‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്?
ഗുരുനാനാക്ക്
ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്?
രാജസ്ഥാൻ
കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്?
രാജതരംഗിണി
സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്?
പീർ
സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു?
ഭക്തി പ്രസ്ഥാനം
ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്?
മാലിക് മുഹമ്മദ് ജായസി
ലിംഗവിവേചനം ജാതി വിവേചനം എന്നിവയ്ക്കെതിരെ ആദ്യമായി രംഗത്തുവന്ന പ്രസ്ഥാനമായി അറിയപ്പെടുന്നത്?
വീരശൈവ പ്രസ്ഥാനം
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകത്തിൽ രൂപം ക്കൊണ്ട വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ് ആര്?
ബസവണ്ണ
സൂഫി കേന്ദ്രങ്ങളിൽ ആലപിക്കുന്ന ഭക്തിഗാനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഖവ്വാലികൾ
ഭക്തിരസപ്രധാനമായ ‘ദോഹകൾ’ എന്നറിയപ്പെടുന്ന ഈരടികൾ രചിച്ചതാര്?
കബീർ
ഭക്തിപ്രസ്ഥാനത്തിലെ നായനാർമാരിലെ പ്രശസ്തനായ സന്യാസിനി ആര്?
കാരയ്ക്കൽ അമ്മയാർ
അജ്മീറിലെ പ്രശസ്തനായ സൂഫിവര്യൻ?
ഖാജാ മൊയ്നുദ്ദീൻ ചിശ്തി
‘സുർസാഗർ’ എന്ന ഭക്ത കൃതി രചിച്ചതാര്?
സുർദാസ്
ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും കടന്നുവന്ന് ചർച്ചകൾ നടത്താമായിരുന്ന വേദിയായിരുന്നു ‘അനുഭവം മണ്ഡലം’ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമാണിത്?
വീരശൈവപ്രസ്ഥാനം / ലിംഗായത്ത് പ്രസ്ഥാനം
ആരുടെ താമസസ്ഥലങ്ങളാണ് ‘ഖാൻ ഖാഹുകൾ’ എന്നറിയപ്പെടുന്നത്?
സുഫികളുടെ
ഇന്ത്യയിൽ ഭക്തി പ്രസ്ഥാനം ഉടലെടുത്ത പ്രദേശമായി കരുതപ്പെടുന്നത്?
തമിഴ്നാട്
സൂഫി ആചാരമായ സാമയ്ക്ക് സവിശേഷമായ രൂപംനൽകിയ സംഗീതജ്ഞൻ?
അമീർ ഖുസ്രു
‘സംഗീതരത്നാകരം’ എന്ന ഗ്രന്ഥം രചിച്ചതാര്?
ശാർങ്ഗ ദേവൻ
‘രാമചരിതമാനസം’ എന്ന കൃതി രചിച്ചതാര്?
തുളസിദാസ്
‘ഒരേ മണ്ണുകൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസ്ലിമും’ എന്ന ആശയം മുന്നോട്ട് വെച്ച ഭക്ത കവി ആര്?
കബീർ
ഹിന്ദുസ്ഥാനി സംഗീതത്തിൽ ‘ദർബാറി രാഗം’ അവതരിപ്പിച്ച സംഗീതജ്ഞൻ ആര്?
താൻസെൻ
തന്റെ അനുയായികൾ ഒരു പൊതു അടുക്കള / ലംഗറിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാവണം എന്ന് ആഹ്വാനം ചെയ്തതാര്?
ഗുരു നാനാക്ക്
പേർഷ്യൻ, ഹിന്ദി ഭാഷകൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി ഉടലെടുത്ത പുതിയ ഭാഷയേത്?
ഉറുദു
ഉറുദു എന്ന വാക്കിന്റെ അർത്ഥം എന്ത്?
ക്യാമ്പ്