ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത്?
1960 മെയ് 1
ഗുജറാത്തിന്റെ തലസ്ഥാനം?
ഗാന്ധിനഗർ
ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി?
ഗ്രേറ്റർ ഫ്ലെമിംഗോ
ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം?
സിംഹം
ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം?
മാരിഗോൾഡ്
ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം?
പേരാൽ
ഗുജറാത്തിന്റെ ഹൈക്കോടതി?
അഹമ്മദാബാദ് ഹൈക്കോടതി
പ്രാചീനകാലത്ത് ഗർജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം?
ഗാന്ധിനഗർ
ഗാന്ധിനഗർ രൂപകൽപന ചെയ്തത് ആര്?
ലേ കൊർബൂസിയർ (ഫ്രാൻസ്)
ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം?
പാക്കിസ്ഥാൻ
ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
‘ഇതിഹാസങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്
ഗാന്ധിജിയുടെ പേരിൽ അറിയപ്പെടുന്ന തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
ഗുജറാത്ത് ഭൂകമ്പത്തിൽ പശ്ചാത്തലത്തിൽ ഇറങ്ങിയ മലയാള സിനിമ ?
കാഴ്ച
തുണിത്തരങ്ങളും ആയി ബന്ധപ്പെട്ട കാലിക്കോ ടെക്സ്റ്റൈൽ മ്യൂസിയം എവിടെയാണ്?
അഹമ്മദാബാദ്
ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര
നഗരം?
അഹമ്മദാബാദ്
ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നറിയപ്പെടുന്ന ഉദ്യാനം?
ഇൻദ്രോഡ ദിനോസർ & ഫോസിൽ പാർക്ക് (ഗുജറാത്ത്)
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം? നവനിർമ്മാൺ ആന്ദോളൻ