മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 1969 ജൂലൈ 21ന്. ചാന്ദ്രദിനമായി ആഘോഷിക്കുന്നത് ജൂലൈ 21 ആണ്.അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ്,എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ അപ്പോളോ 11 എന്ന വാഹനത്തിലാണ് 1969 ജൂലൈ 20-ന് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21-ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി നടന്ന നീൽ ആസ്ട്രോങ്ങ് ചന്ദ്രനിൽ എത്തിയ ആദ്യത്തെ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രലിറങ്ങിയ രണ്ടാമത്തെ മനുഷ്യൻ എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു
ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹം ഏത്?
ചന്ദ്രൻ
ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഏത്?
ഇറിസ് (Irisu)
‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്?
ഫോബോസ് (ചൊവ്വയുടെ ഉപഗ്രഹം)
വലിയ ചുവന്ന പൊട്ട് (Great Red spot) കാണപ്പെടുന്ന ഗ്രഹം ഏത്?
വ്യാഴം
ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം ഏത്?
ശുക്രൻ
‘വലിയ കറുത്ത പൊട്ട്’ (Great Black കാണപ്പെടുന്ന ഗ്രഹം ഏത്?
നെപ്ട്യൂൺ
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ്?
1969 ജൂലൈ 21
ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി?
അനൗഷേ അൻസാരി (ഇറാൻ)
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
ഡെന്നിസ് ടിറ്റൊ (അമേരിക്ക)
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ?
നീൽ ആംസ്ട്രോങ്
രണ്ടാമതായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ?
എഡ്വിൻ ആൽഡ്രിൻ
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച വാഹനം?
അപ്പോളോ 11
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്?
പ്രശാന്തിയുടെ സമുദ്രം
ഐ എസ് ആർ ഒ നിലവിൽ വന്ന വർഷം?
1969 ആഗസ്റ്റ് 15
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം?
സല്യൂട്ട് -1 (റഷ്യ)
ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?
രോഹിണി
ഐ എസ് ആർ ഒ ക്ക് വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം?
അനുസാറ്റ് (അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട്)
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ഏതാണ്?
മൗണ്ട് ഹൈഗൻസ്
ചന്ദ്രനിൽ കാണുന്ന ഏറ്റവും തെളിഞ്ഞ ഗർത്തം ഏത്?
അരിസ്റ്റാർക്കസ് (Aristarchus)
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
അലൻ ഷെപ്പാർഡ്
ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?
വാലൻറീന തെരെഷ്കോവ (റഷ്യ)
ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രൻ വലുതാവുന്നതിനെപ്പറ്റി പറയുന്നത്?
വൃദ്ധി (Waxing)
ചന്ദ്രൻ ചെറുതാകുന്നതിനെപ്പറ്റി പറയുന്നത്?
ക്ഷയം (Waning)
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര്?
മൈക്കിൾ കോളിൻസ്
ഇന്ത്യൻ ബലാസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്?
ഡോ.എപിജെ അബ്ദുൽ കലാം
ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം?
റഷ്യ
2016- ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം ഏത്?
ജൂനോ
ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ അറിയപ്പെടുന്നത്?
ടെറേ
ടൈറ്റാൻ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
ശനി
2015 -ൽ പ്ലൂട്ടോയെ വലയം വെച്ച നാസയുടെ ഉപഗ്രഹം ഏത്?
ന്യൂ ഹൊറൈസൺസ്
ചന്ദ്രനെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
സെലനോളജി
ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ?
സെലനോഗ്രഫി
ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം എത്രയാണ്?
27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്
‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആരുടെ കൃതിയാണ്?
സ്റ്റീഫൻ ഹോക്കിങ്സ്
ഇതുവരെ എത്ര പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്?
12 പേർ (എല്ലാവരും അമേരിക്കക്കാർ)
ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ താര്?
യൂജിൻ സെർനാൻ
ഭൂമിയിലെ ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്ര?
ഭൂമിയിലെ ഭാരത്തിന്റെ ആറിലൊന്ന് (1/6)
അമേരിക്കയുടെ അപ്പോളോ പദ്ധതിയിൽ അവസാന ചാന്ദ്ര യാത്രയ്ക്ക് ഉപയോഗിച്ച വാഹനം ഏത്?
അപ്പോളോ 17
അപ്പോളോ 17- ൽ യാത്രചെയ്ത് ചന്ദ്രനിൽ ഇറങ്ങിയ അവസാനത്തെ ബഹിരാകാശ യാത്രികൻ ആര്?
യൂജിൻ സെർനാൻ
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
500 സെക്കൻഡ് (8.2 മിനിറ്റ്)
ചാന്ദ്ര യാത്രയ്ക്ക് ശേഷം നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചെത്തിയത് എന്ന്?
