സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്?
കോപ്പർനിക്കസ് (പോളണ്ട്)
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
ബുധൻ
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?
സൂര്യൻ
ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് സൗരയുഥം?
ആകാശഗംഗ (ക്ഷീരപഥം)
ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ വരുന്നത് ഏത് ദിവസമാണ്?
ജൂലൈ-4
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്?
5, 505 ഡിഗ്രി സെൽഷ്യസ്
സൂര്യന്റെ ദൃശ്യമായ പ്രതലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഫോട്ടോസ്ഫിയർ
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?
ബുധൻ, ശുക്രൻ
‘ഭൂമിയുടെ അപരൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?
ടൈറ്റൻ
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് വർഷത്തിലെ ഏതു ദിവസമാണ്?
ജനുവരി 3
ഒരു ഉപഗ്രഹം മാത്രമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്?
ഭൂമി
‘നീലഗ്രഹം’ എന്നറിയപ്പെടുന്നത് ഏത് ഗ്രഹം?
ഭൂമി
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്നത് ഏതു രീതിയിലാണ്?
വികിരണം (റേഡിയേഷൻ)
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
ഹൈഡ്രജൻ
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത്?
പ്ലാസ്മ
സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സ്ഥിതിചെയ്യുന്നത് എവിടെ?
സൂര്യനിൽ
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം ഏത്?
ബുധൻ
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്?
ഭൂമി
ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്?
ചന്ദ്രൻ
ഒരു ഉപഗ്രഹം മാത്രമുള്ള സൗരയുഥത്തിലെ ഏക ഗ്രഹം ഏത്?
ഭൂമി
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം?
8 മിനിറ്റ് 20 സെക്കൻഡ്
(500 സെക്കൻഡുകൾ)
ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം?
1.3 സെക്കൻഡ്
സൗരയുഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?
പ്രോക്സിമ സെന്ററി
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനത്താണ് ഭൂമി?
അഞ്ചാമത്
സൗരയുഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹം ഏത്?
ശനി
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്?
ബുധൻ
സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം ഏത്?
ശുക്രൻ
സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്?
നെപ്ട്യൂൺ