അസം സംസ്ഥാനം നിലവിൽ വന്നത്?
1956 നവംബർ 1
അസാമിന്റെ തലസ്ഥാനം?
ദിസ്പൂർ
അസാമിന്റെ ഔദ്യോഗിക പക്ഷി?
വൈറ്റ് വിങ്‌ട് വുഡ് ഡക്ക്
അസാമിന്റെ ഔദ്യോഗികമൃഗം?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
അസാമിന്റെ ഔദ്യോഗിക പുഷ്പം?
ഫോക്സ് ടെയിൽ ഓർക്കിഡ്
അസാമിന്റെ ഹൈക്കോടതി?
ഗുവാഹത്തി
അസാമിന്റെ സാംസ്കാരിക തലസ്ഥാനം?
ജോർഹത്
അസാമിലെ പ്രധാന നൃത്തരൂപങ്ങൾ?
ബിഹു, സാത്രിയ, അനകിയനാട്, ബജാവലി
അഹോ രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
അസാമിന്റെ ക്ലാസിക്കൽ നൃത്തരൂപം?
സാത്രിയ
സാത്രിയ നൃത്തരൂപത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശ്രീമന്ദ ശങ്കർദേവ
കൊപിലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അസം
ചുവന്നനദിയുടെയും നീലക്കുന്നിന്റെയും നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
T ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം?
അസം
ആദ്യ കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
ഇന്ത്യയിലെ 49-മത് കടുവ സങ്കേതം?
ഒറാങ് ദേശീയോദ്യാനം
മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം?
ഒറാങ്ങ് ദേശീയോദ്യാനം (അസം)
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ആസാം
ഇന്ത്യയുടെ ചായ തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
അസം
ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
ആസാം
അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനങ്ങൾ?
നാഗാലാൻഡ്, മേഘാലയ, മിസോറാം
ആസാമിലെ പ്രശസ്തമായ ഒരു ഉത്സവം?
ബിഹു
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദീപ്?
മാജുലി (ബ്രഹ്മപുത്ര)
ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ജുംഗരിഘട്ട് (അസം)
രക്ത നഗരം എന്നറിയപ്പെടുന്നത്?
തേസ്പുർ (അസം)
അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ?
ഉൾഫ
ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?
ആസാം
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആസാം
ആസാമിന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
ബംഗ്ലാദേശ്, ഭൂട്ടാൻ
ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗ്രാമം എന്നറിയപ്പെടുന്നത്?
ജുംഗരിഘട്ട്
ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല ആരംഭിച്ചത്?
അസം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?
ദിഗ് ബോയ് എണ്ണശുദ്ധീകരണ ശാല
ദിഗ് ബോയ് എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
ബോഡോലാൻഡ് സംസ്ഥാനം രൂപവത്കരിക്കുന്നതിന് പ്രക്ഷോഭം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
അസം
കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അസം
കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അസം
ലോകത്ത് ആസാമിൽ മാത്രം ഉൽപ്പാദിപ്പിക്കുന്ന സിൽക്ക്?
മുഗ സിൽക്ക്
ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ബ്രഹ്മപുത്ര
വടക്ക്കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?
അസം റൈഫിൾസ്
കച്ചാർ ലെവി എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?
അസം റൈഫിൾസ്
ഇന്ത്യയിലെ ആദ്യത്തെ പാരാമിലിറ്ററി ഫോഴ്സ്?
അസം റൈഫിൾസ്
അസം റൈഫിൾസ് രൂപീകൃതമായ വർഷം?
1835
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത്?
ഭൂപൻ ഹസാരിക
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?
ഗുവാഹത്തി
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ഗുവാഹത്തി ഹൈക്കോടതി
പ്രാചീന കാലത്ത് ദുർജയ, പ്രാഗ് ജ്യോതിഷ്പൂർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം?
ഗുവാഹത്തി
ഔദ്യോഗികമൃഗം ഉള്ള ആദ്യത്തെ ഇന്ത്യൻ നഗരം?
ഗുവാഹത്തി
ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം?
ഗംഗാഡോൾഫിൻ
കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അസാമിലെ നഗരം?
ഗുവാഹത്തി
ഗുവാഹത്തി ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ബ്രഹ്മപുത്ര
അസാമിന്റെ ആദ്യ മുഖ്യമന്ത്രി?
ഗോപിനാഥ് ബർദോളി
ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
ഗുവാഹത്തി
കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ഗുവാഹത്തി