രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ?
ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം കോർപ്പറേഷൻ )
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്?
രേഷ്മ മറിയം റോയ് (അരുവാ പാലം പഞ്ചായത്ത്)
ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്വചിന്തയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവ്വകലാശാല ഏതാണ്?
മുംബൈ സർവകലാശാല
ഐഎസ്ആർഒ ചെയർമാനായി വീണ്ടും നിയമിതനായത്?
കെ ശിവൻ
സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം പൂർത്തിയായത് എവിടെയാണ്?
പെർഫോമിംഗ് ആർട്സ് സെന്ററിൽ (വർക്കല)
ഇന്ത്യയിലെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം ഏത്?
ഹരിയാന
കേരളത്തിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി?
വി പി ജോയ്
പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
തിരുവിതാംകൂർ ഹെറിട്ടേജ് ടൂറിസം പദ്ധതി
2011- 2020 വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ഗാർഫീൽഡ് സോബേഴ്സ് അവാർഡിന് അർഹനായ ക്രിക്കറ്റ് താരം?
വിരാട് കോലി
2021 ജനുവരി 16-നു ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ആദ്യത്തെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തി?
മനീഷ് കുമാർ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ ദശകത്തിലെ ഏകദിന, ട്വന്റി ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്?
എംഎസ് ധോണി
ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയ ഉദ്യാനം?
മതികെട്ടാൻചോല
ഏതു സംസ്ഥാനമാണ് അടുത്തിടെ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ‘കമലം’ എന്നാക്കിയത്?
ഗുജറാത്ത്
ഈയിടെ അന്തരിച്ച പ്രമുഖ നൃത്തപണ്ഡിതനും പത്മശ്രീ ജേതാവുമായ വ്യക്തി?
സുനിൽ കോത്താരി
143 വർഷങ്ങൾക്കുശേഷം ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം?
ഓസ്ട്രേലിയ
സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
ആലപ്പുഴ
കേരള സർക്കാരിന്റെ ക്ഷയരോഗ നിവാരണ പദ്ധതി?
അക്ഷരകേരളം
പൊതുജനാരോഗ്യ രംഗത്തെ മികച്ച മാതൃകയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത കേരളത്തിലെ പദ്ധതി?
അക്ഷയ കേരളം പദ്ധതി
അക്ഷയ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
മോഹൻലാൽ
ഹാർമണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020-ലെ മദർ തെരേസ പുരസ്കാരം ലഭിച്ച വ്യക്തി?
കെ കെ ശൈലജ
(മുൻ കേരള ആരോഗ്യ വകുപ്പ് മന്ത്രി)
കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധനയുടെ പേര്?
ഓപ്പറേഷൻ പി ഹണ്ട്
ഇന്ത്യയിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
സംസ്ഥാനത്ത് സമ്പൂർണ ഈ സാക്ഷരത കൈവരിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ഇ -കേരള
കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ?
ടോവിനോ തോമസ്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?
കേരളം
നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായ വ്യക്തി?
ഡോ. എം ലീലാവതി
വൈദ്യുതിയുടെ ഉപയോഗവും ചെലവും കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ പേര്?
ഫിലമെന്റ് രഹിത കേരളം
ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ്?
ഭാവ്നാ കാന്ത്
2021ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?
ഉത്തർപ്രദേശ്
2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
ദോഹ (ഖത്തർ)
കേരള ഗവൺമെന്റ് സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ പദ്ധതിയുടെ പേര്?
സത്യമേവജയതേ