“അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.”
ജവഹർലാൽ നെഹ്റു
“വരാനിരിക്കുന്ന യുഗങ്ങൾക്ക് സ്വന്തം ജീവിതം തന്ന മാതൃകയാക്കിയ മനുഷ്യൻ.”
രവീന്ദ്രനാഥ ടാഗോർ
“കാലപരിമിതികൾക്ക് അതീതമാണ് അദ്ദേഹത്തിന്റെ സമുന്നതചിന്തകൾ.”
ഇന്ദിരാഗാന്ധി
“മനുഷ്യചരിത്രത്തിലെ മഹായോഗികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം ലോകമെമ്പാടും കടന്നു ചെന്നിരിക്കുന്നു”
റോമെയ്ൻ റോളണ്ട്
“ഇന്ത്യയെന്നാൽ എന്ത് എന്ന ചോദ്യത്തിന് തന്റെ വ്യക്തിത്വത്തിലൂടെ അദ്ദേഹം സമാധാനവും നല്കുന്നു.
മനുഷ്യ ചരിത്രത്തിലെ മഹാപുരുഷന്മാരിൽ ഒരാളാണ് ഗാന്ധിജി.”
പേൾ എസ് ബക്ക്
“ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു”
ബർണാഡ് ഷാ
“അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകം. ഒപ്പം പിറവിയെടുക്കാൻ വെമ്പുന്ന പുതിയ ലോകത്തിന്റെ പ്രവാചകൻ നാളത്തെ മനുഷ്യന്റെ മനസ്സാക്ഷിയാണ് അദ്ദേഹം”
ഡോ. എസ് രാധാകൃഷ്ണൻ
“ഈ ഭൂമുഖത്ത് ഇമ്മാതിരി ഒരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ വരും തലമുറകൾ തയ്യാറായില്ലെന്ന് വരാം.”
ആൽബർട്ട് ഐൻസ്റ്റീൻ
“ഈ സമകാല ലോകത്തിലെ മഹദ് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം . എങ്കിലും അദ്ദേഹം ചരിത്രത്തിലെ മറ്റേതോ ഒരു ഘട്ടത്തിൽനിന്ന് കടന്നു വരുംപോലെ തോന്നിപ്പോകുന്നു.”
ക്ലമന്റ് ആറ്റ്ലി
“എന്റെ ജീവിതത്തിൽ ലോകനേതാക്കളിൽ വളരെയേറെ പേരെ നേരിട്ടറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ മഹാന്മാരെന്ന് വിവരിക്കാ വുന്ന വളരെ ചുരുക്കംപേരെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ .അതിൽ ഹ്രസ്വമായ ആ പട്ടികയിൽ മഹാത്മാഗാന്ധിക്ക് സ്ഥാനം നല്കുവാൻ എനിക്ക് യാതൊരു സംശയവും ഇല്ല.”
മൗണ്ട് ബാറ്റൻ പ്രഭു.
ഗാന്ധിജിയെക്കുറിച്ച് ചില പ്രമുഖ വ്യക്തികൾ പറഞ്ഞ അഭിപ്രായങ്ങൾ|GK Malayalam