[PDF] Basheer Day Quiz (ബഷീർ ദിന ക്വിസ്) for High School | HS|2022 വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Post details: Vaikom Muhammed Basheer Quiz for High School HS in Malayalam or Basheerdina Quiz translates to ബഷീർ ക്വിസ് or ബഷീർ ദിന ക്വിസ്.

We have published various Basheer Day Quiz on our blog, check out that:

  1. Basheer Day Quiz in Malayalam
  2. Basheer Day Quiz for LP
  3. Basheer Day Quiz for UP
  4. Basheer Day Quiz for High School
  5. ബഷീർ ക്വിസ്

Basheer Quiz for High School HS – ബഷീർ ക്വിസ്

Basheerdina Quiz
Basheer Day Quiz for High School

ബേപ്പൂർ സുൽത്താൻ



വൈക്കം മുഹമ്മദ് ബഷീർ ജനിച്ച തലയോലപ്പറമ്പ് എന്ന സ്ഥലം ഏത് ജില്ലയിലാണ്?

കോട്ടയം



ബഷീർ ജനിച്ചത് എന്നാണ്?

1908 ജനുവരി 21


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ യുവനായിക കഥാപാത്രത്തിന്റെ പേര് എന്താണ്?

കുഞ്ഞുപാത്തുമ്മ


ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏത്?

സോജാ രാജകുമാരി….


ഏതു സ്വാതന്ത്ര്യസമരസേനാനിയെ തൂക്കിക്കൊന്നതിനാണ് കോഴിക്കോട് ജയിലിൽ ബഷീർ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം ഇരുന്നത്?

ഭഗത് സിംഗ്


“ഈ പുസ്തകം തിന്നാൻ ഇയാൾ ധൈര്യപ്പെടുമോ” ബഷീർ പാത്തുമ്മയുടെ ആടിൽ പറയുന്ന ഈ പുസ്തകം ഏതാണ്?

ശബ്ദങ്ങൾ


കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ


ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ നോവൽത്രയം എന്നറിയപ്പെടുന്നു ഏതൊക്കെയാണ് ആ നോവലുകൾ?
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു
പാത്തുമ്മയുടെ ആട്,
ബാല്യകാലസഖി


‘ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഒരു ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകം. ആരാണ് ഈ പുസ്തകത്തിന്റെ രചയിതാവ്?

റൊണാൾഡ് ഇ ആഷർ


ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?

ചെവിയോർക്കുക അന്തിമകാഹളം


ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊനെണ്ടാർന്നു എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?

ഡോ. റൊണാൾഡ് ഇ ആഷർ


“അങ്ങനെയപാരതതൻ തീരത്തിരുന്നാത്മനൊമ്പരങ്ങളോടോന്നു കുശലം പറഞ്ഞൊരാൾ” എന്റെ ബഷീർ എന്ന കവിതയിൽ മലയാളത്തിലെ പ്രശസ്തനായ ഒരു കവി എഴുതിയ വരികളാണ് ഇത് ആരാണ് ആ കവി?

ഒ എൻ വി കുറുപ്പ്


ബ്രിട്ടീഷ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത് ഏതു തൂലികാനാമത്തിൽ ആയിരുന്നു?

പ്രഭ


ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം ഏത്?

1930-ലെ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹം


എം എൻ കാരശ്ശേരി എഴുതിയ ബഷീർ പാട്ടു കാവ്യത്തിന്റെ പേര് എന്താണ്?

ബഷീർമാല


ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?

പ്രേമലേഖനം


ചോദ്യോത്തരരൂപത്തിൽ പ്രസിദ്ധീകരിച്ച ബഷീറിന്റെ കൃതി ഏത്?

നേരും നുണയും


മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ ഒരു അനുസ്മരണം എത്തിയിട്ടുണ്ട് ആരെ കുറിച്ച്?

എം പി പോൾ


ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?

ചെവിയോർക്കുക അന്തിമകാഹളം


“കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ” എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര്?

പ്രൊഫ: എം എൻ വിജയൻ


‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?

പ്രൊഫ. എം കെ സാനു


ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ജയ കേസരി എന്ന പത്രത്തിൽ ആയിരുന്നു. ഏതായിരുന്നു ആ കഥ?