1969 ജൂലൈ 24
1999 ജൂലൈ 23-ന് വിക്ഷേപിച്ച എക്സ് കിരണങ്ങളുടെ സഹായത്തോടെ പ്രപഞ്ചത്തെ അടുത്തറിയാനുള്ള നാസയുടെ ബഹിരാകാശ ടെലസ്കോപ്പിന് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ആരുടെ?
സുബ്രഹ്മണ്യം ചന്ദ്രശേഖർ
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ലെബിനിറ്റ്സ് (11 കിലോമീറ്റർ ഉയരം)
ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത്?
പടിഞ്ഞാറുനിന്ന് കിഴക്കുഭാഗത്തേക്ക്
നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ എത്ര സമയം ചെലവഴിച്ചു?
21 മണിക്കൂർ 31 മിനിറ്റ്
അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ആസ്ഥാനം എവിടെയാണ്?
വാഷിങ്ടൺ
ചന്ദ്രനിലെ മണ്ണിനെ പറയുന്ന പേര് എന്താണ്?
റിഗോലിത്ത്
സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം?
ശനി
ചന്ദ്രനെ കുറിച്ച് പഠിക്കാനായി 1961-65 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ?
റേഞ്ചർ
ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ കാരണം?
ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേസമയം എടുക്കുന്നതിനാൽ
എത്ര രാഷ്ട്രത്തലവന്മാർ ഒപ്പിട്ട ഫലകമാണ് നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ സ്ഥാപിച്ചത്?
158 രാഷ്ട്രത്തലവന്മാർ
അമേരിക്കൻ പ്രസിഡണ്ട് ഐസനോവറിന്റെ കാലത്ത് ചാന്ദ്രയാത്രക്ക് അമേരിക്ക തയ്യാറാക്കിയ പദ്ധതി എന്തായിരുന്നു?
അപ്പോളോ
ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം എന്താണ്?
ചന്ദ്രനിൽ അന്തരീക്ഷം ഇല്ല
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
ചാൾസ് ഡ്യൂക്ക്
ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?
കാർട്ടോസാറ്റ് 1
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
രോഹിണി-1
സുനിതാ വില്യംസ് എത്ര ദിവസമാണ് ബഹിരാകാശത്ത് കഴിഞ്ഞത്?
322 ദിവസം
ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ എത്ര ഭാരം ഉണ്ടായിരിക്കും?
10 കിലോഗ്രാം
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം ഏത്?
ചന്ദ്രഗ്രഹണം
മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ഏത്?
അപ്പോളോ 8
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക?
പെഗ്ഗി വിറ്റ്സൺ
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി ആര്?
പെഗ്ഗി വിറ്റ്സൺ (665 ദിവസം)
ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കും?
1.3 സെക്കൻഡ്
ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗം എത്ര ശതമാനമാണ്
59%
ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?
അപ്പോളോ-11 (1969 ജൂലൈ 21)
പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം ഏത്?
യുറാനസ്
ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ എന്താണ്?
മരിയ
ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്?
ന്യൂട്ടൺ ഗർത്തം
ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ഏത്?
1986
ചന്ദ്രനെ വലം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
ലൂണ 10 (1966)
‘മാഗ്നിഫിസന്റ് ഡിസൊലേഷൻ’ ആരുടെ ആത്മകഥയാണ്?
എഡ്വിൻ ആൾഡ്രിൻ
നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനം ഏത്?
പ്രകാശവർഷം
ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമയെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്?
സോയൂസ് -T 11
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ ആയ രാകേഷ് ശർമ എന്നാണ് ബഹിരാകാശത്തേക്ക് പോയത്?
1984 ഏപ്രിൽ 2
പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് എന്താണ്?
സൂപ്പർനോവ
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആര്?
അലൻ ഷെപ്പേർഡ്
ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
ചാൾസ് ഡ്യുക്
‘First Man On Moon’ എന്ന കൃതിയുടെ രചയിതാവ് ആര്?
H G വെൽസ്
ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?
ജോൺ ഗ്ലെൻ (77 വയസ്സ്)
ഒരു മാസത്തിൽ തന്നെ ദൃശ്യമാവുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്?
നീല ചന്ദ്രൻ (Blue Moon )
ബഹിരാകാശത്തെത്തുന്ന ലോകത്തിലെ എത്രാമത്തെ സഞ്ചാരിയായിരുന്നു രാകേഷ് ശർമ?
138
അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയത്?
2006 ആഗസ്റ്റ് 24
ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആരായിരുന്നു?
ഡോ. ജി മാധവൻ നായർ
സൂപ്പർ മൂൺ എന്നാൽ എന്താണ്?
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം
ചന്ദ്രന്റെ വ്യാസം (Diameter)?
3475 കി.മീ
അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി ആര്?
യൂജിൻ സെർനാൻ
ആദ്യ അപ്പോളോ വാഹനമായ അപ്പോളോ-1 ബഹിരാകാശത്തേക്ക് പുറപ്പെട്ടത് എന്നാണ്?
