ജാർഖഡ് സംസ്ഥാനം നിലവിൽ വന്നത്?
2000 നവംബർ 15
ജാർഖഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷാ?
ഹിന്ദി
ജാർഖഡിന്റെ സംസ്ഥാന മൃഗം?
ആന
ജാർഖഡിന്റെ സംസ്ഥാന പക്ഷി?
ഏഷ്യൻ കുയിൽ
ജാർഖഡിന്റെ സംസ്ഥാന പുഷ്പം?
പ്ലാശ്
ജാർഖഡിന്റെ സംസ്ഥാന വൃക്ഷം?
സാൽ (മരുത്/ ശാല മരം)
ജാർഖഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി?
റാഞ്ചി
ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ജാർഖഡ്?
28- മത്തെ സംസ്ഥാനം
ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖഡ് സംസ്ഥാന രൂപവത്കരിച്ചത്?
ബീഹാർ
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖഡിൽ നിന്നുള്ള ഗോത്രവർഗ്ഗ നേതാവ്?
ബിർസാമുണ്ട
ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നീ അപരനാമങ്ങളുള്ള ഗോത്രവർഗ്ഗ നേതാവ്?
ബിർസാമുണ്ട
ബിർസാമുണ്ട അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
റാഞ്ചി (ജാർഖഡ്)
വനാഞ്ചൽ, ധാതു സംസ്ഥാനം, ആദിവാസി സംസ്ഥാനം എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ജാർഖഡ്
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി സമുച്ചയം?
ഖുന്തി (ജാർഖഡ്)
ആദിവാസി പോലീസ് ബെറ്റാലിയൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ജാർഖഡ്
പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം?
ജാർഖഡ്
മുഗൾ ഭരണകാലത്ത് ജാർഖഡ് ഉൾപ്പെട്ടിരുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്?
കുകര
ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം?
ജാർഖഡ്
ഇന്ത്യയുടെ ധാതു തലസ്ഥാനം എന്നറിയപ്പെടുന്നത്?
ചോട്ടാനാഗ്പൂർ (ജാർഖഡ്)
ടാഗോർ കുന്നുകൾ, രാജ്മഹൽ കുന്നുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ജാർഖഡ്
ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
ഹസാരിബാഗ് (ജാർഖഡ്)
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?
ജംഷഡ്പൂർ (ജാർഖഡ്)