തങ്കം


“ബഷീർ എന്ന വികാരം തലമുറകൾക്ക് ശേഷവും മനസ്സുകളിൽ ആർദ്രമായി നിലനിൽക്കുന്നു ഒരു തടാകത്തിലെ സ്വച്ഛമായ പ്രവാഹം പോലെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുന്നു” ഉപ്പുപ്പാന്റെ കുയ്യാനകൾ എന്ന ബഷീർ വിമർശന കൃതിക്ക് മറുപടിയായി വന്ന പുസ്തകമായ ബഷീറിന്റെ ഐരാവതങ്ങൾ എന്ന പുസ്തകത്തിന്റെ  എഡിറ്റർ  കുറച്ച വാക്കുകളാണ് മുകളിൽ പറഞ്ഞത് ആരായിരുന്നു എഡിറ്റർ?
ഇ എം അഷറഫ്


ബഷീർ സൃഷ്ടിച്ച സാങ്കൽപ്പിക ഗ്രാമത്തിന്റെ പേരെന്താണ്?

കടുവാക്കുഴി


തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കുടുംബകഥ ഏത്?

പാത്തുമ്മയുടെ ആട്


നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് നോവലിലാണ്?

മതിലുകൾ


ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ?

പ്രേമലേഖനം


ബഷീറിന്റെ ചിത്രം പതിച്ച അഞ്ചു രൂപ സ്റ്റാമ്പും രണ്ടുരൂപയുടെ പ്രഥമ ദിനകവറും കേന്ദ്രസർക്കാർ പുറത്തിറക്കിയത് എന്നാണ്?

2009 ജനുവരി 1


“ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്?

മാങ്കോസ്റ്റിൻ


ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്?

പത്മശ്രീ പുരസ്കാരം


ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിൽ ബഷീർ അവതരിപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ യുവാവ് ആരാണ്?

നിസാർ അഹമ്മദ്


ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?

ഓർമ്മയുടെ അറകൾ


ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ നായിക നായകൻമാർ ആരാണ്?

കേശവൻ നായരും സാറാമ്മയും


സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത്?

ഭൂമിയുടെ അവകാശികൾ


പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ പേര് ദൈവം എന്നായിരിക്കുന്നു ബഷീർ ഇപ്രകാരം ആലോചിക്കുന്ന പോക്കറ്റടിക്കാരന്റെ കഥ പറയുന്ന കൃതി ഏതാണ്?

ഒരു മനുഷ്യൻ


ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?

പ്രേംപാറ്റ


പ്രഭ എന്ന തൂലിക നാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?

ഉജ്ജീവനം


സർപ്പയജ്ഞം എന്ന ബഷീർ കൃതി ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?

ബാലസാഹിത്യം


“ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം, അതോ കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്?

മഹാത്മഗാന്ധി


സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത്?

ശബ്ദങ്ങൾ


ബഷീർ നൂറു ചിത്രങ്ങൾ, ബഷീർ ചായയും ഓർമ്മയും എന്നീ പുസ്തകങ്ങൾ രചിച്ച ആൾ ബഷീറിന്റെ അത്യപൂർവ്വങ്ങളായ ജീവിത സന്ദർഭങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ കൂടിയാണ് എന്താണ് അദ്ദേഹത്തിന്റെ പേര്?
പുനലൂർ രാജൻ


മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്?

അടൂർ ഗോപാലകൃഷ്ണൻ


മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ഒരു ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?

മതിലുകൾ


“നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ കൈനോട്ടം ഒക്കെ അയാളുടെ വിദ്യകൾ ആയിരുന്നു ഒരിക്കൽ കൈ നിവർത്തി ഞാൻ ചോദിച്ചു ഇത് ഏത് രേഖയാ ബഷീർ പറഞ്ഞു കൈയുടെ നടുവിലുള്ള രേഖയാണോ അത് കൈ മടക്കാനുള്ള രേഖയാണ്” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?

പൊൻകുന്നം വർക്കി


ഭാർഗ്ഗവീനിലയം എന്ന സിനിമ ബഷീറിന്റെ ഏത് കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്?