1967 ജനുവരി 27
ചന്ദ്രനിലെ ഗർത്തങ്ങൾ പലപ്പോഴും വ്യക്തികളുടെ പേര് നൽകാറുണ്ട്.
ഈ ബഹുമതിക്ക് അർഹനായ ആദ്യ ബോളിവുഡ് താരം ആരാണ്?
ഷാരൂഖ് ഖാൻ
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം?
കലാം സാറ്റ് (ഇന്ത്യ)
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ എത്ര ഭാരം എത്രയായിരിക്കും?
10 കിലോ (1/6 ഭാഗം)
സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫ്യൂഷൻ
ചന്ദ്രനിൽ ഇറങ്ങിയ ശേഷം “മനോഹരം…. മനോഹരം… ഗംഭീരമായ ശൂന്യത” എന്നു പറഞ്ഞത് ആര്?
എഡ്വിൻ ആൽഡ്രിൻ
അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ഏത്?
നാസ
യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?
108 മിനിറ്റ്
ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിയ മനുഷ്യനിർമ്മിത വസ്തു?
ലൂണ 2 (1959, റഷ്യ)
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം
ലൂണ 2 (1959, റഷ്യ)
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
ഹോമി ജെ ഭാഭ
ചന്ദ്രനിൽ ജലം കണ്ടെത്തിയ
ചന്ദ്രയാൻ 1-ലെ പരീക്ഷണ ഉപകരണം ഏത്?
മൂൺ മിനറോളജി മാപ്പർ
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്നാണ്?
2008 ഒക്ടോബർ 22
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ പേടകമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?
2019 ജൂലൈ 22
നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സമയത്ത് മാതൃപേടകത്തെ നിയന്ത്രിച്ചിരുന്നത് ആര്?
മൈക്കിൾ കോളിൻസ്
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏത്?
ചൈന
ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?
ഒളിമ്പസ് മോൺസ്
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ഏത്?
ലൂണ 2 (1959 റഷ്യ)
നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് ഉപയോഗിച്ച വാഹനം ഏത്?
ഈഗിൾ
ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏത്?
കലാം സാറ്റ്
ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ ഏത്?
ലൂണോ ഖോഡ് (1970)
ഭൂമിയിൽനിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത്?
384404 കി. മീ
മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിവസം ഏത്?
1969 ജൂലൈ 21
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?
സിലിക്കൺ
ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഏത് ?
ഹിജ്റ വർഷം
അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പരിപാടിയുടെ പേര്?
അപ്പോളോ ദൗത്യങ്ങൾ
ചന്ദ്രനെ പ്രദക്ഷണം ചെയ്തുകൊണ്ട് മൈക്കിൾ കോളിൻസ് സഞ്ചരിച്ച നിയന്ത്രണ പേടകത്തിന്റെ പേരെന്ത്?
കൊളംബിയ
ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം
നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ പേര്?
കേപ് കനവറൽ
ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത്?
പൊടിപടലങ്ങൾ
രാവണ 1 ഏത് രാജ്യത്തിന്റെ ഉപഗ്രഹത്തിന്റെ പേരാണ്?
ശ്രീലങ്ക
ഇന്ത്യൻ ബഹിരാകാശ വകുപ്പ് നിലവിൽ വന്നവർഷം?
1972
സമുദ്രം പഠനങ്ങൾക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
ഓഷ്യൻ സാറ്റ്
പുലിക്കെട്ട് തടാകത്തെയും ബംഗാൾ ഉൾക്കടലിനെയും വേർതിരിക്കുന്നത്?
ശ്രീഹരിക്കോട്ട
ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത്?
ശ്രീഹരിക്കോട്ട
ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം?
ആൻട്രിക്സ് കോർപ്പറേഷൻ
രാകേഷ് ശർമ ബഹിരാകാശത് എത്തിയ വർഷം?
1984
രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാഹനമായ സോയൂസ് ടി-11 നിർമ്മിച്ചത് ഏത് രാജ്യത്തിന്റെ സഹായത്തോട് കൂടിയാണ്?
റഷ്യ
ബഹിരാകാശത്തെത്തിയ എത്രാമത്തെ വ്യക്തിയാണ് രാകേഷ് ശർമ?
138-മത് വ്യക്തി
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
തുമ്പ (തിരുവനന്തപുരം)
ഐഎസ്ആർഒ ചന്ദ്രയാൻ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചതെന്ന്?
2009 ഓഗസ്റ്റ് 20
“അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം” എന്ന അമേരിക്കൻ പത്രം വിശേഷിപ്പിച്ചതാരെ?
കൽപ്പന ചൗള
കൽപ്പന ചൗള അന്തരിച്ചവർഷം?
2003
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ
നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
കേപ് കാനവറൽ