Athazham (അത്താഴം) – A. Ayyappan
അത്താഴം- എ.അയ്യപ്പന് Athazham – A Ayyappan കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള് എന്റെ കുട്ടികള്‍.. വിശപ്പ് എന്ന നോക്കുക്കുത്തികള്‍.. ഇന്നത്തത്താഴം ഇത് കൊണ്ടാവാം.. ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍.. അര വയറോടെ അച്ചിയും ഞാനും.. മരിച്ചവന്റെ പോസ്റ്റ് മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം.. അടയുന്ന കണ് പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു …