ആഗസ്റ്റ് (August 2021) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ലോക സൗഹൃദ ദിനം എന്നാണ്?
ആഗസ്റ്റ് 1
ടോക്കിയോ ഒളിമ്പിക്സിൽ
100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്?
എലൈൻ തോംസൺ (ജമൈക്ക)
ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്?
ലമോണ്ട് മഴ്‌സെൽ ജേക്കബ്സ്
ഒളിമ്പിക്സ് ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം?
വന്ദന കടാരിയ
2021- ആഗസ്റ്റിൽ തുറന്ന ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാത?
കുതിരാൻ തുരങ്കം
2021-ലെ എസ്എൽ പുരം പുരസ്കാര ജേതാവ്?
ഇബ്രാഹിം വേങ്ങര
ലോക മുലയൂട്ടൽ വാരം എന്നുമുതൽ ഏതുവരെ?
ഓഗസ്റ്റ് 1 മുതൽ 7 വരെ
ലൈവ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി?
മിനി ഐപ്പ്
കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്ത നടനും രാജ്യസഭാ എംപിയുമായ വ്യക്തി?
സുരേഷ് ഗോപി
ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി?
സഹജീവനം
ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ താരം?
പി വി സിന്ധു
ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
പി വി സിന്ധു
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗത്തിന് അധ്യക്ഷനാകുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്ര മോദി
ടോക്കിയോ ഒളിമ്പിക്സിൽ
ചരിത്രത്തിലാദ്യമായി ഹൈജമ്പ് മത്സരത്തിൽ സ്വർണം പങ്കിട്ട ജേതാക്കൾ?
മുംതാസ് എസ്സ ബർഷ് (ഖത്തർ), ജിയാൻ മാർക്കോ ടംബേരി (ഇറ്റലി)
2021-ൽ ഏത് വ്യക്തിയുടെ ആദരസൂചകമായാണ് കേന്ദ്രസർക്കാർ സ്റ്റാംപ് പുറത്തിറക്കാൻ തീരുമാനിച്ചത്?
വർഗീസ് കുര്യൻ
സംസ്ഥാന ജയിൽ മേധാവിയായി നിയമിതനായ വ്യക്തി?
ശൈഖ് ദർവേഷ് സാഹബ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ എത്രാമത്തെ വാർഷികമാണ് 2021 ആഗസ്റ്റിൽ ആഘോഷിച്ചത്?
11-മത്തെ
2021-ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ പിന്നണി ഗായിക?
കല്യാണി മേനോൻ
2021 ആഗസ്റ്റിൽ അന്തരിച്ച പ്രസിദ്ധ കഥകളി ആചാര്യാൻ?
നെല്ലിയോട് വാസുദേവൻ നമ്പൂതിരി
ഇരുപതാമത് ടോംയാസ് പുരസ്കാരം ലഭിച്ചത്?
എം ടി വാസുദേവൻ നായർ
56 വർഷത്തിനുശേഷം തുറന്ന ഹൽദിബറി- ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽരാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
ബംഗ്ലാദേശ്
പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയൊരു തവളയിനതിനു
‘മിനർവാര്യ പെൻറാലി’ എന്ന് പേരിട്ടത് ആരുടെ ഓർമ്മയ്ക്ക്?
ദീപക് പെൻറാൽ (സസ്യശാസ്ത്രജ്ഞൻ)
‘NISAR’ എന്ന ദൗത്യം ആരംഭിക്കാൻ സഹകരിച്ച രണ്ട് ബഹിരാകാശ ഏജൻസികൾ ഏതാണ്?
ISRO, NASA
നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പെയ്മെന്റിനുള്ള പണരഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം?
e-RUPI
ടോക്കിയോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വനിതാവിഭാഗത്തിൽ സ്വർണം നേടിയത്?
എലൈൻ തോംസൺ (ജമൈക്ക)
ഒളിമ്പിക്സിൽ 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത?
എലൈൻ തോംസൺ (ജമൈക്ക)
അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത?
എലൈൻ തോംസൺ (ജമൈക്ക)
ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ലഭിച്ച വ്യക്തി?
കലാമണ്ഡലം ഗോപി (കഥകളി നടൻ)
ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
ലവ് ലിന ബോർഗോഹെയ്ൻ
ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത?
ലവ് ലിന ബോർഗോഹെയ്ൻ
ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ സ്മാരകമായി നഗരവനം തയ്യാറാക്കാൻ വനംവകുപ്പ് തീരുമാനിച്ചത് എവിടെയാണ്?
ചാലിയത്ത്
പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
വിദ്യാകിരണം പദ്ധതി
ഭൂമിയെ നിരീക്ഷിക്കുവാൻ (പ്രകൃതിക്ഷോഭങ്ങൾ) ആയി ഐഎസ്ആർഒ വിക്ഷേപിക്കാനൊരുങ്ങുന്ന കൃത്രിമോപഗ്രഹം ഏത്?
EOS- 3 (ജിയോ ഇമേജിംഗ് സാറ്റലൈറ്റ്)
ഏതു ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് നീരാവിയുടെ തെളിവുകൾ നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയത്
ഗാനിമീഡ് (വ്യാഴം)
കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണയിൽ ഏർപ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്കാരത്തിന് അർഹരായവർ?
പി പി ശ്രീധരനുണ്ണിയും ഡോ. ഗോപി പുതുക്കോടും
ഹിരോഷിമ ദിനം എന്നാണ്?
ആഗസ്റ്റ് 6
വാസ് കുലാർ സർജറി ദിനം?