നീലവെളിച്ചം


“മനുഷ്യത്വം നശിപ്പിച്ചു മൃഗീയതയിലേക്കും  ദാരിദ്ര്യത്തിലേക്കും വഴി തെളിയിക്കുന്ന ഈ വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ ഒരു പരിവർത്തനം വരുത്തേണ്ടതാണ് ഇനിയും തുടർന്നു പോകുന്ന പക്ഷം സ്കൂളുകളും കോളേജുകളും ഞങ്ങൾ തീവെച്ച് നശിപ്പിച്ചു കളയുന്നതാണ്” ബഷീർ 1939-ൽ ഇങ്ങനെ എഴുതിയ ഈ കഥയിലെ അധ്യാപകൻ ഇങ്ങനെ എഴുതി അയക്കുക മാത്രമല്ല ചെറുപ്പക്കാരെ കൂട്ടി സ്കൂളുകൾ കത്തിച്ച് ജയിലിൽ ആവുകയും ചെയ്തു. ഈ കഥയുടെ പേര് എന്താണ്?
അധ്യാപകൻ


ബഷീറിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച വർഷം ഏത്?

1982


“ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ് വാക്കിൽ നിന്ന് രക്തം പൊടിഞ്ഞിരിക്കുന്നു” ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?

എം പി പോൾ


കഥയിലെ സുൽത്താൻ, കഥയുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ, മലയാളത്തിന്റെ സുൽത്താൻ, മലയാളസാഹിത്യത്തിലെ സുൽത്താൻ തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

വൈക്കം മുഹമ്മദ് ബഷീർ


“ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആരാണ്?

എം എൻ വിജയൻ


‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?

എം എ റഹ്മാൻ


“ഈ മനുഷ്യൻ എനിക്ക് ആരാണ് എന്റെ സാഹിത്യ ജീവിതത്തിൽ എനിക്ക് അദ്ദേഹം ഒരു താങ്ങും തണലുമായി ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന് ചുവടുപിടിച്ച് ഞാൻ ഒന്നും എഴുതാൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?

എം ടി വാസുദേവൻ നായർ


ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്?

സർക്കിൾ ബുക്ക് സ്റ്റാൾ


എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലേതാണ്?

ആനവാരിയും പൊൻകുരിശും


“ഇതിലാണ് ബഷീറിന്റെ കലാപാടവം ഞാൻ തെളിഞ്ഞുകാണുന്നത്” എന്ന് പി കേശവദേവ് അഭിപ്രായപ്പെട്ടത് ബഷീറിന്റെ ഏത് നോവലിനെ കുറിച്ചാണ്?

ജീവിതനിഴൽപ്പാടുകൾ


‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

പെരുമ്പടവം ശ്രീധരൻ


‘ബഷീർന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏത്?

അനർഘനിമിഷം


എം പി പോളിന്റെ ട്യൂട്ടോറിയൽ കോളേജിൽ വാർഡനായി ജോലി ചെയ്തിരുന്ന സാഹിത്യകാരൻ ആര്?  വൈക്കം മുഹമ്മദ് ബഷീർ


“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത്. ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?

ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ നായകനായ നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത്


ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ?

വൈക്കം മുഹമ്മദ് ബഷീർ


എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?

ഏകാന്തവീഥിയിലെ അവധൂതൻ


പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിന് പേരിടാൻ നിശ്ചയിക്കുന്നു. പല പേരുകൾ എഴുതി നറുക്കിട്ടു. നറുക്കിൽ അവർക്ക് കിട്ടിയ പേരുകൾ ചേർത്ത് അവർ കുഞ്ഞിന് ഒരു സ്റ്റൈലൻ പേരുമിട്ടു. കേശവൻനായർക്ക് കിട്ടിയ നറുക്കിൽ എഴുതിയ പേര് എന്തായിരുന്നു?

മിഠായി


തന്റെ ഒരു സഹപ്രവർത്തകനെ കുറിച്ച് ബഷീർ രചിച്ച ഗ്രന്ഥം?

എം പി പോൾ


പാത്തുമ്മയുടെ ആടിലെ നായികയായ ബഷീറിന്റെ സഹോദരി ആരാണ്?

ഫാത്തിമ


‘”ജീവിതത്തിൽ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായെ നിന്നിട്ടുള്ളൂ അധികൃതമായും അനധികൃതമായും ആരൊക്കെ വെച്ചുനീട്ടിയ അലങ്കാരങ്ങളും മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല” ആരുടെ വാക്കുകളാണിത്? 
എം ടി വാസുദേവൻ നായർ


Download Basheer Day Quiz for High School HS in PDF

Basheer Day Quiz for High School HS
Basheer Day Quiz for High School HS

Download the Basheer Day Quiz in Malayalam for High School HS with the download button or click here to download it.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.