ 1934 – ൽ മുസ്തഫ കമാൽ അത്താതുർക്ക് (അന്നത്തെ പ്രസിഡന്റ്) ആണ് ഹഗിയ സോഫിയയെ മ്യൂസിയം ആയി പ്രഖ്യാപിച്ചത്.
ഇസ്താംബൂളിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. (2020 – ൽ)