ആഗസ്റ്റ് 6
വിനോദസഞ്ചാര ലക്ഷ്യസ്ഥാനനൈപുണ്യ വികസന പദ്ധതിയിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്?
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കാസർകോട് ബേക്കൽ കോട്ടയും
ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
രവികുമാർ ദഹിയ
ടോക്കിയോ ഒളിമ്പിക്സിൽ 41 വർഷത്തിനുശേഷം പുരുഷവിഭാഗം ഹോക്കിയിൽ ഇന്ത്യൻ ടീമിന് ലഭിച്ച മെഡൽ?
വെങ്കലമെഡൽ
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ പുരുഷവിഭാഗം ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളിയായ ഗോൾകീപ്പർ ആരാണ്?
പി ആർ ശ്രീജേഷ്
സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിത ആര്?
ബി സന്ധ്യ
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പുതിയ പേര്?
മേജർ ധ്യാൻചന്ദ് ഖേൽരത്ന (ഇന്ത്യൻ ഹോക്കി ഇതിഹാസം)
‘അനുപമം ജീവിതം’ എന്ന ആത്മകഥ ആരുടേത്?
കെ ശങ്കരനാരായണൻ (മുൻ ഗവർണർ)
ദേശീയ കൈത്തറി ദിനമാണ് എന്നാണ്?
ആഗസ്ത് 7
അടുത്തിടെ അന്തരിച്ച ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ വ്യക്തി?
ശാസ്താംകോട്ട മനക്കര മനയിൽ
പി എസ് ബാനർജി
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായി മൂന്നു വർഷത്തേക്ക് കൂടി കാലാവധി ലഭിച്ചത്?
രേഖ ശർമ
ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?
ബജ്റംഗ് പുനിയ
ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണം നേടിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര
ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ്?
നീരജ് ചോപ്ര
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട രാജ്യത്തെ പ്രഥമ ക്രിപ് റ്റൊഗാമിക് ഗാർഡൻ എവിടെയാണ്?
ഡെഹ്റാഡൂൺ ഉത്തരാഖണ്ഡ്)
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഐടി പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
ലോക ആന പരിപാലന ദിനം?
ആഗസ്റ്റ് 12
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ താപ്പാന?
കോട്ടൂരിലെ സോമൻ എന്ന കൊമ്പനാന
2021 ആഗസ്റ്റിൽ വിക്ഷേപിക്കുന്ന പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പു നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?
ഇ. ഒ.എസ്-3
ലോക അവയവദാന ദിനം?
ആഗസ്റ്റ് 13
ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര ദിനമാണ് 2021-ൽ ആഘോഷിക്കുന്നത്?
75-മത് സ്വാതന്ത്രദിനം
അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?
ഒളിമ്പ്യൻ പി ആർ ശ്രീജേഷ്
ഇനിമുതൽ എല്ലാ വർഷവും ഓഗസ്റ്റ് 14 എന്തു ദിനമായിട്ടാണ് ആചരിക്കുന്നത്?
‘വിഭജനഭീതി അനുസ്മരണദിന’മായി
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി യുഎസ് ഏജൻസിയായ ദേശീയ സമുദ്ര അന്തരീക്ഷ ഭരണസമിതി (N.O.A.A) റിപ്പോർട്ട് ചെയ്ത മാസം ഏത്.
ജൂലൈ മാസം
2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിക്കുന്നത്?
മലബാർകലാപം
2021-ൽ ധീരതയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്ക്?
ബാബു റാം (ജമ്മുകാശ്മീർ പോലീസിലെ എ എസ് ഐ)
2021-ൽ ധീരതക്ക് രാജ്യം നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചത്?
അൽത്താഫ് ഹുസൈൻ ഭട്ട്
(ജമ്മുകാശ്മീർ പൊലീസിലെ കോൺസ്റ്റബിൾ)
അടുത്തിടെ അന്തരിച്ച നാടൻ പാട്ടുകാരിയും ഗാനരചയിതാവുമായ ഗ്രാമി പുരസ്കാര ജേതാവ്?
നാൻസി ഗ്രിഫ്ത്
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി?
ലോക്നാഥ് ബഹ്റ (സംസ്ഥാന പോലീസ് മുൻ മേധാവി)
അത്‌ലറ്റിക് ഫെഡറേഷൻ ദേശീയ ജാവലിൻ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്?
ആഗസ്ത് 7
ശാസ്ത്ര പ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം 2021-ൽ ലഭിച്ച വ്യക്തികൾ?
എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും
2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചത്?
പിഎഫ് മാത്യൂസ്
(നോവൽ- അടിയാള പ്രേതം)
2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി?
ഒപി സുരേഷ്, (കവിത- ‘താജ്മഹൽ’)
2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി?
ഉണ്ണി ആർ (ചെറുകഥ-വാങ്ക്)
ഈയിടെ അന്തരിച്ച സുഡോക്കു എന്ന സംഖ്യാ സമസ്യാവിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനീസ് പ്രസാധകൻ?
മാക്കി കാജി
ആരുടെ 111-മത് ജന്മദിനത്തോടനു ബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കിയത്?
മദർ തെരേസ
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ദൗത്യം?
ഓപ്പറേഷൻ ദേവിശക്തി
മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച’ആകസ്മികം’ (ഓർമ്മക്കുറിപ്പുകൾ) എന്ന കൃതിയുടെ രചയിതാവ്?
പ്രൊഫ. ഓംചേരി എൻ എൻ പിള്ള