പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ?
കൂനൂർ
സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്?
ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും
നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു)
പെർസി വിയറൻസ്
നാസയുടെ മാർസ് ഹെലികോപ്റ്ററിന് ‘ഇൻജെന്യുയിറ്റി’ എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ?
വനീസ രൂപാണി
മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം (2020 ഓഗസ്റ്റ്) നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം?
ബ്രിട്ടൻ
2020 മേയിൽ ഭൗമ സൂചികാ പദവി ലഭിച്ച കാശ്മീരിലെ ഉൽപ്പന്നം?
കുങ്കുമപ്പൂവ്
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയ ഭാഷ ഏത്?
മാൻഡരിൻ (ചൈനീസ് ഭാഷ )
കൊറോണ പ്രതിരോധത്തിന്റെ ചിഹ്നമായി ജപ്പാനിൽ പ്രചാരം നേടിയ കഥാപാത്രം ഏതാണ്?
അമാബീ (Amabie)
കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്ന സ്ഥലം ഏത്?
വടകര
പൂർണ്ണമായും WiFi കണക്ടിവിറ്റിയുള്ള ലോകത്തിലെ ആദ്യ തടാകം ഏത്?
ദാൽ തടാകം
1984 – ൽ ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത, 36വർഷത്തിനുശേഷം (2020-ൽ )ഭൂമിയിലെ ഏറ്റവും ആഴമേറിയ ചലഞ്ചർ ഗർത്തത്തിലേക്ക് യാത്ര ചെയ്ത ആദ്യ വനിതയുമായി അവർ, അവരുടെ പേര്?
കാതി സള്ളിവൻ
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത്?
ഗോൾഡൻ ബേഡ് വിങ്
കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, ബാലഭിക്ഷാടനം, ബാലവേല എന്നിവ തടയുന്നതിന് കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് വഴി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
ശരണ ബാല്യം
കോവിഡ് രോഗം സ്ഥിരീകരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്?
പ്രണവ് മുഖർജി
ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏതു ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്?
101 പ്രതിരോധ ഉൽപ്പന്നങ്ങൾ (റൈഫിൾ പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു.)
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേൽക്കുന്നത് ആര്?
പ്രദീപ് കുമാർ ജോഷി
സി ആർ പി എഫ് ഇൻസ്പെക്ടർ ജനറൽ ആയി നിയമിതനായത് ആര്?
പി എസ് റാനിപ്സെ
അമേസിങ് അയോധ്യ (Amazing Ayodhya) എന്ന കൃതി രചിച്ചതാര്?
നീന റായി
ആഗസ്ററ് ക്രാന്തി ദിനമായി ആചരിക്കുന്നത് എന്ന്?
ആഗസ്ത് 8 (കിറ്റിന്ത്യ സമരത്തിന്റെ 78 മത് വാർഷികം)