ത്രിപുര സംസ്ഥാനം നിലവിൽ വന്നത്?
1972 ജനുവരി 21
ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാനം?
അഗർത്തല
ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ?
ബംഗാളി
ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമേത്?
മെസുവ ഫെറ
ത്രിപുരയുടെ സംസ്ഥാന ഫലം പൈനാപ്പിൾ
ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
ഇംപീരിയൽ പിജിയൻ
ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
സ്പെക്ടാക്കിൾഡ് മങ്കി
ത്രിപുര സംസ്ഥാനത്തിന്റെ ഹൈക്കോടതി?
ത്രിപുര
ത്രിപുര എന്ന പദത്തിന്റെ അർത്ഥം?
മൂന്നു നഗരങ്ങൾ
പശ്ചിമബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം?
ത്രിപുര
ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
അഫ്‌സ നിയമം പിൻവലിച്ച ആദ്യ സംസ്ഥാനം?
ത്രിപുര
ഉജ്ജയന്ത കൊട്ടാരത്തിന് (ത്രിപുര) ആ പേരു നൽകിയത്?
രവീന്ദ്രനാഥടാഗോർ
ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുളകൊണ്ടുള്ള വീട് അറിയപ്പെടുന്നത്?
ടോങ്
കോക്കനട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത്?
ദുംബോർ തടാകം (ത്രിപുര)
ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ത്രിപുര
ത്രിപുരസുന്ദരി ക്ഷേത്രം, ഉജ്ജയന്ത ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
ഇന്ത്യയിലാദ്യമായി ജില്ലാതല കുടുംബക്ഷേമ കമ്മിറ്റികൾ രൂപീകരിച്ച സംസ്ഥാനം?
ത്രിപുര
ആദിവാസികൾക്ക് റബർ കൃഷി ചെയ്യാൻ നൂറ് ശതമാനം സബ്സിഡി ഏർപ്പെടുത്തിയ സംസ്ഥാനം?
ത്രിപുര
പോലീസ് സേനയിൽ വനിതകൾക്ക് 10% സംവരണം അനുവദിച്ച സംസ്ഥാനം?
ത്രിപുര