Aathmarahasyam (ആത്മരഹസ്യം)- Changampuzha

ആത്മരഹസ്യം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Aathmarahasyam – Changampuzha Krishna Pillai

ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

താരകാകീര്നമായ നീലാംബരത്തിലന്നു , ശാരദ ശശിലേഖ സമുന്നാസികെ
തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന , മൃദു വെള്ളി വലാഹകള്‍ നിരന്നു നില്‍ക്കെ

നര്‍ത്തന നിരതകള്‍ പുഷിപിത ലതികകള്‍ , നല്‍ തളിര്‍കളാല്‍ നമ്മെ തഴുകിടവേ

ആലോല പരിമള ദോരനിയിങ്കല്‍ മുങ്ങി , മാലെയായനിലന്‍ മന്ദം അലഞ്ഞു പോകെ
നാണിച്ചു നാണിചെന്റെ മാറത്തു തല ചായ്ച്ചു , പ്രാണ നായികേ നീ എന്‍ അരികില്‍ നില്‍ക്കെ
രോമാഞ്ചമിളകും നിന്‍ ഹേമാംഗംഗം തോരും , മാമക കര പുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിന്‍ ചെന്ചോടി തളിരില്‍ എന്‍ ,ചുംബനം ഇടക്കിടക്കമര്‍ന്നിടാവേ

നാം ഇരുവരും ഒരു നീല ശിലാ തലത്തില്‍ , നാഗ നിര്‍വൃതി നേടി പരിലസിക്കെ

ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുലരുതോമാലെ
വേദന സഹിക്കാത്ത രോദനം തുളുംബീടും, മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
ആദര സമന്വിതം ആരും അറിയാതൊരു, ശീതള സുഗാസവം പുരട്ടി മന്ദം
നീ എന്നെ തഴുകവേ ഞാന്‍ ഒരു ഗാനമായ്, നീലംബരത്തോളം ഉയര്‍ന്നു പോയ്‌
സങ്കല്പ സുഗത്തിനും മീതെയായ്‌ മിന്നും, ദിവ്യ മംഗള സ്വപ്നമേ നിന്‍ അരികില്‍ എത്താന്‍
യാതൊരു കഴിവുമില്ലാതെ ഞാന്‍ എത്ര കാലം, ആതുര ഹൃദയനായ് ഉഴാനിരുന്നു

കൂരിരുള്‍ നിരന്ജോരെന്‍ ജീവിതം പൊടുന്നനെ, തരകാവൃതമായ് ചമഞ്ഞ നേരംആ വെളിച്ചത്തില്‍ നിന്നെ കണ്ടു ഞാന്‍
ദിവ്യമാം ഒരനന്ദ രശ്മിയായ് എന്നരികില്‍ തന്നെമായാത്ത കാന്തി വീശും, മംഗള കിരണമേ, നീ ഒരു നിഴലാണെന്ന് ആരു ചൊല്ലിഅല്ലലിലെ വെളിച്ചമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല, അല്ലലില്‍ മൂടി നില്‍ക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെനിന്നോട് സമസ്തവും ഒതുവാന്‍ കൊതിച്ചു, നിന്നരികില്‍ എത്തി .
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ഞതാം നിന്‍, പോന്നാല കവിള്‍ കൂമ്പ് തുടച്ചു മന്ദം
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,ആരോടും അരുലരുതോമാലെ നീ

എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും , മണ്ണിനായത് കേട്ടിട്ടെന്തു കാര്യം
ഭൂലോക മൂടരായ് , നമ്മെ ഇന്നപരന്മാര്‍പൂരിത പരിഹാസം കരുതിയേക്കാം
സാരമില്ലവയോന്നും സന്തതം മമ ഭാഗ്യ, സാരസര്‍വസ്വമേ നീ ഉഴന്നിടണ്ട
മാമക ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം, പ്രേമവും അതില്‍ തിര അടിച്ചു കൊള്ളും
കല്പാന്ത കാലം വന്നു, ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അല തല്ലി ഇരച്ചു വന്നു പൊങ്ങിടും, ഓരോ കൊച്ചു കുമിള പോലും

ഇന്ന് മത്മാനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും , നിന്നോടുള്ള അനുരാഗമായിരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായ് കഴിഞ്ഞല്ലോ , വിണ്ഡലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും, ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

Aathmarahasyam by Changampuzha Krishna Pillai |Changampuzha

Tags: ചങ്ങമ്പുഴ കൃഷ്ണപിള്ള |changampuzha | changampuzha krishna pillai | ആത്മരഹസ്യം | ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍, ആരോടും അരുളരുതോമലെ നീ, | ചങ്ങമ്പുഴ കൃഷ്ണപിള്ള |
ആത്മരഹസ്യം | ചങ്ങമ്പുഴ കൃഷ്ണപിള്ള


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.