ഭൂമിശാസ്ത്രം

ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്?

ഉദ്ദേശം 457 കോടി വർഷം


ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം?

51 കോടി ച. കി.മീ.


ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്?

14.8 കോടി ച.കി.മീ. (29.2 ശതമാനം)


ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്?

36.1 കോടി ച. കി.മീ. (70. 8%)


ഭൂമിയുടെ പലായന പ്രവേഗം?

സെക്കൻഡിൽ 11.2 കി.മീ.


ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്?

15 കോടി കി.മീ.


ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം?

ഭൂവൽക്കം


ഭൗമോപരിതലത്തിലെ ശരാശരി താപനില?

14 ഡിഗ്രി സെൽഷ്യസ്


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?

ഓക്സിജൻ


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

സിലിക്കൺ


ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗം?

എവറസ്റ്റ് കൊടുമുടി


ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

മരിയാന ട്രഞ്ച് (ശാന്തസമുദ്രം)


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലൂമിനിയം


ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രധാനഭാഗങ്ങൾ എന്തൊക്കെയാണ്?

ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ)


ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം (ശാന്തസമുദ്രം)


ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിലുള്ള സമുദ്രം ഏത്?

അറ്റ്ലാന്റിക് സമുദ്രം


ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്?

പാമീർ പീഠഭൂമി


ഹിമാലയത്തിന്റെ ഭാഗമായുള്ള പർവ്വതനിരകൾ ഏവ?

ഹിമാദ്രി, ഹിമാചൽ, സിവാലിക്


ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?

മൗണ്ട് കെ- 2 (ഗോഡ് വിൻ ഓസ്റ്റിൻ)


മൗണ്ട് കെ -2 സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത്?

കാറക്കോറം


ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനങ്ങൾ ഹിമാലയത്തിലെ ഏതു നിരയാണ്?

ഹിമാദ്രി


ഉത്തരാഖണ്ഡ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

ലിപുലേഖ് ചുരം


ഹിമാചൽപ്രദേശ് -ടിബറ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

ഷിപ്കില ചുരം


സിക്കീം- ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

നാഥു ലാ ചുരം


ശ്രീനഗർ -കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

സോജി ലാ ചുരം


ടിബറ്റിൽ ‘സാങ് പോ’ എന്നറിയപ്പെടുന്ന നദി ഏത്?

ബ്രഹ്മപുത്ര


ബംഗ്ലാദേശിൽ ബ്രഹ്മപുത്ര ഏത് പേരിലറിയപ്പെടുന്നു?

ജമുന


ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രമുഖ നദിയേത്?

സിന്ധു


ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായി അറിയപ്പെടുന്നതേത്?

ഗംഗോത്രി ഹിമാനി യിലെ ഗോമുഖ് ഗുഹ


1 thought on “ഭൂമിശാസ്ത്രം”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.