2021 സപ്തംബർ 2
രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാക്കാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടി വരുന്നതായി കണ്ടെത്തി. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ വൈ. 1 കണ്ടെത്തിയത്. ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എ വൈ. 1 എന്ന് വ്യക്തമായിട്ടില്ല.
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ പുരസ്കാരം പ്രഖ്യാപിച്ചു
ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോക്ടർ ഫിർദൗസി ഖദ്രി,
പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ സ്ഥാപകൻ മുഹമ്മദ് അംജാദ് സാഖിബ്,
ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ,
അമേരിക്കയിൽനിന്നുള്ള മനുഷ്യാവകാശ, അഭയാർത്ഥി സഹായപ്രവർത്തകനും കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവൻ മൻസി എന്നിവരും
ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമസ്ഥാപനമായ വാച്ഡോക്കും പുരസ്കാരം നേടി.
നവകേരളം കർമ്മ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി
മുൻ എംപി ഡോ. ടി എൻ സീമയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
ഇന്ന് നാളികേരദിനം (സപ്തംബർ 2)
ഈ വർഷത്തെ അന്താരാഷ്ട്ര നാളീകേര ദിനത്തിന്റെ മുദ്രാവാക്യം: “കോവിഡ് 19 മഹാമാരിക്കും അതിനുശേഷവും സുരക്ഷിതവും സമഗ്രവുമായ നാളികേര സമൂഹം കെട്ടിപ്പടുക്കാം.”
കോവിഡ് പ്രതിസന്ധിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയരുകയും നാണയത്തിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതാബയ രാജപക്സെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
2020 ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അശ്വതി ശ്രീകാന്ത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ശിവജി ഗുരുവായൂർ.കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററി പുരസ്കാരം ലഭിച്ചത് മാതൃഭൂമി ന്യൂസിലെ റിയ ബേബി സംവിധാനം ചെയ്ത ‘ഐ ആം സുധ’ ക്ക്.